1 GBP = 94.00 INR                       

BREAKING NEWS

ഹോങ്കൊംഗിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ഇറങ്ങിയ ചൈനയ്ക്ക് വന്‍ തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ബ്രിട്ടന്‍; പകുതിയോളം ഹോങ്കോംഗ് പൗരന്‍മാര്‍ക്ക് വിസയില്ലാതെ ബ്രിട്ടനില്‍ ജോലിചെയ്യാന്‍ അനുമതി നല്‍കും

Britishmalayali
kz´wteJI³

ന്താരാഷ്ട്ര കരാറുകള്‍ക്ക് പുല്ലുവില കല്‍പിച്ച് ഹോങ്കോംഗിന് മേല്‍ പരമാധികാരം സ്ഥാപിക്കാന്‍ ഒരുങ്ങിയ ചൈനയ്ക്ക് വന്‍ തിരിച്ചടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. പഴയ ബ്രിട്ടീഷ് കോളനിയില്‍ മനുഷ്യാവകാശ ധ്വംസനത്തിനാണ് ചൈന ഇറങ്ങിപ്പുറപ്പെടുന്നതെങ്കില്‍ ഹോങ്കോംഗ്ജനതക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ചൈനീസ് ദേശീയ സുരക്ഷാ നിയമം ഹോങ്കോഗിന്റെ സ്വയംഭരണാവകാശത്തെ ഇല്ലാതെയാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി അത് ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു.

ചൈന ഹോങ്കോംഗിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ, വിസയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നയമാറ്റത്തിന് ബ്രിട്ടന്‍ തയ്യാറാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പഴയ ബ്രിട്ടീഷ് കോളനിയില്‍ ചൈന പരമാധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്,ഹോങ്കോംഗിന്റെ ഭാവിയെക്കുറിച്ച് തന്നെ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ഇതുതന്നെയാണ് അവിടെയുള്ള, ഏകദേശം മൂന്ന് ദശലക്ഷം പേര്‍ക്ക് ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പ്പൊര്‍ട്ടിന് യോഗ്യത നല്‍കി ബ്രിട്ടനില്‍ അഭയം നല്‍കാന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്നതും.

ഹോങ്കോംഗ് ജനതയുമായുള്ള ചരിത്രപരമായ ബന്ധവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കാന്‍ ബ്രിട്ടന് ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിലവില്‍ അവിടെയുള്ള ഏകദേശം 3,50,000 ആളുകള്‍ ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്)പാസ്സ്പോര്‍ട്ട് ഉള്ളവരാണ്. മറ്റൊരു 2.5 ദശലക്ഷം പേര്‍ക്കുകൂടി അതിന് അപേക്ഷിക്കുവാനുള്ള യോഗ്യതയുമുണ്ട്.നിലവില്‍ ഈ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് യു കെ യില്‍ വിസയില്ലാതെ തന്നെ ആറ് മാസം വരെ താമസിക്കാം.

ചൈന പുതിയ നിയമം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍, ബ്രിട്ടന്‍ അതിന്റെ വിസാ നയങ്ങളില്‍ ഭേദഗതി വരുത്തി, ഈ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് 12 മാസം വരെ ബ്രിട്ടനില്‍ തുടരാനുള്ള അനുമതി നല്‍കും. ഈ കാലാവധി നീട്ടിയെടുക്കാവുന്നതാണ്. മാത്രമല്ല ജോലി ചെയ്യുവാനുള്ള അവകാശം മുതലായവയും ഇവര്‍ക്ക് ലഭിക്കും. അതായത് ഭാവിയില്‍ അവര്‍ക്ക് പൗരത്വം ലഭിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നു നല്‍കുന്നു.

ബ്രിട്ടനെ വിസാനയത്തില്‍ വരുന്ന ഏറ്റവും സുപ്രധാനമായ ഒരു ഭേദഗതിയായിരിക്കും ഇതെന്നു പറഞ്ഞ പ്രധാനമന്ത്രി, ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സ്വമേധയാ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചു. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ആള്‍ക്കാര്‍ ഭീതിയുടെ നിഴലിലാണ്. ഈ ഭയം ശരിയാണെന്ന് ചൈന തെളിയിക്കുകയാണെങ്കില്‍ ബ്രിട്ടന് വേറെ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച നടപടികള്‍ ബ്രിട്ടന്‍ കൈക്കൊള്ളു എന്നാണറിയുന്നത്.

1997-ല്‍ ഹോങ്കോംഗിനെ ചൈനക്ക് കൈമാറുന്നതിന് മുന്‍പായി ഹോങ്കോംഗ് പൗരന്മാര്‍ക്ക് ബ്രിട്ടീന്‍ നല്‍കിയതാണ് ബി എന്‍ ഒ പാസ്സ്പോര്‍ട്ട്. ഇത് കൈവശം ഉള്ളവര്‍ക്ക് വിസ കൂടാതെത്തന്നെ ബ്രിട്ടനില്‍ ആറ് മാസം വരെ താമസിക്കാമെങ്കിലും ജോലി ചെയ്യുവാനും അവിടെ സ്ഥിരതാമസമാക്കുവാനും ഉള്ള അനുമതി ഇല്ല. ബോറിസ് ജോണ്‍സന്റെ ഈ പ്രഖ്യാപനം വന്നതിനു ശേഷം ബി എന്‍ ഒ പാസ്പ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഹോങ്കോംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മേയ് 21 ന് പുതിയ സുരക്ഷാനിയമം നടപ്പാക്കുമെന്ന് ചൈന പ്രഖ്യാപിച്ചതിന് ശേഷം ഹോങ്കോംഗ് വിട്ട് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റുമാര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച മാത്രം പ്രതിദിനം 100 പേര്‍ വീതം സമീപിച്ചിരുന്നു എന്ന് ഒരു പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനം പറയുന്നു. ഇതില്‍ ഭൂരിഭാഗം പേരും യു കെ യിലേക്ക് പോകുവാനാണ് ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category