1 GBP = 94.00 INR                       

BREAKING NEWS

മൂത്തമകന്‍ ബേണ്‍മൗത്തിലെ പത്ത് നിലയില്‍ കുടുങ്ങി; ഇളയ മകനോട് ഹോസ്റ്റല്‍ ഒഴിയാന്‍ ലാന്‍ഡ്ലോര്‍ഡ്; മക്കളെ നാട്ടില്‍ എത്തിക്കണമെന്ന് ഹര്‍ജിയുമായി രണ്ട് മക്കളും യു.കെയില്‍ കുടുങ്ങിയ തൃശ്ശൂരിലെ ബിസിനസുകാരനും ഭാര്യയും ഹൈക്കോടതിയില്‍

Britishmalayali
kz´wteJI³

കോവിഡ് യുകെയില്‍ പടര്‍ന്ന് പിടിച്ചതോടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് വിദേശ വിദ്യാര്‍ത്ഥികളാണ്. കോളേജ് ഹോസ്റ്റലുകളിലും റെന്റല്‍ ഹോമുകളിലും കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ കോളേജുകളും ഹോസ്റ്റലുകളും പൂട്ടിയതോടെ നാട്ടിലേക്ക് പോകാനാവാതെ ദുരിതത്തിലായി. രാജ്യത്ത് ലോക്ഡൗണും നിലവില്‍ വന്നതോടെ പല വിദ്യാര്‍ത്ഥികളും ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുണ്ടായത്. ഹോസ്റ്റലുകളിലും മറ്റും ഒപ്പമുണ്ടായവര്‍ സ്വന്തം നാടുകളിലേക്ക് തിരികെ പോയതോടെ അനേകം മലയാളി വിദ്യാര്‍ത്ഥികളാണ് വലിയ കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട് പോയത്. ഇതിനിടയില്‍ പലര്‍ക്കും വീടുകള്‍ ഒഴിയണമെന്ന നിര്‍ദേശവും എത്തിയതോടെ പലരും ബുദ്ധിമുട്ടിലാവുകയും ചെയ്തു.

സമാനമായ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മക്കള്‍ രണ്ട് പേരും യുകെയില്‍ കുടുങ്ങി പോയ തൃശ്ശൂരിലെ ബിസിനസുകാരനും ഭാര്യയും മക്കളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. മൂത്തമകന്‍ ബേണ്‍മൗത്തിലെ പത്ത് നിലയില്‍ കുടുങ്ങി. ഇളയ മകനായ എ ലെവല്‍ വിദ്യാര്‍ത്ഥിയോട് ഹോസ്റ്റല്‍ ഒഴിയാന്‍ ലാന്‍ഡ്ലോര്‍ഡ നിര്‍ദേശിച്ചതോടെ മാനസിക വിഷമത്തിലാണെന്നും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ രണ്ട് മക്കളെയും നാട്ടിലെത്തിക്കണമെന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനാവശ്യമായ പണം ഇവര്‍ തന്നെ വഹിക്കാമെന്നും കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

പത്തുനിലയുള്ള കോളേജ് ഹോസ്റ്റലില്‍ മൂത്തമകന്‍ തനിച്ചാണെന്നും പ്ലസ്ടു വിദ്യാര്‍ഥിയായ ഇളയമകനോട് താമസിക്കുന്ന സ്ഥലത്തുനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടെന്നും കാണിച്ചാണ് തൃശ്ശൂര്‍ കാടശ്ശേരി ക്ലേ ഫിന്‍ഗേഴ്‌സ് പോട്ടറി ഉടമകളായ സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീന ഹസ്സനും ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് അനു ശിവരാമന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി തിങ്കളാഴ്ചത്തേക്കുമാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category