1 GBP = 94.00 INR                       

BREAKING NEWS

കൊറോണ യുദ്ധത്തില്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തവര്‍ക്ക് മോര്‍ട്ട്ഗേജ് ഇല്ല; കൂടുതല്‍ പരിശോധനകളും നിബന്ധനകളുമായി ബാങ്കുകള്‍; പലിശ നിരക്ക് താഴുമ്പോഴും വീട് വാങ്ങല്‍ സ്വപ്നമാകും

Britishmalayali
kz´wteJI³

ലിശ നിരക്ക് താഴ്ത്തി എന്ന്  വാങ്ങാന്‍ഒരുങ്ങുകയാണെങ്കില്‍ അറിഞ്ഞോളൂ, മോര്‍ട്ട്ഗേജ് അത്ര എളുപ്പം സാദ്ധ്യമാകില്ല. അതിനായി അപേക്ഷിക്കുന്നവര്‍ കാലതാമസവും അധികം പേപ്പര്‍ വര്‍ക്കുകളും പ്രതീക്ഷിക്കണം. വീടുകള്‍ വാങ്ങുവാനായി നല്‍കുന്ന വായ്പ സുരക്ഷിതമായി തിരികെ കിട്ടും എന്നുറപ്പാക്കാനായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും കൂടുതല്‍ പരിശോധനകള്‍ ആരംഭിക്കുന്നു. കോവിഡ്-19 ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

വായ്പ വാങ്ങാനെത്തുന്നവരുടെ തൊഴില്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ജീവനക്കാര്‍ തങ്ങളുടെ ശമ്പളവും ജോലിയും സുരക്ഷിതമാണെന്ന എഴുത്ത് തൊഴിലുടമകളില്‍ നിന്നും ലഭ്യമാക്കേണ്ടതായി വരും. സ്വയം തൊഴില്‍ കണ്ടെത്തിയവരാണെങ്കില്‍ തങ്ങളുടെ ബിസിനസ്സ് സുരക്ഷിതമാണെന്ന് തെളിയിക്കേണ്ടതായി വരും. ഒട്ടുമിക്ക സാമ്പത്തിക സ്ഥാപനങ്ങളും ഒരാള്‍ക്ക് എത്ര വായ്പ സ്വീകരിക്കാനാകും എന്ന് കണക്കാക്കുമ്പോള്‍ ഓവര്‍ ടൈം അലവന്‍സ്, ബോണസ് എന്നിവ കണക്കാക്കുന്നത് ഒഴിവാക്കി തുടങ്ങി.

മോര്‍ട്ട്ഗേജ് നിരക്ക് എക്കാലത്തേയും ഏറ്റവും താഴ്ന്നതാണെന്നത് ഇപ്പോള്‍ വായ്പക്ക് ശ്രമിക്കുന്നവരെ ആകര്‍ഷിക്കുന്ന കാര്യമാണ്. രണ്ട് വര്‍ഷത്തേക്ക് ഏകദേശം 2.02 ശതമാനം മാത്രം. മാര്‍ച്ച് 1 ന് ഇത് 2.43 ആയിരുന്നു. ശരാശരി അഞ്ച് വര്‍ഷത്തെ ഡീലിന്റേത് 2.74 ശതമാനത്തില്‍ നിന്നും 2.02 ആയി കുറഞ്ഞിരിക്കുന്നു. അതായത്, 1,50,000 പൗണ്ടിന്റെ 25 വര്‍ഷത്തെ മോര്‍ട്ട്ഗേജിന് മാസത്തുക 637 പൗണ്ടോളം വരും. 40 ശതമാനം സ്ഥിര നിക്ഷേപമുള്ളവര്‍ക്കാണ് രണ്ട് വര്‍ഷത്തേയും അഞ്ച് വര്‍ഷത്തേയും ഏറ്റവും കുറഞ്ഞ റീമോര്‍ട്ട്ഗേജ്.

റീമോര്‍ട്ട്ഗേജ് ഇപ്പോള്‍ കൂടുതല്‍ മെച്ചമാണ് നിലവിലുള്ള ദാതാവിനെ തന്നെ സമീപിക്കുകയാണെങ്കില്‍ കൂടുതല്‍ കാര്‍ക്കശ്യമുള്ള നിബന്ധനകള്‍ ഉണ്ടാകില്ല. അതായത്, അധികം കടം വാങ്ങാത്ത നിലവിലുള്ള ഉപഭോക്താക്കള്‍ റീമോര്‍ട്ട്ഗേജിന് സമീപിക്കുമ്പോള്‍ അവര്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരാണെങ്കില്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യം വരില്ല. വിര്‍ജിന്‍ മണി നല്‍കുന്ന ഓഫര്‍ ആണിത്. എന്നാല്‍, കോവിഡ് ബാധയില്‍ പ്രഖ്യാപിച്ച മോര്‍ട്ട്ഗേജ് ഹോളിഡേ ഉപയോഗപ്പെടുത്തിയ വ്യക്തികള്‍ക്ക് ഒരു പുതിയ സേവന ദാതാവിനെ സമീപിക്കേണ്ടിവരുമ്പോള്‍ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ചില നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.

