1 GBP = 94.00 INR                       

BREAKING NEWS

ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ വീണ പരിക്കേറ്റ ഫാദര്‍ സെക്രട്ടറിയേറ്റില്‍ നിന്ന് വിരമിച്ച അണ്ടര്‍ സെക്രട്ടറി; ബോധ രഹിതനായി മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നപ്പോള്‍ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ്; പേരൂര്‍ക്കട ആശുപത്രിയിലെ ചികില്‍സയ്ക്കിടെ പനിയും ശ്വാസ തടസ്സവും; ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ കോളേജില്‍ മരിക്കുമ്പോള്‍ തെളിഞ്ഞതുകൊറോണ പോസിറ്റീവ്; സമൂഹ വ്യാപന സാധ്യത ചര്‍ച്ചയാക്കി റവ ഫാ കെ ജി വര്‍ഗീസിന്റെ മരണം; ആശങ്കയില്‍ ആരോഗ്യ കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചുവെന്ന സംശയം ശക്തമാകുന്നു. സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണൂരിലാണ് സമൂഹ വ്യാപന സാധ്യത ആദ്യം ഉയര്‍ന്നത്. ചക്ക വീണ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതായിരുന്നു ഇതില്‍ പ്രധാനം. ഇതിനൊപ്പം അപകടത്തില്‍ പരിക്കേറ്റ ചിലരിലും വൈറസ് ബാധ കണ്ടെത്തി. ഇതിന് പിന്നാലെ ആശങ്ക തിരുവനന്തപുരത്ത് എത്തുകയാണ്.

സമ്പര്‍ക്കം വഴിയും ഉറവിടം കണ്ടെത്താന്‍ കഴിയാതെയും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോടെ സര്‍ക്കാര്‍ കരുതലുകള്‍ എഠുക്കുന്നുണ്ട്. ഇന്നലെ മാത്രം 12 പേര്‍ക്കാണു സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മരിച്ച വൈദികനു രോഗം പകര്‍ന്നത് എങ്ങനെയെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസം 20ന് അപകടത്തെ തുടര്‍ന്നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിനെ (77) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

തുടര്‍ ചികിത്സയ്ക്കായി രോഗിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഹൃദയമിടിപ്പിലുള്ള വ്യതിയാനത്തെ തുടര്‍ന്നും ശ്വാസ തടസം ഉണ്ടായതുകൊണ്ടും രക്ത സമ്മര്‍ദം കുറഞ്ഞതിനാലും മെയ് 31നാണ് വീണ്ടും ഫാ. കെ.ജി. വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കി. തലച്ചോറിലെ രക്തസ്രാവം, ഹൃദയമിടിപ്പിലെ വ്യതിയാനം, ന്യൂമോണിയ, രക്തത്തിലെ അണുബാധ, വൃക്കകളുടെ തകരാര്‍ എന്നിവയും ഉണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇന്നലെ രാവിലെ 5.20ന് മരണമടയുകയായിരുന്നു. ന്യുമോണിയ സ്ഥിരീകരിച്ചതിനാല്‍ സ്രവങ്ങള്‍ കോവിഡ് പരിശോധനയ്ക്കായും അയച്ചിരുന്നു. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വൈദികന്‍ വിദേശത്ത് യാത്ര ചെയ്തിട്ടില്ല. കോവിഡ് എങ്ങനെ വന്നു എന്നതില്‍ ആര്‍ക്കും പിടിയുമില്ല.

ഏപ്രില്‍ മുതല്‍ ചികില്‍സയിലാണ്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ നിന്ന് രോഗം വരാനുള്ള സാധ്യതയുമുണ്ട്. ഇതിനൊപ്പമാണ് നെടുമങ്ങാട് ആനാട്ടെ ഒരാള്‍ മദ്യപിച്ച് കുഴഞ്ഞു വീണതും ആശുപത്രിയില്‍ എത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതും. ഇതും സമൂഹ വ്യാപനത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മെയ് 10നു ശേഷം കണ്ടെത്തിയ 906 രോഗികളില്‍ 83 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിനു പുറമേ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ ഒട്ടേറെപ്പേര്‍ക്ക് അവിടെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ മരിച്ച വൈദികന്‍ 43 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യാത്ര ചെയ്തിട്ടില്ല. മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കവുമുണ്ടായിട്ടില്ല. ആശുപത്രിയില്‍ ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും രോഗം പടര്‍ന്നത് എങ്ങനെയെന്ന ചോദ്യവും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. ഇതാണ് ആശങ്ക കൂട്ടുന്നത്. എങ്കിലും സമൂഹ വ്യാപനമില്ലെന്ന നിലപാടില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍. ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹ വ്യാപനമായി കരുതാനാകില്ലെന്നും പറയുന്നു. ആനാട്ട് മദ്യപിച്ച ആള്‍ തമിഴ്നാട്ടില്‍ പോയിരുന്നു. ഇയാള്‍ക്ക് അവിടെ നിന്നാകാം രോഗം വന്നതെന്നാണ് വിലയിരുത്തല്‍.

ഫാ. കെ ജി വര്‍ഗീസ് ഏപ്രില്‍ 20ന് ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റിരുന്നു. ബോധരഹിതനായ അദ്ദേഹത്തെ നാട്ടുകാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അന്ന് നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മെയ് 20 നാണ് അദ്ദേഹത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. മെയ് 30-ന് പനിയും ശ്വാസതടസവും ഉണ്ടായതോടെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ന്യൂമോണിയയും ബാധിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നിരവധിപേര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായി സൂചനയുണ്ട്. അപകടമുണ്ടായപ്പോള്‍ സഹായിച്ചവര്‍ മുതല്‍ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍വരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടും. സെക്രട്ടറിയേറ്റില്‍നിന്ന് അണ്ടര്‍സെക്രട്ടറിയായി വിരമിച്ചയാളാണ് ഫാ. കെ ജി വര്‍ഗീസ്. ഭാര്യ: മറിയാമ്മ വര്‍ഗീസ്, മകന്‍: ബിജി വര്‍ഗീസ്, മകള്‍ : ബിനു വര്‍ഗീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category