1 GBP = 94.00 INR                       

BREAKING NEWS

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കരുടെ പ്രതിഷേധം ലഹളയായി പടരുന്നു; പോലീസ് കാറുകള്‍ കത്തിച്ചും കടകളും സ്ഥാപനങ്ങളും കൊള്ളയടിച്ചും ആയിരങ്ങള്‍ തെരുവില്‍; പ്രധാന നഗരങ്ങളില്‍ എല്ലാം പോലീസ് നിറഞ്ഞു കവിഞ്ഞിട്ടും ഒന്നും ചെയ്യാനാവുന്നില്ല; കറുത്തവരുടെ ലഹള അമേരിക്ക വിട്ട് പാരീസിലേക്കും ലണ്ടനിലേക്കും പടരുന്നു;

Britishmalayali
kz´wteJI³

ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതക്ത്തെ തുടര്ന്നുണ്ടായ കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം കൈവിട്ടുപോവുകയാണ്. മന്‍ഹാട്ടനില്‍ മൂന്നാം ദിവസവും അക്രമങ്ങളും കൊള്ളയും തുടര്‍ന്നതോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരുടേയും ലീവ് റദ്ദാക്കി ജോലിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. പോലീസിന്റെ എണ്ണം 4000 ത്തില്‍ നിന്നും 8000 ആക്കി വര്‍ദ്ധിപ്പിച്ചിട്ടും നഗരത്തിലെ കൊള്ളയും കൊള്ളിവയ്പും നിയന്ത്രിക്കാന്‍ ആകാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി.

ഇന്ന് രാത്രി 8 മണിയോടെ മന്‍ഹാട്ടനില്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെയുള്ള എല്ലാ യാത്രകളും നിരോധിക്കുകയാണ്.നേരത്തെ ചൊവ്വാഴ്ച്ച രാത്രി 11 മുതല്‍ ഇന്ന് 8 വരെ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 700 പേരെ ന്യുയോര്‍ക്ക് നഗരത്തില്‍ നിന്നും മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ഞായറാഴ്ച്ച മുതല്‍ തന്നെ രാത്രി 8 മണീമുതല്‍ രാവിലെ 5 മണീ വരെയുള്ള കര്‍ഫ്യൂ ഇപ്പോള്‍ നിലവിലുണ്ട്. ഏകദേശം ഒരു ഡസനോളം വെടിവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നു പോലീസ് ഉള്‍പ്പെട്ട സംഭവങ്ങളല്ല.

ഇന്നല്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയുമായി നടത്തിയ സംഭാഷണത്തില്‍ അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്നും നാഷണല്‍ ഗാര്‍ഡിനെ രംഗത്തിറക്കണമെന്നും പ്രസിഡണ്ട് ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള കഴിവ് ന്യുയോര്‍ക്കിനുണ്ടെന്നും നാഷണല്‍ ഗാര്‍ഡിന്റെ ആവശ്യമില്ലെന്നും ഉള്ള നിലപാടിലാണ് ന്യുയോര്‍ക്ക് ഗവര്‍ണറും മേയറും.

കൊറോണ ബാധമൂലം മൂന്നു മാസത്തോളം അടഞ്ഞു കിടന്ന കടകളും മറ്റും തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്.മിന്നീപോളിസില്‍ ഒരു കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് കഴുത്തുഞ്ഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ പങ്കെടുത്ത സമാധാനപരമായ റാലി നടന്നതിന്റെ പിറ്റേദിവസമാണ് ആക്രമങ്ങള്‍ക്ക് തുടക്കമായത്. അമേരിക്കയില്‍ ഉടനീളം നടക്കുന്ന അക്രമങ്ങള്‍ തടയുവാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പട്ടാളത്തെ ഇറക്കുമെന്ന് ഇതിനിടയില്‍ ട്രംപ് പറഞ്ഞു. ഇത് പ്രതിഷേധം കൂടുതല്‍ ആളിക്കത്തിക്കുകയായിരുന്നു.

ഒരു വാരാന്ത്യം മുഴുവന്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ ട്രംപ് തിങ്കളാഴ്ച്ച രാത്രിയാണ് പള്ളിയില്‍ പോകുവാനായി പുറത്തിറങ്ങിയത്. അദ്ദേഹത്തിന് വഴിയൊരുക്കുവാന്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന ഒരു ജനക്കൂട്ടത്തിന് നേരെ പോലീസിന് കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിക്കേണ്ടിവന്നു. ഇതിനിടയില്‍ അക്രമികളെ തടയുവാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് അക്രമികള്‍ അവരുടെ വാഹനം ഓടിച്ചു കയറ്റി. ആശുപത്രിയില്‍ ആക്കിയ ഉദ്യോഗസ്ഥന്റെ നില ഗുരുതരമല്ല.നിരവധി സ്ഥലങ്ങളില്‍ അക്രമികള്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു.

ഇതിനിടെ അമേരിക്കയില്‍ നിന്നും അശാന്തി യൂറോപ്പിലേക്കും പടരുകയാണ് എന്നാണ് ലഭിക്കുന്ന സൂചന. ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുവാന്‍ പാരീസില്‍ കൂടിയ ജനക്കൂട്ടം അക്രമാസക്തമായതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ചൊവ്വാഴ്ച്ച വൈകിട്ട് ഈ പ്രതിഷേധം നടത്തുവനായിരുന്നു പദ്ധതി എങ്കിലും കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാണീച്ച് പോലീസ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ പോലീസ് വിലക്കുകള്‍ ലംഘിച്ച് വലിയൊരു ജനക്കൂട്ടമായിരുന്നു പ്രതിഷേധം രേഖപ്പെടുത്താന്‍ ഒത്തുകൂടിയത്.

ഏകദേശം 20,000 പേര്‍ ഒത്തുചേര്ന്നു എന്നാണ് പോലീസ് ഭാഷ്യം. 2016-ല്‍ സമാനമായ രീതിയില്‍ ഫ്രഞ്ച് പോലീസിന്റെ കൈകളില്‍ മരണമടഞ്ഞ ആഫ്രിക്കന്‍-ഫ്രഞ്ച് പൗരനായ അഡാമ ട്രവോര്‍ എന്ന 24 ന്റെ അനുസ്മരണദിനം കൂടിയായിരുന്നു ചൊവ്വാഴ്ച്ച. ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും ഈ അനുസ്മരണ ചടങ്ങ് ഒരു പ്രതിഷേധമായി മാറി. ഒരു പോലീസ് ചെക്ക് ഇന്നില്‍ നിന്നും ഓടിപ്പോയ ട്രവോര്‍ പിന്നീട് അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാല് വര്‍ഷമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് എങ്ങും എത്തിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category