എന്തായാലും പുതിയ അപേക്ഷകര്‍ അപേക്ഷയില്‍ തീരുമാനം ഉണ്ടാകാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണിത്. അതുപോലെ ഒട്ടുമിക്ക ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും ഇംഗ്ലണ്ടില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സ്‌കോട്ട്ലാന്‍ഡിലും വെയില്‍സിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പ്രകാരം ഇത് സാദ്ധ്യമല്ല. റിമോട്ട് വെരിഫിക്കേഷന്‍ മാത്രമേ ഇവിടങ്ങളില്‍ നടക്കൂ. സമാനമായ വസ്തുക്കളുടെ സമീപ കാലത്തെ വില തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടായിരിക്കും ഇവിടങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കുക.

എന്നിരുന്നാലും, സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വില സംബന്ധിച്ച ആശങ്കകള്‍ ഉണ്ടെങ്കിലും വീടുകള്‍ വാങ്ങുന്നവര്‍ക്ക് ചെറിയ ഡെപ്പോസിറ്റുകള്‍ ആണെങ്കിലും ഉപഭോക്താക്കള്‍ക്ക് ഫിസിക്കല്‍ വെരിഫിക്കേഷനായി കാത്തിരിക്കേണ്ടിവരും.

ഇനി മുതല്‍ വായ്പ നല്‍കുന്നവര്‍ ഉപഭോക്താക്കളോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കും. അവരുടെ വരുമാനത്തെ കോവിഡ്-19 ബാധിച്ചുവോ എന്നതായിരിക്കും അതില്‍ പ്രധാന ചോദ്യം. ഉപഭോക്താവോ പങ്കാളിയോ ഫര്‍ലോവിന് വിധേയരായോ, ശമ്പളത്തില്‍ കുറവ് വരുത്തിയോ, അത് താത്ക്കാലികമായിട്ടാണെങ്കില്‍ പോലും തുടങ്ങിയ ചോദ്യങ്ങളും ഉണ്ടാകും. മാത്രമല്ല, മോര്‍ട്ട്ഗേജ് ലഭിച്ചതിന് ശേഷം ഉപഭോക്താക്കളുടെ സാഹചര്യങ്ങള്‍ മാറിയോ എന്ന കാര്യം വായ്പ നല്‍കുന്ന സ്ഥാപനത്തെ നിര്‍ബന്ധമായും അറിയിക്കുവാന്‍ മറ്റീരിയല്‍ ചേഞ്ച് അറ്റസ്റ്റേഷന്‍ നല്‍കേണ്ടതായും വരും.

എന്നിരുന്നാലും ഫര്‍ലോ ചെയ്യപ്പെട്ടവര്‍ക്കും വായ്പ നല്‍കുവാന്‍ മിക്ക ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും തയ്യാറാണ്. ജോലിയില്‍ തിരികെ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം, അല്ലെങ്കില്‍ മുഴുവന്‍ ശമ്പളത്തോടെ തിരികെ പ്രവേശിക്കുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ചിലര്‍ തിരക്കുന്നുണ്ട് എന്നുമാത്രം. ഇത്തരത്തില്‍ അധികം രേഖകള്‍ സമര്‍പ്പിക്കേണ്ടിവരുമ്പോള്‍ വായ്പ അനുവദിക്കുന്ന പ്രക്രിയക്ക് നീളം കൂടുകയും സ്വാഭാവികമായും അത് അധിക സമയം എടുക്കുകയും ചെയ്യും.

സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ അവരുടെ സാമ്പത്തിക നില ഭദ്രമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കേണ്ടിവരും. മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് നിര്‍ബന്ധമാക്കും. അതുകൂടാതെ സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇപ്പോഴത്തെ പകര്‍ച്ചവ്യാധി ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ തരണം ചെയ്തോ എന്നല്ല, മറിച്ച് ഇനിയൊന്ന് ഉണ്ടായാല്‍ അത് തരണം ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നാണ് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ അന്വേഷിക്കുന്നത്.

അതുപോലെ ഒരു ഉപഭോക്താവിന് എത്ര വായ്പ സ്വീകരിക്കാനാകും എന്ന് കണക്കാക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കാന്‍ സാദ്ധ്യതയുള്ള അധികവരുമാനം കണക്കാക്കുകയില്ല. കമ്മീഷന്‍, ബോണസ്, ഓവര്‍ടൈം അലവന്‍സ് തുടങ്ങിയവയൊന്നും വരുമാനത്തില്‍ ഉള്‍പ്പെടുത്തില്ല. എന്നിരുന്നാലും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അവരുടെ അധിക ജോലിക്ക് ലഭിക്കുന്ന അധികവരുമാനം ഇതില്‍ ഉള്‍പ്പെടുത്താനാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category