1 GBP = 94.00 INR                       

BREAKING NEWS

മധ്യകേരളത്തില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി; മലബാറിലെ മലയോരത്ത് പേമാരി അതിശക്തം; കോഴിക്കോട് കടല്‍ക്ഷോഭം; തിരുവനന്തപുരത്ത് നെയ്യാറും അരുവിക്കരയും തുറന്നതോടെ വെള്ളപ്പൊക്കം; മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് അതി തീവ്രമാമ്പോള്‍ കേരളത്തിലും മഴക്കെടുതി രൂക്ഷമാകും; പ്രളയത്തെ നേരിടാന്‍ കൊച്ചിയിലും ആലുവയിലും മുന്‍കരുതലുകള്‍; ഇടുക്കിയില്‍ പരീക്ഷണ സൈറണ്‍; മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിസര്‍ഗ എന്നാല്‍ പ്രകൃതി എന്നാണ് അര്‍ത്ഥം. എന്നാല്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന നിസര്‍ഗ എന്ന ചൂഴലിക്കാറ്റ് ഭീകരരൂപിണിയാണ്. അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്രന്യൂനമര്‍ദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസര്‍ഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നര്‍ഥം. 2019-ല്‍ ഒഡിഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നല്‍കിയതും ബംഗ്ലാദേശാണ്. ഈ ചുഴലി രാജ്യത്ത് നാശ നഷ്ടങ്ങള്‍ ഏറെ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ല. എന്നാല്‍ അതിതീവ്ര മഴയെ കേരലഥ്തില്‍ എത്തിക്കും. ഇത് പ്രളയത്തിന് സാധ്യതയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുള്‍പ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. റായ്ഗഢ്, പാല്‍ഘര്‍, താനെ, മുംബൈ ജില്ലകളില്‍ കനത്തനാശം വിതയ്ക്കും.

കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റര്‍വരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രതയിലാണ്.

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം

മഴ കനത്തതോടെ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മാലിന്യ നീക്കം പാളിയതും കാരണമായി.നെയ്യാര്‍ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ നഗരം വെള്ളപ്പൊക്ക ഭീഷണിയിലുമായി . വട്ടിയൂര്‍ക്കാവ് വാര്‍ഡിലെ കരിമണ്‍കുളം, ഏലാ റോഡ്, മഞ്ചാടിമൂട്, പുളിമൂട് ലൈന്‍, പാങ്ങോട് വാര്‍ഡിലെ മൂലേത്തോട്ടം, ശ്രീചിത്രാ ലൈന്‍, കിള്ളിയാര്‍ ലൈന്‍, പിടിപി നഗര്‍ വാര്‍ഡിലെ പടയണി ഗാര്‍ഡന്‍സ് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കരമന വാര്‍ഡിലെ ശാസ്ത്രിനഗര്‍ സൗത്തില്‍ കഴിഞ്ഞയാഴ്ച ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിലാണ്. അട്ടക്കുളങ്ങര -കിള്ളിപാലം ബൈപാസ് റോഡില്‍ വെള്ളം ഉയര്‍ന്നു

ശക്തമായ മഴയിലും കാറ്റിലും ഗാന്ധി പുരം പൗഡിക്കോണം ചാവടിമുക്ക് എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് നാശം. ഗാന്ധിപുരം ബദനി ലൈനില്‍ മുഹമ്മദ് റാഫിയുടെ വീട്ടിനു മുകളിലൂടെ സമീപത്ത് നിന്ന മാവും തെങ്ങും കടപുഴകി വീണു. പൗഡിക്കോണം മലപ്പരിക്കോണം കുളത്തിന്‍കര വീട്ടില്‍ വിജയപ്പന്‍നായരുടെ ഇരു നില വീട്ടിലേക്ക് 30 അടിയോളം പൊക്കത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍ വീണു. എന്‍ജിനീയറിങ് കോളജ് ഇന്ദിരാഗാന്ധി നഗറില്‍ മണിവസന്തത്തില്‍ വസന്തകുമാരിയുടെ വീട്ടിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു. ശ്രീകാര്യത്തിനു സമീപം ചാവടിമുക്കില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകളുടെ ഷീറ്റ് കാറ്റില്‍ പറന്നു.

