1 GBP = 94.00 INR                       

BREAKING NEWS

സീറ്റുകള്‍ക്ക് അനുസൃതമായി മാത്രമേ യാത്രക്കാരെ കയറ്റൂ; നിന്നുള്ള യാത്ര അനുവദിക്കില്ല; ബസ് ടെര്‍മിനലുകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും യാത്രക്കാര്‍ക്ക് കൈകഴുകാന്‍ സൗകര്യം ഒരുക്കുകയും വേണം; ആരോഗ്യ സേതു ആപ്പുമായി ബസുകള്‍ ഓടി തുടങ്ങി; കേരളം കോവിഡിനൊപ്പം ജില്ലകള്‍ക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ണ്ടു ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ ഓടിത്തുടങ്ങി. രാവിലെ അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് യാത്രാനുമതി. സ്വകാര്യബസുകളും ഇതേ രീതിയില്‍ രണ്ടുജില്ലകളിലേക്ക് ഓടുന്നുണ്ട്. സാമൂഹികാകലം പാലിക്കുന്നതിന് യാത്രക്കാരെ കുറച്ചതുകാരണമുള്ള നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് കൂട്ടിയത് റദ്ദാക്കി. അതായത് കേരളം പൂര്‍ണ്ണ തോതില്‍ സജീവമാകുകയാണ്. കണ്ടെയ്‌ന്മെന്റ് സോണുകളില്‍നിന്ന് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. ആരോഗ്യവകുപ്പ് ജീവനക്കാരുള്‍പ്പെടെ അവശ്യസര്‍വീസുകളിലുള്ളവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

സീറ്റുകള്‍ക്ക് അനുസൃതമായി മാത്രമേ യാത്രക്കാരെ കയറ്റൂ. നിന്നുള്ള യാത്ര അനുവദിക്കില്ല. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാളെമാത്രം അനുവദിച്ചിരുന്നത് അവസാനിപ്പിക്കും. 3പ്ലസ് ടു എന്ന സീറ്റിങ് ക്രമമാണ് ഫാസ്റ്റുകളില്‍. ഒരു സീറ്റില്‍ മൂന്ന് യാത്രക്കാര്‍ അടുത്തിരിക്കേണ്ടിവരും. ഇത് രോഗ്യവ്യാപനമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. 1037 ഫാസ്റ്റ് പാസഞ്ചറുകളും 2,190 ഓര്‍ഡിനറി ബസുകളും ബുധനാഴ്ച ഓടി തുടങ്ങി. ജില്ലാ അതിര്‍ത്തികളില്‍നിന്ന് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകള്‍ അടുത്ത ജില്ലകളിലേക്ക് സര്‍വീസ് നടത്തും. നേരത്തേ ജില്ലകളില്‍ മാത്രമായി യാത്ര നിയന്ത്രിച്ചിരുന്നതിനാല്‍ ഇവ ഓടിയിരുന്നില്ല.

ഷെഡ്യൂള്‍ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഫാസ്റ്റുകളെ രണ്ട് ജില്ലകളില്‍ ഓടുന്ന വിധത്തില്‍ നേരത്തേ ക്രമീകരിച്ചിരുന്നു. ഈ റൂട്ടുകളാണ് പുനരാരംഭിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ് എന്നിവയില്ല. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അനുസൃതമായി ഇവ ഓടിത്തുടങ്ങും. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഗതാഗതവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരില്‍ രോഗബാധ കൂടുതലായി കണ്ടെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ ബസ് ടിക്കറ്റിനൊപ്പം നല്‍കണം. ബസിലും ബസ് ടെര്‍മിനലിലും കൊറോണ മുന്‍കരുതല്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തണം. ഇതരസംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തി രോഗലക്ഷണങ്ങളില്ലാത്തവരെയാണ് ബസുകളില്‍ കയറ്റേണ്ടത്.

ബസ് ടെര്‍മിനലുകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും യാത്രക്കാര്‍ക്ക് കൈകഴുകാന്‍ സൗകര്യം ഒരുക്കുകയും വേണം. ടെര്‍മിനലുകള്‍ പതിവായി അണുവിമുക്തമാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സതേടണം. രോഗബാധിതരെ ആംബുലന്‍സില്‍ ആശുപത്രികളില്‍ എത്തിക്കണം. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ശുചീകരണത്തൊഴിലാളികള്‍, സഹായികള്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ടാക്സികളില്‍ മുന്‍സീറ്റില്‍ ആരെയും ഇരിക്കാന്‍ അനുവദിക്കരുത്. യാത്രക്കാരുടെ ലഗേജോ മറ്റ് വസ്തുക്കളോ ഡ്രൈവര്‍മാര്‍ കൈകാര്യം ചെയ്യരുത്. ചെയ്യാനിടവന്നാല്‍ കൈകള്‍ ഉടന്‍തന്നെ വൃത്തിയാക്കണം. കൂടുതല്‍ യാത്രക്കാരുമായി പോകുന്ന വാഹനങ്ങളില്‍ പോളികാര്‍ബണ്‍ ഷീറ്റ് പോലെയുള്ളവ ഉപയോഗിച്ച് ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കണം. വാഹനങ്ങളില്‍ എ.സി.ഉപയോഗിക്കാന്‍ പാടില്ല.

യാത്രക്കാര്‍ വാഹനത്തില്‍ കയറുംമുന്‍പ് ഡ്രൈവര്‍ സാനിറ്റൈസര്‍ നല്‍കണം. വാഹനങ്ങള്‍ക്കുള്ളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്. യാത്രക്കാരുമായി ഹസ്തദാനമോ ആലിംഗനമോ പാടില്ല. ഓരോദിവസവും വാഹനത്തില്‍ കയറുന്ന യാത്രക്കാരുടെ പേര്, സ്ഥലം, ഫോണ്‍നമ്പര്‍ എന്നിവ ഡ്രൈവര്‍മാര്‍ രേഖപ്പെടുത്തിവയ്ക്കണം. ഓരോ യാത്ര കഴിയുമ്പോഴും വാഹനം അണുവിമുക്തമാക്കണം. യാത്രക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കരുതണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category