1 GBP = 94.00 INR                       

BREAKING NEWS

വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാള്‍ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകള്‍ നിരത്തിയതോടെ മരുമകളുടെ സ്വര്‍ണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയില്‍ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രന്‍ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസില്‍ കുടുംബം മുഴുവന്‍ കുടുങ്ങാന്‍ സാധ്യത

Britishmalayali
kz´wteJI³

കൊല്ലം: ത്ര വധക്കേസില്‍ അറസ്റ്റിലായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ രണ്ടാം പ്രതിയാക്കിയേക്കും. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടു.താമസിയാതെ സുരേന്ദ്രന്‍, ഭാര്യ, മകള്‍, മകന്‍ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇത് ഇന്നുണ്ടാകുമെന്നാണ് സൂചന.

അതിനിടെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാന്‍ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങള്‍ പൊലീസ് പൊളിച്ചടുക്കി. തിങ്കളാഴ്ച പകലും രാത്രിയും പൊലീസ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ എത്ര മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന ചോദ്യത്തിന് മൂന്ന് ഫോണ്‍ എന്നായിരുന്നു മറുപടി. അവ പൊലീസിന് കൈമാറി. എന്നാല്‍ രാത്രി വീണ്ടും എത്തിയ പൊലീസ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മറ്റൊരു ഫോണ്‍ ബെല്ലടിച്ചു. ഇതോടെ കൂടുതല്‍ ഫോണ്‍ ഉണ്ടെന്നും വ്യക്തമായി.

സ്വര്‍ണം കണ്ടെത്താനായി റബര്‍ തോട്ടത്തില്‍ പരിശോധന നടത്തിയപ്പോഴും പറ്റിക്കാന്‍ സുരേന്ദ്രന്‍ ശ്രമിച്ചു. കുഴിച്ചിട്ട സ്ഥലം ബോധപൂര്‍വം മാറ്റി മാറ്റി കാണിക്കുകയായിരുന്നു. സ്വര്‍ണം അച്ഛനെ ഏല്‍പ്പിച്ചുവെന്ന് സൂരജ് മെഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോള്‍ അവന്‍ അങ്ങനെ പറയാന്‍ സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി. പിന്നാലെ ആഭരണങ്ങള്‍ കാട്ടികൊടുക്കാന്‍ സൂരജ് സുരേന്ദ്രനോട് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ മൊബൈല്‍ ഫോണില്‍ പറയുകയും ചെയ്തു. ഇതാണ് നിര്‍ണ്ണായകമായത്. 38 പവനാണ് രണ്ട് കവറുകളിലായി കുഴിച്ചിട്ടിരുന്നത്.

സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈം ബ്രാഞ്ച് കൊട്ടാരക്കര ഓഫീസില്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഇവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഉച്ചയോടെ പിങ്ക് പൊലീസ് അടൂര്‍ പറക്കോട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയോടെയാണ് വിട്ടയച്ചത്.ആദ്യ ചോദ്യംചെയ്യലില്‍ രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും തെളിവുകള്‍ നിരത്തിയതോടെ തന്ത്രപരമായി കുറ്റ സമ്മതം തുടങ്ങി. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിനുപിന്നിലെ വിറകുപുരയില്‍ ഒളിപ്പിച്ചതും രേണുക അറിഞ്ഞിരുന്നു.

വീട്ടില്‍ നടക്കുന്ന പല സംഭവങ്ങളും അറിയാറില്ലെന്നായിരുന്നു സൂര്യയുടെ മൊഴി. സഹപാഠിയും സുഹൃത്തുമായ ഒരാള്‍ സൂരജിന്റെ കുട്ടുകാരനാണെന്ന് സൂര്യ സമ്മതിച്ചു. രേണുകയെയും സൂര്യയെയും പ്രത്യേകമായും പിന്നീട് ഒരുമിച്ചും അതിനുശേഷം സൂരജിന്റെ സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്തു. രണ്ട് ദിവസത്തിനകം വീണ്ടും എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. ഇന്നു തന്നെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്ന് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അണലി കടിച്ച സംഭവം പിന്നീടാണ് അറിയുന്നതെന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ വാദം. എന്നാല്‍ സൂരജിന്റെ നിര്‍ദ്ദേശപ്രകാരം പലതും മാതാപിതാക്കള്‍ ഒളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അണലി കടിയേല്‍ക്കുന്ന സമയത്ത് ഉത്ര ചുരിദാറായിരുന്നു ധരിച്ചിരുന്നത്. കണങ്കാലിലെ ആഴമേറിയ മുറിവ് സൂരജിന്റെ അച്ഛനും അമ്മയും കണ്ടില്ലെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. അണലി കടിച്ച വിവരം പിന്നീട് അറിഞ്ഞെന്ന് പറയുന്ന ഇരുവരും വീട്ടില്‍ പരിശോധന നടത്തിയില്ല. വീടിന്റെ നടുത്തളത്തിലൂടെ എത്തിയ പാമ്പ് ടൈല്‍ പാകിയ 15 പടികളിലൂടെ മുറിയില്‍ കയറി കടിച്ചെന്നു വിശ്വസിച്ചുവെന്നു വീട്ടുകാര്‍ പറയുന്നതു പൊലീസ് ആദ്യം തള്ളിയിരുന്നു. അണലിയെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നതിനു വ്യക്തമായ തെളിവുകള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൊലപാതകശ്രമം മറയ്ക്കാന്‍ അവരും സൂരജിനൊപ്പം നിന്നതായാണു പൊലീസ് സംശയം.

അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടുപരിസരത്തു കുഴിച്ചിട്ടിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉത്രയുടെയും കുഞ്ഞിന്റെയുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഉത്രയുടെ മാതാവ് മണിമേഖലയും സഹോദരന്‍ വിഷുവും ഉത്രയുടെ മകന്‍ ധ്രുവിനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ആഭരണങ്ങള്‍ തിരിച്ചറിഞ്ഞത്. ഉത്രയുടെ താലിമാലയും കുഞ്ഞിന്റെ ആഭരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തെളിവായി വിവാഹ ആല്‍ബവും ഹാജരാക്കി. ഉത്രയ്ക്കു വിവാഹവേളയില്‍ നല്‍കിയ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയിട്ടില്ല. ഉത്ര കൊല്ലപ്പെട്ട ദിവസമാണു ബാങ്ക് ലോക്കറില്‍നിന്നു സ്വര്‍ണമെടുത്തതെന്നാണു സൂചന. ഉത്ര മരിച്ചശേഷം, ഉത്രയുടെ മാതാപിതാക്കള്‍ക്കും സഹോദരനുമെതിരേ സൂരജിന്റെ സഹോദരി സൂര്യ നല്‍കിയ പരാതി കളവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

സൂരജിന്റെ കൂട്ടുകാരനുമായി സൂര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും സൂചനയുണ്ട്. ഈ സുഹൃത്താണു സൂരജിനെ ഒളിവില്‍ താമസിപ്പിച്ചത്. ഇയാളെയും പൊലീസ് ചോദ്യംചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍പ്പേര്‍ക്കു പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category