നഗരത്തില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങള്‍ കലക്ടര്‍ നവജ്യോത് സിങ് ഖോസ സന്ദര്‍ശിച്ചു. ജഗതി, അട്ടക്കുളങ്ങര, കരമന, തിരുവല്ലം, കരിക്കകം, ചാല, കരിമഠം കോളനി എന്നിവിടങ്ങളാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. കോര്‍പറേഷന്‍ മേയര്‍ കെ. ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. ചാല ഭാഗത്ത് വീടുളില്‍ വെള്ളം കറിയവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി.

മധ്യ കേരളവും ആശങ്കയില്‍

മധ്യകേരളത്തില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ മധ്യകേരളത്തിലെ ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യുകയാണ്. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഭൂതത്താന്‍കെട്ട് ബാരേജിലെ 5 ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷോളയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ അര്‍ധരാത്രിമുതല്‍ ഇടവിട്ട് മഴയാണ്. എറണാകുളത്തും മഴ തുടരുന്നു.

കോടതി നിര്‍ദേശപ്രകാരം സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാന നിര്‍മ്മാണം കെഎംആര്‍എല്‍ തുടങ്ങി. മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ കാന മൂടിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ മഴയില്‍ കലൂര്‍ കെഎസ്ഇബി സബ് സ്റ്റേഷന്‍ മുങ്ങിയത്.

മലബാറിലും മഴ തുടരുന്നു

മഴ കനത്തില്ലെങ്കിലും കാറ്റിലും മിന്നലിലും വ്യാപകനാശനഷ്ടമാണ് മലബാറിലുണ്ടായത്. കോഴിക്കോട് കടലാക്രമണം രൂക്ഷമാണ്. ഇരിക്കൂറിലെ എ.വി. രമേശന്റെ വീടിന് മിന്നലേറ്റു്. ചുമരുകള്‍ക്ക് വിള്ളല്‍ വീണു. തൊട്ടടുത്ത വീട്ടിലെ പശുവും ഇടിമിന്നലേറ്റ് ചത്തു. വ്യാപക കൃഷിനാശമാണ് മേഖലയിലുണ്ടായത്. മഴയില്‍ തളിപ്പറമ്പിലെ നിരവധി വീടുകളുടെ മതില്‍ ഇടിഞ്ഞുവീണു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കോഴിക്കോട് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വരും. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മലപ്പുറത്ത് മഴ ശക്തമാണെങ്കിലും എവിടെയും നാശനഷ്ടങ്ങളില്ല. കാസര്‍കോട് മിക്കയിടത്തും നല്ല മഴ ലഭിച്ചു. ചാറ്റല്‍ മഴയേ വയനാട്ടില്‍ ഉള്ളൂ. പാലക്കാട് കാര്യമായി മഴ പെയ്തിട്ടില്ല. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

ഇടുക്കിയില്‍ സൈറണ്‍ പരീക്ഷണം

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് സംബന്ധിച്ച മുന്നറിയിപ്പ് സൈറണ്‍ പരീക്ഷണമാരംഭിച്ചു. ഇന്നലെ രാവിലെ 11.20-നായിരുന്നു ആദ്യ സൈറണ്‍. മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ പരിസരവാസികള്‍ക്ക് ആശങ്കയുണ്ടായില്ല. സൈറണ്‍ പരീക്ഷണം ഇന്നും തുടരും. അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയുള്ള സൈറണാണ് ഉപയോഗിച്ചതെങ്കിലും ശബ്ദം അത്രയും ദൂരമെത്തിയില്ല. അതിനാല്‍ എട്ട് കി.മീ. ശേഷിയുള്ള പുതിയ സൈറണ്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണം തുടരുന്നു. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പരിസരവാസികള്‍ക്കു ജാഗ്രതാനിര്‍ദ്ദേശം നല്‍കാനാണു ഡാം ടോപ്പില്‍ സൈറണ്‍ മുഴക്കുന്നത്.

നിലവില്‍ ജലനിരപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണു ഷട്ടര്‍ നിരപ്പ്. ഷട്ടര്‍ നിരപ്പില്‍നിന്ന് എട്ടടി താഴ്ചയില്‍ ജലനിരപ്പെത്തുമ്പോള്‍ ബ്ലൂ അലെര്‍ട്ടും 2371 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലെര്‍ട്ടും 2372 അടിയിലെത്തുമ്പോള്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category