1 GBP = 94.00 INR                       

BREAKING NEWS

വെള്ളപ്പൊക്കം തടയാന്‍ പമ്പയില്‍ നിന്നും മണല്‍ വാരാം; പക്ഷേ വനത്തില്‍ തന്നെ നിക്ഷേപിക്കണം; കാടിന് പുറത്തേക്ക് ലോറിയില്‍ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് വനംവകുപ്പ്; മണല്‍ വില്‍ക്കാന്‍ അനുമതിയില്ലെങ്കില്‍ പ്രയോജനമില്ലെന്ന് പറഞ്ഞ് കരാറില്‍ നിന്ന് പിന്മാറി ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ്; ത്രിവേണിയിലെ കടത്തിലും നിറയുന്നത് അഴിമതിയുടെ പുക മറ; സ്പ്രിങ്ളറും ബെവ്കോയ്ക്കും പിന്നാലെ പമ്പയിലെ വിവാദത്തിലും ഗോളടിച്ച് രമേശ് ചെന്നിത്തല; ടോം ജോസിന്റെ ഹെലികോപ്ടര്‍ യാത്ര വെറുതെയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്പ്രിങ്‌ലറിലും ബെവ്കോ ആപ്പിലും പ്രതിസന്ധിയിലായ പിണറായി സര്‍ക്കാരിനെതിരെ അഴിമതിയുടെ പുക മറ സൃഷ്ടിക്കാന്‍ വീണ്ടും വിഷയം. പമ്പ ത്രിവേണിയിലെ മണല്‍ കടത്താണ് ഇപ്പോള്‍ വിവാദമാകുന്നത്. സിപിഎം രാഷ്ട്രീയത്തിലെ ഉന്നതനെതിരെയാണ് ആരോപണങ്ങള്‍ പരോക്ഷമായി ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുന്നത്. അതിനിടെ പമ്പ ത്രിവേണിയില്‍ നിന്നും മണല്‍ കടത്തുന്നത് വനംവകുപ്പ് തടഞ്ഞു. ഡിസാസ്റ്റര് മാനേജ്മെന്റ് ആക്ട് പ്രകാരം വനാതിര്‍ത്തിക്കു പുറത്തേക്ക് മണല് കൊണ്ടുപോകാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നല്‍കിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്റെ നടപടി. ഇതേത്തുടര്ന്ന് പമ്പ ത്രിവേണിയില്‍ നിന്നു മണല്‍ കൊണ്ടുപോകാനെത്തിയ ലോറികള്‍ വനം വകുപ്പ് തടഞ്ഞിട്ടുണ്ട്.

ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം കേന്ദ്രാനുമതിയില്ലാതെ മണല് വനാതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന് പറ്റില്ലെന്ന് വനംവകുപ്പ് കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. വനംനിയമങ്ങളുടെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മണല്‍ പുറത്തു കൊണ്ടുകുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നല്‍കി. വനം മന്ത്രിയാറിയാതെയാണ് ഈ ഇടപാട് നടന്നത്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പാണ് വാക്കാല്‍ ഉത്തരവ് നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. വനം മന്ത്രി പോലും അറിയാതെയായിരുന്നു ഹെലികോപ്ടറില്‍ ടോം ജോസ് നിലയ്ക്കലില്‍ എത്തി വാക്കാല്‍ ഉത്തരവ് നല്‍കിയത്.

പമ്പ ത്രിവേണിയില്‍ നിന്നും പുതുതായി വാരുന്ന മണല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വനത്തിന് പുറത്തേക്ക് കൊണ്ട ുപോകുകയായിരുന്നു. വനംവകുപ്പിന്റെ ഉത്തരവനുസരിച്ച് ഇനി ഈ മണല്‍ കേന്ദ്രാനുമതി തേടാതെ പുറത്തേക്ക് കൊണ്ടുപോകാനാവില്ല. 2018ല്‍ ടാറ്റ വാരിയ മണ്ണും ചെളിയും പുറത്തേക്ക് കൊണ്ടുപോകുന്നതിന് തടസമില്ല. ഇതിന് നേരത്തേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. അല്ലാത്ത മണ്ണ് വനം വകുപ്പ് തടയും. കൊറോണക്കാലത്ത് പ്രളയത്തിന്റെ പേരിള്ളു കൊള്ളയാണ് മണലൂറ്റ്. ഇതാണ് തടയുന്നത്. ബ്രൂവറിയിലും സ്പ്രിങ്‌ലറിലും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രതിപക്ഷത്തിന് മറ്റൊരു തുറുപ്പു ചീട്ടാണ് പമ്പയിലെ മണല്‍ കൊള്ള.

