1 GBP = 93.80 INR                       

BREAKING NEWS

എംബസിയില്‍ വീണ്ടും പെണ്‍ഭരണം, കര്‍ക്കശക്കാരിയായ രുചി ഘനശ്യാം പടിയിറങ്ങിയപ്പോള്‍ പകരം എത്തുന്നതും വനിത തന്നെ; ലണ്ടന്‍ ഹൈ കമ്മീഷണര്‍ ആയി ചുമതലയേല്‍ക്കുന്നത് ബെല്‍ജിയം അംബാസഡര്‍ ഗായത്രി ഇസ്സാര്‍ കുമാര്‍, യൂറോപ്യന്‍ യൂണിയനിലെ ശബ്ദമായ ഗായത്രി ലണ്ടനില്‍ എത്തുന്നത് പ്രത്യേക പരിഗണനയോടെ

Britishmalayali
kz´wteJI³

കവന്‍ട്രി : തികച്ചും കര്‍ക്കശക്കാരിയായ നയതന്ത്രജ്ഞ. വിദേശകാര്യ വൃത്തങ്ങളില്‍ ഇത്തരത്തില്‍ അറിയപ്പെട്ടിരുന്ന സ്ഥാനമൊഴിഞ്ഞ ഹൈ കമ്മീഷണര്‍ രുചി ഘനശ്യാം എംബസിയിലെ ജീവനക്കാര്‍ക്കും കണിശക്കാരി തന്നെ ആയിരുന്നു. പലപ്പോഴും രാത്രി പത്തുമണിക്കും ജോലി കഴിഞ്ഞു എംബസി ഓഫിസില്‍ എത്താന്‍ മടികാട്ടിയില്ലാത്ത ഹൈ കമ്മീഷണര്‍. ബ്രിട്ടന്റെ പലഭാഗത്തും എത്തി ഇന്ത്യന്‍ സമൂഹവുമായി അടുത്തിടപഴകാനും തന്റെ ഇഷ്ട്ട മേഖലയായ വനിതാ ശാക്തീകരണത്തിന് കഴിയുന്ന തരത്തില്‍ ഒക്കെ ഇടപെടല്‍ നടത്താനും ശ്രമിച്ച ശേഷമാണു രുചി ഘനശ്യാം പടിയിറങ്ങുന്നത്. ജനകീയയായി പ്രവര്‍ത്തിച്ച ഹൈ കമ്മീഷണര്‍ എന്നതിന് തെളിവായി പല ഇന്ത്യന്‍ സംഘടനാ നേതാക്കളും കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച രുചി ഘനശ്യാമിനു അര്‍ഹിക്കും വിധത്തില്‍ യാത്ര അയപ്പ് നല്കാന്‍ കഴിയാത്തതില്‍ ഉള്ള ഖേദവും രേഖപ്പെടുത്തിയത് അവര്‍ക്കുള്ള അംഗീകാരം ആയി വിലയിരുത്തപ്പെടുകയാണ് . 

