1 GBP = 94.00 INR                       

BREAKING NEWS

റോഡിലേക്ക് കയറിയ ആളെ രക്ഷിക്കാന്‍ വെട്ടി തിരിച്ചപ്പോള്‍ കാര്‍ തെങ്ങില്‍ ചെന്നിടിച്ചു മറിഞ്ഞു; ഏക മകളുടെ ജീവന്‍ തിരികെ പിടിക്കാനുള്ള പാച്ചില്‍ ബിലാലിന്റെ ജീവനെടുത്തത് അപകട രൂപത്തില്‍; നാല് മാസം പ്രായമുള്ള മകളും പിന്നാലെ ബാപ്പയുടെ അടുത്തേക്ക്; ദുബായിലെ ഡ്രൈവര്‍ മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയത് പൊന്നോമനയെ കൊഞ്ചിക്കാന്‍; കോവിഡില്‍ മടക്കയാത്ര മുടങ്ങിയപ്പോള്‍ ഇടിതീ പോലെ എത്തിയത് മകളുടെ രോഗ വിവരം; മുഹമ്മദ് ബിലാലും മകളും നൊമ്പരമാകുമ്പോള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: കമകളുടെ ജീവന്‍ തിരികെ പിടിക്കുന്നതിനുള്ള പാച്ചിലിലായിരുന്നു ബിലാല്‍. ആ യാത്ര ബിലാലിന്റെ ജീവനെടുത്തു. പിന്നാലെ മകളും യാത്രയായി. മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തില്‍ മരിച്ചു. ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു. ഇതോടെ മൂട്ടൂലിലെ ഈ വീട് ശോകമൂകമായി.

ഏകമകളുടെ ജീവന്‍ തിരികെ പിടിക്കുന്നതിനുള്ള പാച്ചിലിലായിരുന്നു ബിലാല്‍. ആശുപത്രിയില്‍ എത്തിക്കാന്‍ പിതാവ് എത്തും മുന്‍പേ 4 മാസം പ്രായമുള്ള ആ മകള്‍ ഈ ലോകത്തോടു വിടപറഞ്ഞു, 3 മണിക്കൂറുകള്‍ക്കു ശേഷം പിതാവും. ഇന്നലെ രാവിലെ മാട്ടൂല്‍ ബിരിയാണി റോഡിലുണ്ടായ വാഹനാപകടത്തിലാണ് കാര്‍ഡ്രൈവറും പ്രവാസിയുമായ മാട്ടൂല്‍ സൗത്ത് മൊഹ്യൂദീന്‍ പള്ളിക്കു സമീപമുള്ള മുക്കോലക്കകത്ത് മുഹമ്മദ് ബിലാല്‍(30) മരിച്ചത്. ബിലാലിന്റെ 4 മാസം പ്രായമുള്ള മകള്‍ ഷെസ ഫാത്തിമ ഇന്നലെ രാവിലെ 9 മണിയോടെ രോഗം വഷളായി മരിച്ചിരുന്നു.

മാസം തികയാതെ ജനിച്ച ഷെസ ഫാത്തിമ 3 മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂല്‍ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങളേ ആയൂള്ളൂ. ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ബിലാലിനെ വിളിക്കുകയായിരുന്നു. ഇതോടെ ബിലാല്‍ അതിവേഗം വീട്ടിലേക്ക് കുതിച്ചു. ഇതിനിടെയാണ് കാര്‍ തെങ്ങിലിടിച്ചു ബിലാല്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ച ബിലാല്‍ ഉച്ചയോടെയാണു മരിച്ചത്.

ഇതിനിടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു മകള്‍ ഷെസ ഫാത്തിമയുടെ മരണവും സ്ഥിരീകരിച്ചത്. വീട്ടില്‍ വച്ചു തന്നെ കുട്ടി മരിച്ചിരുന്നു. ഇരുവരെയും മാട്ടൂല്‍ സൗത്ത് മൊഹ്യുദീന്‍ പള്ളിയില്‍ ഖബറടക്കി. മഹമൂദ്കുഞ്ഞി നാറാത്ത് അഫ്സത്ത് ദമ്പതികളുടെ മകനാണ് ബിലാല്‍. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ബിരിയാണി റോഡിലായിരുന്നു ബിലാലിന്റെ അപകടം.

മകള്‍ ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടര്‍ന്ന് മാട്ടൂല്‍ സൗത്തിലെ സ്വന്തം വീട്ടില്‍നിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാല്‍. റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കവേ നിയന്ത്രണംവിട്ട കാര്‍ ഖിളര്‍ പള്ളിക്കു സമീപത്തെ തെങ്ങില്‍ ഇടിച്ച് കൈത്തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് കുഞ്ഞ് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തില്‍ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലത്തിക്കുകയും ചെയ്തു.

ദുബായില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാല്‍ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നാണ് തിരിച്ചുപോകാന്‍ പറ്റാതായത്. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഭാര്യ: കാക്കണ്ടി ഷംഷീറ. സഹോദരങ്ങള്‍: അഫ്സല്‍ (ഓട്ടോ ഡ്രൈവര്‍), അജ്മല്‍ (ഖത്തര്‍), ആദില്‍, ആസിഫ് (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category