1 GBP = 94.00 INR                       

BREAKING NEWS

മദ്യം വിളമ്പാന്‍ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് ജസീക്കയ്ക്ക് നേരേ മനു ശര്‍മ്മ വെടിയുതിര്‍ത്തത് നിറഞ്ഞ സദസില്‍; പതിനാല് വര്‍ഷത്തെ തടവിന് ശേഷം മോചനം ജസീക്കയുടെ സഹോദരിയുടെ കാരുണ്യത്താല്‍; ജീവപര്യന്തം വെട്ടിക്കുറച്ച് മോചനം എത്തിയത് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഉത്തരവോടെ; ജെസീക്ക ലാല്‍ വധത്തില്‍ മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ മനു ശര്‍മയ്ക്ക് മോചനം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജെസീക്ക ലാല്‍ വധക്കേസിലെ കുറ്റവാളി മനു ശര്‍മ ജയില്‍ മോചിതനായി. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനുശര്‍മയെ മോചിപ്പിക്കാന്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1999-ലാണ് മുന്‍ കേന്ദ്രമന്ത്രി വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ ജെസീക്ക ലാലിനെ വെടിവച്ച് കൊന്നത്.

വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും 2006ല്‍ ഡല്‍ഹി ഹൈക്കോടതി മനു ശര്‍മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.14 വര്‍ഷം തടവില്‍ കഴിഞ്ഞ മനുശര്‍മയെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജസീക്കയുടെ സഹോദരി സബ്രിന ലാല്‍ അറിയിച്ചിരുന്നു.

1999 ഏപ്രില്‍ 29 അര്‍ധരാത്രിയാണ് ഡല്‍ഹി കുത്തബ് മിനാറിനു സമീപത്തെ താമറിന്‍ഡ് റസ്റ്ററന്റില്‍ ജസീക്ക വെടിയേറ്റു കൊല്ലപ്പെട്ടത്. പാര്‍ട്ടിക്കിടെ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനാണ് ജസീക്കയ്ക്കു ജീവന്‍ നഷ്ടമായത്. 11 വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് മനു ശര്‍മ ശിക്ഷിക്കപ്പെടുന്നത്. കോടതിയിലും പുറത്തും കൂടെപ്പിറപ്പിനുവേണ്ടിയുള്ള യുദ്ധം പതറാതെ നയിച്ചത് സഹോദരി സബ്രിന ലാല്‍ ആണ്.

ജസീക്കാലാല്‍ വധക്കേസില്‍ മനു ശര്‍മ ഉള്‍പ്പടെ മൂന്നു പ്രതികളെ ശിക്ഷിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി 2010 ഏപ്രിലില്‍ ശരിവച്ചു. കൊലക്കുറ്റത്തിനു മനുവിനു ജീവപര്യന്തം തടവും തെളിവു നശിപ്പിച്ചതിനു സമാജ്വാദി പാര്‍ട്ടി നേതാവ് ഡി.പി.യാദവിന്റെ മകനും നിതീഷ് ടാര കൊലക്കേസിലെ പ്രധാന പ്രതിയുമായ വികാസ് യാദവ്, ബഹുരാഷ്ട്ര കമ്പനി ജീവനക്കാരനായിരുന്ന ടോണി എന്ന അമര്‍ജീത്സിങ് ഗില്‍ എന്നിവര്‍ക്കു നാലു വര്‍ഷം കഠിനതടവുമായിരുന്നു ശിക്ഷ.

പ്രതി എത്ര ശക്തനാണെങ്കിലും സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ നീതി ലഭ്യമാക്കാന്‍ പ്രയാസമില്ലെന്നാണ് അന്നു സബ്രിന പ്രതികരിച്ചത്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കീഴ്ക്കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിച്ചത് ജനങ്ങള്‍ സംഘടിച്ചതു കൊണ്ടാണെന്നും വിധിയിലൂടെ തനിക്കും ബന്ധുക്കള്‍ക്കും ഏറെ ആശ്വാസം ലഭിച്ചതായും സബ്രീന പറഞ്ഞു.

വിവാദങ്ങള്‍ കൊണ്ടും പ്രതികളുടെ ഉന്നത ബന്ധം കൊണ്ടും ശ്രദ്ധിക്കപ്പെട്ട കേസാണ് ജസീക്കാ ലാല്‍ വധം. തെളിവ് നശിപ്പിക്കലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്യായ ഇടപെടലും പ്രതികളെയെല്ലാം വിട്ടയച്ച കീഴ്‌ക്കോടതി വിധിയും വിവാദമായി. കേസില്‍ ഡല്‍ഹി പൊലീസ് പുനരന്വേഷണം നടത്തിയെന്നതാണ് മറ്റൊരു പ്രത്യേകത.

മനു ശര്‍മയ്ക്കു വേണ്ടി പ്രമുഖ അഭിഭാഷകന്‍ റാം ജഠ്മലാനിയെത്തിയതും മനുവിനെതിരായ ആരോപണം മാധ്യമ സൃഷ്ടിയാണെന്നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും ചര്‍ച്ചാവിഷയമായി. ഒടുവില്‍ മനുശര്‍മയെ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സഹോദരി 2018ല്‍ അറിയിച്ചു. ഇതോടെയാണ് ജയിലല്‍ മോചനത്തിനുള്ള വഴി തെളിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category