1 GBP = 94.00 INR                       

BREAKING NEWS

സായി ശ്വേത ടീച്ചറെ ലൈംഗിക പരാമര്‍ശങ്ങളോടെ അപമാനിച്ചത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വേണ്ടി രൂപീകരിച്ച പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍; പിടിയിലായ നാലു പേരും പ്ലസ്ടു കുട്ടികള്‍; മലപ്പുറം സ്വദേശിയായ അഡ്മിനെ തേടി സൈബര്‍ പൊലീസ്; സഭ്യേതര കമന്റുകള്‍ വിളമ്പിയ അനേകം പേരെ പിടികൂടും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മനോഹരമായി ക്ലാസ് എടുത്ത് കേരളക്കരയുടെ മനസ് കവര്‍ന്ന സായി ശ്വേത ടീച്ചറെ ലൈംഗിക പരാമര്‍ശങ്ങളോടെ അപമാനിച്ചത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വേണ്ടി രൂപീകരിച്ച പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ ആണുങ്ങള്‍. പിടിയിലായ നാലു പേരും പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. ടീച്ചര്‍മാര്‍ക്കെതിരെ സഭ്യേതര സന്ദേശങ്ങള്‍ അയച്ച നാല് പ്ലസ്ടു വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുതായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും.

ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയാണ് സായി ശ്വേത ടീച്ചറെ അടക്കം ഈ വിദ്യാര്‍ത്ഥികള്‍ മോശം കമന്റുകളുമായി എത്തിയത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ അഡ്മിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ വഴി ടീച്ചര്‍മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്ലാവരും കുടുങ്ങും. സഭ്യേതര കമന്റുകള്‍ വിളമ്പിയ അനേകം പേരെ പിടികൂടുന്‍ പൊലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്.

അദ്ധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അദ്ധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.

അതേസമയം സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അദ്ധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ യുവജന കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. അദ്ധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്. കൊച്ചുകുട്ടികള്‍ക്ക് വളറെ മനോഹരമായി ക്ലാസുകള്‍ എടുത്ത് നല്‍കിയ സായി ശ്വേത ടീച്ചറെ അടക്കം മോശമായി ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടയിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ടീച്ചര്‍ക്കെതിരെ ലൈംഗിക പരാമര്‍ശങ്ങളോടു കൂടിയ കമന്റുകളുമായി എത്തിയത്.

തങ്കുപൂച്ചെ മിട്ടു.. പൂച്ചേ എന്ന് പാട്ടു പാടി കുട്ടികളെ കയ്യിലെടുത്ത ടീച്ചറെ ട്രോളന്മാര്‍ ഈ പേരിലാണ് ഇപ്പോള്‍ വിളിക്കുന്നത്. എന്നാല്‍ ടീച്ചറുടെ ക്ലാസുകേള്‍ക്കാന്‍ നിരവധി പേരാണ് യൂട്യൂബിലും മറ്റും എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category