1 GBP = 94.00 INR                       

BREAKING NEWS

ലണ്ടനില്‍ പട്ടിണികിടക്കുന്ന മലയാളികള്‍ ഉണ്ടെന്നറിഞ്ഞു ഞെട്ടരുത്; കൊറോണ കാലത്ത് ഒളിച്ചിരിക്കാനാവാതെ കൈനീട്ടുന്നവരോട് കരുണ കാട്ടേണ്ടേ?

Britishmalayali
kz´wteJI³

യുകെയില്‍ എത്തിയാല്‍ എല്ലാം ആയെന്നു കരുതുന്നവരാണ് എല്ലാവരും. എന്നാല്‍ യുകെയില്‍ എത്തിയിട്ടും ദാരിദ്ര്യം മാറാത്ത അനേകം പേരുണ്ട്. അതില്‍ മലയാളികളും ഉണ്ടെന്നറിയാന്‍ ഈ കൊറോണ കാലം വേണ്ടി വന്നു. ലണ്ടനില്‍ പട്ടിണി മൂലം ആത്മാഭിമാനം മറന്നു വിളിക്കേണ്ടി വന്നത് വിസിറ്റിംഗ് വിസയിലും മറ്റും എത്തി ഒളിച്ചും പാത്തും ജോലി ചെയ്തു ജീവിതം മുന്‍പോട്ട് കൊണ്ടു പോയവര്‍ക്കാണെങ്കില്‍ യുകെയില്‍ അങ്ങോളമിങ്ങോളം സ്റ്റുഡന്റ് വിസക്കാരും സഹായ അഭ്യര്‍ത്ഥന നടത്തുന്നു. 

ആര്‍ക്കും നാട്ടിലേയ്ക്ക് പോകാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. സ്റ്റുഡന്റ് വിസക്കാര്‍ക്ക് പലപ്പോഴും താമസ സ്ഥലം ഒഴിയേണ്ടിവരുന്നു. ഇന്നു തന്നെ ഒരു ബിസിനസുകാരന്‍ മകളെ നാട്ടില്‍ എത്തിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച വാര്‍ത്ത വായിച്ചല്ലോ. അതിനൊന്നും ശേഷിയില്ലാതെ ഏജന്റുമാരുടെ കെണിയില്‍ പെട്ടു യുകെയില്‍ എത്തിയാല്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു ജീവിക്കാമെന്നു കരുതി എത്തിയ നൂറു കണക്കിന് സാധാരണക്കാരുണ്ട്.

ആര്‍ക്കും നാട്ടിലേയ്ക്ക് പോകാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. സ്റ്റുഡന്റ് വിസക്കാര്‍ക്ക് പലപ്പോഴും താമസ സ്ഥലം ഒഴിയേണ്ടിവരുന്നു. ഇന്നു തന്നെ ഒരു ബിസിനസുകാരന്‍ മകളെ നാട്ടില്‍ എത്തിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച വാര്‍ത്ത വായിച്ചല്ലോ... അതിനൊന്നും ശേഷിയില്ലാതെ ഏജന്റുമാരുടെ കെണിയില്‍ പെട്ടു യുകെയില്‍ എത്തിയാല്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു ജീവിക്കാമെന്നു കരുതി എത്തിയ നൂറു കണക്കിന് സാധാരണക്കാരുണ്ട്. വിസിറ്റിംഗ് വിസയില്‍ ആളെ എത്തിക്കുന്ന മാഫിയയുടെ ഭാഗമായി ലണ്ടനില്‍ ഇറങ്ങി മുങ്ങിയവര്‍ ഇപ്പോള്‍ തൊഴില്‍ ഒന്നുമില്ലാതെ അലയുന്നതാണ് രണ്ടാമത്തെ കാഴ്ച. അവരാണ് വിശപ്പടക്കാനും സാധനങ്ങള്‍ വാങ്ങാനും വാടക കൊടുക്കാനും ഞങ്ങളെ ബന്ധപ്പെടുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് എന്നും ഫോണ്‍ കോളുകളാണ്. ഞങ്ങള്‍ എല്ലാവരുടെയും ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നത് അവരുടെ സ്വകാര്യത കാക്കാന്‍ ആണ്. ഇവരെ സഹായിക്കേണ്ട ബാധ്യത യുകെ മലയാളി സമൂഹം ഏറ്റെടുക്കണം.
02086387457/03300010641എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്‍ന്മെന്റിന്റെ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category