1 GBP = 94.00 INR                       

BREAKING NEWS

കൗണ്‍സില്‍ ടാക്സ് ബില്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്കാവുമോ? കൗണ്‍സില്‍ നിശ്ചയിക്കുന്ന ബാന്‍ഡിന് പുറത്ത് കടന്ന് എങ്ങനെ കാശ് ലാഭിക്കാം? പ്രതീക്ഷിക്കാത്ത ഒരു മണി ടിപ് അറിഞ്ഞോളൂ

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മിക്ക കുടുംബങ്ങളുടെയും  സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചിരിക്കുകയാണ്. നിലവില്‍ തൊഴില്‍ നഷ്ടം പെരുകി വരുന്നതിനാല്‍ നിരവധി കുടുംബങ്ങളുടെ ബഡ്ജറ്റിനെ അത് കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. അതിനാല്‍ സാധ്യമായ രീതിയില്‍ ഓരോ പൗണ്ടും ലാഭിക്കാന്‍ സാധിച്ചാല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുളളൂ. കുടുംബങ്ങളുടെ ബഡ്ജറ്റിന് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഒന്നാണ് കൗണ്‍സില്‍ ടാക്സുകള്‍. നല്ലൊരു തുക കീശയില്‍ നിന്നും ചോര്‍ത്തിക്കളയുന്ന ചെലവാണിത്.

ഈ വകയില്‍ ചെലവാകുന്ന തുകയില്‍ നിന്നും നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ മോശമല്ലാത്ത തുക ലാഭിക്കാന്‍ സാധിക്കുന്ന ഒരു ടിപ് ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകപ്രശസ്ത മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ്.  കൗണ്‍സില്‍ നിശ്ചയിക്കുന്ന ബാന്‍ഡിന് പുറത്ത് കടന്ന് കൗണ്‍സില്‍ ടാക്സ് ബില്‍ കുറയ്ക്കാന്‍ സാധിക്കുന്ന വഴിയാണിത്. പ്രതീക്ഷിക്കാത്ത ഈ മണി ടിപിനെ കുറിച്ചറിയുന്നത് ഇന്നത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആര്‍ക്കും ഉപകാരപ്പെടുമെന്നുറപ്പാണ്.ഇതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

നിലവില്‍ ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും നാല് ലക്ഷത്തോളം കുടുംബങ്ങള്‍ അധികമായി കൗണ്‍സില്‍ ടാക്സ് അടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 1991 മുതല്‍ നിരവധി വീടുകള്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത  കൗണ്‍സില്‍ ടാക്സ് ബാന്‍ഡുകളില്‍ നിലകൊള്ളുന്നതിനാല്‍ അവര്‍ അടക്കേണ്ടതിലും എത്രയോ അധികം കൗണ്‍സില്‍ ടാക്സ് വകയില്‍ അവരുടെ കീശകളില്‍ നിന്നും ചോര്‍ന്ന് പോകുന്നുണ്ട്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് നിരവധി കൗണ്‍സിലുകള്‍ കൗണ്‍സില്‍ ടാക്സ് അടക്കുന്നതിന് പേമെന്റ് ഹോളിഡേസ് അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ തെറ്റായ കൗണ്‍സില്‍ ടാക്സ് ബാന്‍ഡില്‍ നിന്നും ഈ അവസരത്തില്‍ പുറത്ത് കടക്കുന്നതിലൂടെ കൗണ്‍സില്‍ ടാക്സ് വകയില്‍ അനാവശ്യമായി അടക്കേണ്ടി വരുന്ന നിരവധി പൗണ്ടുകള്‍ ലാഭിക്കാന്‍ നമുക്ക് സാധിക്കുമെന്നും അതിനാല്‍ ഈ ടിപ്സ് ഏവരും പ്രയോജനപ്പെടുത്തണമെന്നുമാണ്  മാര്‍ട്ടിന്‍ ലെവിസ് ഏവരെയും ഓര്‍മിപ്പിക്കുന്നത്.നിങ്ങള്‍ ശരിയായ കൗണ്‍സില്‍ ടാക്സ് ബാന്‍ഡിലാണോ എന്നത് വെറും പത്ത് മിനുറ്റ് ചെലവാക്കിയാല്‍ യാതൊരു പണച്ചെലവുമില്ലാതെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ലെവിസ് പറയുന്നത്. ഇത്തരത്തില്‍ ശരിയായ ബാന്‍ഡിലേക്ക് മാറുന്നതിലൂടെ ഭാവിയില്‍ അടക്കേണ്ടുന്ന അനാവശ്യ തുകയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതിന് പുറമെ കഴിഞ്ഞ് പോയ വര്‍ഷങ്ങളില്‍ അധികമായി അടക്കേണ്ടി വന്ന ആയിരക്കണക്കിന് പൗണ്ടുകള്‍ തിരിച്ച് ലഭിക്കാനുള്ള മാര്‍ഗവും തെളിഞ്ഞേക്കാമെന്നും ലെവിസ് ഏവരെയും ഓര്‍മിപ്പിക്കുന്നു.

ആയിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ തെറ്റായ കൗണ്‍സില്‍ ടാക്സ് ബാന്‍ഡില്‍ നിന്നും മാറാനും നല്ലൊരു തുക വര്‍ഷത്തില്‍ ഈ വകയില്‍ ലാഭിക്കാനും സാധിച്ച് വരുന്നുവെന്നാണ് ലെവിസ് വെളിപ്പെടുത്തുന്നത്.നിങ്ങള്‍ തെററായ ബാന്‍ഡിലാണോ എന്ന് പരിശോധിക്കുന്നതിനായി നിങ്ങളുടെ ലോക്കല്‍ കൗണ്‍സില്‍ ടാക്സ് പ്രൊവൈഡറെ ഫോണിലോ അല്ലെങ്കില്‍  ഇമെയില്‍ മുഖാന്തിരമോ ബന്ധപ്പെടണമെന്നും ലെവിസ് നിര്‍ദേശിക്കുന്നു. നിങ്ങള്‍ തെറ്റായ രീതിയില്‍ വളരെ ഉയര്‍ന്ന ബാന്‍ഡിലാണ് കാലങ്ങളായി കൗണ്‍സില്‍ ടാക്സ് നല്‍കി വരുന്നതെങ്കില്‍ മുന്‍ വര്‍ഷങ്ങളില്‍ അധികമായി അടച്ച തുക റീക്ലെയിം ചെയ്യാന്‍ സാധിക്കുമെന്നും ലെവിസ് ഓര്‍മിപ്പിക്കുന്നു.കഴിഞ്ഞ 15 വര്‍ഷങ്ങളായി തെറ്റായ ബാന്‍ഡില്‍ അധികമായി കൗണ്‍സില്‍ ടാക്സ് അടച്ച വകയില്‍ തന്റെ നിര്‍ദേശത്തിലൂടെ  3000 പൗണ്ട് വരെ റീക്ലെയിം നേടിയവരുണ്ടെന്നാണ് ലെവിസ് വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category