നീണ്ട ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം വിജയ ലക്ഷ്മി പണ്ഡിറ്റ് ഇരുന്ന കസേരയിലേക്ക് രുചി ഘനശ്യാം എത്തുന്നത് 2018 ഡിസംബറിലാണ് .  ഏകദേശം ഒന്നര വര്‍ഷമാണ് കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞതെങ്കിലും നീണ്ട കാലം ഇരുന്നവരേക്കാള്‍ പ്രയോജനപ്രദമായ വിധത്തില്‍ സാധാരണക്കാര്‍ക്ക് എംബസി സേവനങ്ങള്‍ ആധുനികമാക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവരെ ജനങ്ങള്‍ ഇഷ്ടപ്പെടാന്‍ പ്രധാന കാരണം . ഒട്ടുമിക്ക സേവനങ്ങള്‍ക്കും മറുപടി കൃത്യമായി നല്കാന്‍ ഹെല്പ് ലൈന്‍ സേവനം ഏര്‍പ്പെടുത്തിയ രുചി ഇവയൊക്കെ ഉദ്യോഗസ്ഥര്‍ കൃത്യമായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാനും ശ്രമിച്ചിരുന്നു . ഇത്തരത്തില്‍ ഒരു ലക്ഷത്തോളം പേരുടെ ഫോണ്‍ ആവശ്യങ്ങള്‍ക്കു മറുപടി നല്‍കിയതായി അടുത്തകാലത്ത് അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു . കൂടാതെ ലോകകപ്പ് കളിയ്ക്കാന്‍ എത്തിയ ഇന്ത്യന്‍ ടീമിനെ എംബസിയില്‍ എത്തിച്ചു പ്രോത്സാഹനം കൊടുത്തത് ഉള്‍പ്പെടെ ഒട്ടേറെ ഓര്മകളുമായാണ് രുചി ഘനശ്യാം മടങ്ങിയിരിക്കുന്നത് .