കോടിക്കണക്കിന് രൂപയുടെ മണലാണ് പമ്പ ത്രിവേണിയിലുള്ളത്. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തില്‍ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യാനെന്ന പേരില്‍ നല്ല മണലും പുറത്തേക്ക് കൊണ്ടുപോകാനാണ് ശ്രമം നടന്നത്. കോടിക്കണക്കിന് രൂപ വിപണിമൂല്യമുള്ള നല്ല മണലും പമ്പ ത്രിവേണിയിലുണ്ട്. ഇടത്തരം ക്വാളിറ്റിയുള്ള മണലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടത്തിയത്. Forest conservation act പ്രകാരം അനുമതി വാങ്ങാതെയും sand audit നടത്താതെയുമാണ് മണല് വാരാനും പുറത്തേക്ക് കൊണ്ടുപോകാനും ദുരന്ത നിവരാണ നിയമം അനുസരിച്ച് കലക്ടര് ഉത്തരവിട്ടത്. വിരമിക്കുന്നതിന്റെ തലേന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെലികോപ്റ്ററിലെത്തിയാണ് ഇതിന് നിര്‍്ദ്ദേശം നല്കിയത്.

ഡിജിപിയും ടോംജോസും വിമാനത്തില്‍ യാത്ര ചെയ്തതും വിവാദമായി. പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. സിപിഎം നേതാവിനെ സഹായിക്കാനാണ് ഈ മണല്‍ കൊള്ളയെന്നും ആരോപണം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഇടപെടുന്നത്. പരിസ്ഥിതി നിയമങ്ങള്‍ ദുരന്തനിവാരണനിയമം ഉപയോഗിച്ച് ബൈപ്പാസ് ചെയ്യുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വനംവകുപ്പ് ഇപ്പോള്‍ നല്കിയ ഉത്തരവ് അനുസരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി മണല്‍ വാരാമെങ്കിലും അത് വനത്തില്‍ തന്നെ നിക്ഷേപിക്കണം. അത് വനാതിര്ത്തിക്ക് പുറത്തുകൊണ്ടുപോകാന് പാടില്ല.

കണ്ണൂരിലെ കേരളാ ക്ലേയ്സ് ആന്‍ഡ് സെറാമിക് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായിട്ടാണ് ഈ മണല് കലക്ടറുടെ ഉത്തരവ് പ്രകാരം നല്കിയത്. സര്ക്കാര് ഖജനാവിന് നേരിട്ട് മുതല് കൂട്ടാകേണ്ട കോടിക്കണക്കിന് രൂപയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുന്നത്. ദുരന്ത നിവാരണനിയമം അനുസരിച്ച് മണലു വാരി പുഴയുടെ ആഴം കൂട്ടാന് കലക്ടര്ക്ക് ഉത്തരവ് നല്കാമെങ്കിലും ഇവ സൗജന്യമായി പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിപണനത്തിനും സൗകര്യമൊരുക്കുന്നത് എങ്ങനെയാണ് നിയമവൃത്തങ്ങളും ചോദിക്കുന്നു. ഡിഎം ആക്ടിന്റെ നഗ്നമായ ലംഘനമാണ് ഇത്. കണ്ണൂരില്‍ നിന്നുള്ള നേതാവിന്റെ ബന്ധുവിന് വേണ്ടിയാണ് കടത്തെന്ന ആരോപണവും ശക്തമാണ്. സ്വകാര്യ കമ്പനിയെ കൊണ്ടാണ് കേരളാ ക്ലേയ്സ് ആന്റെ സെറാമിക് മണ്ണ് നീക്കം ചെയ്തത്.

ഇതിനിടെ മണലെടുപ്പ് കരാറില്‍ നിന്ന് ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി. മണല്‍ വില്‍ക്കാന്‍ അനുമതിയില്ലെങ്കില്‍ പ്രയോജനമില്ലെന്ന് ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ പ്രതികരിച്ചു. ഇടപാടില്‍ അഴിമതിയില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയില്‍ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണല്‍ നീക്കം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്പിയെയും ശാസിക്കുകയും ചെയ്തു.

ടോം ജോസിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണല്‍ നീക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. വിരമിക്കുന്നതിന്റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. യാത്രയ്ക്കുശേഷം ഉത്തരവിറക്കിയ പമ്പ ത്രിവേണിയിലെ മണല്‍ കൈമാറ്റത്തില്‍ വന്‍ അഴിമതിയെന്നു ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ് 29 നാണ് ടോം ജോസ്, ലോക്നാഥ് ബഹ്റ എന്നിവര്‍ പത്തനംതിട്ടയില്‍ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്.

തിടുക്കപ്പെട്ട് നടത്തിയ ഈ യാത്രയ്ക്കുശേഷമാണ് പമ്പയില്‍ കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണല്‍ സൗജന്യമായി കണ്ണൂര്‍ ആസ്ഥാനമായുള്ള ക്ലേ ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനു കൈമാറിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ പേരില്‍ പൊതുമേഖലാ സ്ഥാപനത്തെ മുന്‍ നിര്‍ത്തിയുള്ള കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പമ്പയിലെ മണല്‍ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു,
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category