1 GBP = 94.00 INR                       

BREAKING NEWS

ഭക്ഷണമില്ലാതെ കടുത്ത ചൂടില്‍ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലില്‍ താന്‍ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാര്‍ തുറന്ന് പുറത്തു വിട്ട് കയ്യില്‍ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റില്‍; ഒടുവില്‍ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലന്‍; സൂരജിന്റെ മൊഴിയില്‍ നിറയുന്നതുകൊടും ക്രൂരത

Britishmalayali
kz´wteJI³

ഉത്ര കൊലപാതകത്തിലെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സൂരജ്. പതിനൊന്ന് ദിവസം പട്ടിണിയില്‍ ഇട്ട മൂര്‍ഖന്‍ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാര്‍തുറന്ന് പുറത്തുവിട്ട് കയ്യില്‍ കടിപ്പിച്ചതെന്ന് പ്രതി സൂരജ്. മൂര്‍ഖന് ദേഷ്യം വരാനായിരുന്നു ഇത്. അണലി കടിച്ചിട്ടും മരിക്കാത്ത ഉത്രയെ മൂര്‍ഖന്‍ ആഞ്ഞു കൊത്തിയാലേ മരിക്കൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയില്‍ അരണ്ട വെളിച്ചത്തില്‍. അതേ സമയം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സൂരജിന്റെ അമ്മയേയും,സഹോദരിയേയും ചോദ്യം ചെയ്തു വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഏപ്രില്‍ 24 മുതല്‍ മെയ് 6 വരെ കുപ്പിക്കുള്ളിലായിരുന്ന മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ശരീരത്തില്‍ തുറന്നു വിട്ടയുടന്‍ പാമ്പ് തന്റെ നേരെ ചീറ്റുകയും ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്ന് പ്രതി സൂരജ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ഭക്ഷണമില്ലാതെ കടുത്ത ചൂടില്‍ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ ചീറ്റലില്‍ താന്‍ ഭയന്നു വിറച്ചു പോയെന്നും പ്രതി അന്വേഷണസംഘത്തോടു പറഞ്ഞു. ഉത്രയുടെ നേര്‍ക്ക് പാമ്പിനെ വലിച്ചെറിയുകയായിരുന്നുവെന്ന ആദ്യ മൊഴി കളവെന്ന് ഇതോടെ ബോധ്യമായി. മൂന്നു തവണയാണ് താന്‍ കെണി ഒരുക്കിയതെന്നും പക്ഷെ മൂന്നാം തവണ പ്ലാന്‍ വിജയിച്ചുവെന്നും പ്രതി പറഞ്ഞു. ഫെബ്രുവരി 29 ന് സ്റ്റെയര്‍കേസില്‍ അണലിയെ ഇട്ടശേഷം ഉത്രയോട് മുകള്‍ നിലയില്‍ നിന്ന് ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു അന്നു പക്ഷെ ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കിലാക്കി മാറ്റി.

ഇതേ പാമ്പിനെയാണ് രണ്ടാം ഊഴമായ മാര്‍ച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്തരയുടെ പുറത്ത് വെച്ച് ചാക്കു തുറന്നപ്പോഴായിരുന്നു അണലി ഉത്തരയുടെ കാലില്‍ കടിച്ചതെന്നും പ്രതി പറഞ്ഞു. അതും വെറുതെയായി. ഇതോടെയാണ് മൂര്‍ഖനെ കൂടുതല്‍ വീര്യത്തോടെ എത്തിച്ചത്. മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചത് മെയ് 7 ന് രാത്രി 12 നും 12.30 നും ഇടയില്‍ അതും അരണ്ട വെളിച്ചത്തില്‍. അണലിയെ കൊണ്ട് കടിപ്പിച്ചത് മാര്‍ച്ച് 2 ന് രാത്രി 12.45 നും മെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. ഇതിനൊപ്പം സ്വര്‍ണം ഒളിക്കുന്നതില്‍ ബന്ധുക്കള്‍ നല്‍കിയ സഹായവും സൂരജ് വിശദീകരിച്ചിട്ടുണ്ട്.

ഇതോടെ സൂരജ് തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് ഉറപ്പിക്കുകയാണ്. ഇനി കോടതിയില്‍ ഇത് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ വേണം. പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നതും പരിഗണനയിലാണ്. എന്നാല്‍ പാമ്പിനെ കൈവശം വയ്ക്കുന്നത് അടക്കം പല കേസുകള്‍ സുരേഷിന് മുകളില്‍ വരും. അതുകൊണ്ട് തന്നെ അന്തിമ വിചാരണയില്‍ സുരേഷ് മൊഴി മാറ്റാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് പൊലീസ് സുരേഷിനേയും ഉത്ര കൊലക്കേസില്‍ പ്രതിയായി തന്നെ നിലനിര്‍ത്തുന്നത്. മാപ്പു സാക്ഷി കൂറുമാറില്ലെന്ന് ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഉത്രയുടെ ആന്തരികാവയവ പരിശോധനയും മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റ് മോര്‍ട്ടവും മറ്റും കേസില്‍ നിര്‍ണ്ണായകമാകും. സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്രയുടെ സ്വര്‍ണ്ണവും കേസില്‍ നിര്‍ണ്ണായക തെളിവാണ്. ഉത്ര പാമ്പുകടിയേറ്റു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്, അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്, എന്നാല്‍ മൂന്ന് ദിവസത്തെ കസ്റ്റഡിക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്, സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവില്‍ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു, കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു, ഈ മൊഴിയെത്തുടര്‍ന്നാണ് ഇന്നു പൊലീസ് ഇയാളെ ചോദ്യം ചെയ്തത്, തുടര്‍ന്നു സ്വര്‍ണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രന്‍ പൊലീസിന് കാണിച്ച് കൊടുക്കുകയായിരുന്നു.

കൂടാതെ തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്, അതിനിടെ, ഉത്ര വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നാളെയാകും ഇതെന്നാണ് സൂചന. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സുരജും സുഹൃത്ത് സുരേഷും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category