എങ്കിലും ജിഹാദി കശ്മീര്‍ മുദ്രാവാക്യവും ആയി എത്തിയ പ്രക്ഷോഭകര്‍ എംബസി ജീവനക്കരെ തടവിന് സമാനം ആക്കിയതും മുട്ടയും തക്കാളിയും ഒക്കെ വലിച്ചെറിഞ്ഞു മലിനപ്പെടുത്തിയതും മുറിപ്പെടുത്തിയ ഓര്‍മ്മകള്‍ ആണെന്നും അവര്‍ വക്തമാക്കിയിരുന്നു . അതേസമയം എംബസിയില്‍ പാക് അനുകൂലികള്‍ ഉപേക്ഷിച്ച മാലിന്യം തികഞ്ഞ നയതത്രജ്ഞതയോടെ ബക്കറ്റും വെള്ളവും ബ്രഷും കയ്യിലേന്തി വൃത്തിയാകാന്‍ ഹൈ കമ്മീഷണര്‍ തന്നെ രംഗത്ത് എത്തിയപ്പോള്‍ ഞെട്ടിയത് അന്തരാഷ്ട്ര നയതന്ത്ര രംഗം തന്നെയാണ് . ഇന്ത്യക്കു ബ്രിട്ടനില്‍ വലിയ മേല്‍കൈ ഉണ്ടാക്കാന്‍ ഇതേതുടര്‍ന്ന് രുചി ഘനശ്യാമിനു സാധിക്കുകയൂം ചെയ്തു . വാര്‍ത്ത മാധ്യമങ്ങള്‍ സംഭവം നന്നായി ആഘോഷിക്കാന്‍ രുചിയുടെ ഇടപെടല്‍ സഹായകവുമായി . പിന്നീട് ഭരണ ഘടന പ്രക്ഷോഭം ഉണ്ടായപ്പോള്‍ പഴയ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രക്ഷോഭകാരികള്‍ തന്നെ ശ്രദ്ധിച്ചതും ഇതേത്തുടര്‍ന്നാണ് .
തുടര്‍ച്ചയായി രണ്ടു വനിതാ ഹൈ കമ്മീഷണര്മാര് എത്തിയത് സാധാരണക്കാര്‍ക്ക് ഗുണകരമായി മാറും എന്നാണ് പൊതുവിലായിരുത്തല്‍ . എംബസിയുടെ മെല്ലെപ്പോക്ക് നയം മാറിക്കിട്ടാന്‍ വനിതകളുടെ കര്‍ക്കശ നിലപട് തുണയായേക്കും . ഗായത്രി കൂടി എത്തുമ്പോള്‍ ഇതുവരെ ഹൈ കമ്മീഷ്ണര്‍ ആകുന്ന മൂന്നാമത്തെ വനിതാ എന്ന ലേബലും അവര്‍ക്കൊപ്പം ഉണ്ടാകും . ഒരു പൊതുതിരഞ്ഞെടുപ്പും ബ്രെക്‌സിറ്റ് മൂലം ഉണ്ടായ മാരത്തോണ്‍ ചര്‍ച്ചകളും ഒടുവില്‍ കോവിഡ് പ്രതിസന്ധിയും ചേര്‍ത്ത് താന്‍ ഒരു റോളര്‍ കോസ്റ്റര്‍ റെയ്ഡില്‍ ഇരുന്ന പ്രതീതിയില്‍ ആയിരുന്നു എന്നാണ് രുചി ഘനശ്യാം തന്റെ കാലത്തേ വിശേഷിപ്പിക്കുന്നത് .
ബ്രിട്ടനിലെ രാഷ്ട്രീയം അന്തരീക്ഷം കലങ്ങി നില്‍ക്കുന്ന സമയത്തു എത്തിയ രുചിയുടെ സേവന കാലം കാര്യമായ സംഘര്‍ഷം കൂടാതെ എംബസിക്കു കൈകാര്യം ചെയ്യാനായി . ഭരണ ഘടന ഭേദഗതി സമയത്തും ഇന്ത്യന്‍ സ്വതന്ത്ര ദിന വേളയിലും പാക് അനുകൂല പ്രക്ഷഭകാരികള്‍ ഇന്ത്യന്‍ എംബസി ആസ്ഥാനം മലിനപ്പെടുത്താന് വരെ ശ്രമിച്ചെങ്കിലും സ്ത്രീയെന്ന പക്വത ആവശ്യത്തിലധികം കാട്ടി ഇന്ത്യയുടെ മുഖമാകാന്‍ രുചിക്ക് കഴിഞ്ഞിരുന്നു . നയതന്ത്രപരമായി ഇത് ഇന്ത്യ പ്രധാന ആയുധമാക്കി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു . കോവിഡ് മൂലം ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ പ്രയാസപ്പെടുന്ന സമയത്തു തന്നെ വിരമിക്കല്‍ വേണ്ടി വന്നെങ്കിലും വന്ദേ ഭാരത് മിഷനില്‍ കഴിയുന്നവര്‍ക്കൊക്കെ നാട്ടില്‍ എത്താന്‍ അവസരം ഒരുക്കണമെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ ഹെല്പ് ലൈന്‍ ഡെസ്‌ക് സേവനം വരെ രൂപപ്പെടുത്തിയ ശേഷമാണു അവര്‍ പടിയിറങ്ങിയത് . 
പകരം എത്തുന്ന ഗായത്രിയും ചില്ലറക്കാരിയല്ല . ഒരു വനിതയുടെ പകരക്കാരിയായി മറ്റൊരു വനിതാ തന്നെ ഹൈ കമ്മീഷനില്‍ എത്തുന്നു എന്ന പ്രത്യേകതയും ഗായത്രിയുടെ കാര്യത്തില്‍ ഉണ്ട് . മാത്രമല്ല , ബ്രിട്ടന്‍ ഉപേക്ഷിച്ച യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുടെ ശബ്ദമായി തിളങ്ങിയ അനുഭവ സമ്പത്തും കൈപിടിച്ചാണ് ഗായത്രി ലണ്ടനില്‍ എത്തുക . ലണ്ടനിലും ഇന്ത്യക്കു വേണ്ടി ശബ്ദിക്കാന്‍ ഗായത്രിക്കു കഴിഞ്ഞാല്‍ ആഗോള രംഗത്ത് രാജ്യത്തിന്റെ ശബ്ദമായാകും പുതിയ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ലണ്ടനില്‍ തിളങ്ങുക . യൂറോപ്യന്‍ യൂണിയനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഉറപ്പു വരുത്തിയ ശേഷമാണു ഗായത്രി ലണ്ടനില്‍ എത്തുന്നത് . നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡെല്‍ഹിയുമായി ബദ്ധപ്പെട്ടു ആവശ്യമായ സഹകരണം ഉറപ്പു വരുത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category