1 GBP = 94.00 INR                       

BREAKING NEWS

ഇന്ത്യയെ ആക്രമിക്കാന്‍ പാക് ഭീകര സംഘടനകള്‍ പരിശീലനം നേടുന്നത് അഫ്ഗാനിസ്ഥാനില്‍; ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ സംഘടനകളുടെ ഭീകരവാദികള്‍ പരിശീലിക്കുന്നത് താലിബാന് കീഴില്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്:ന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘടനകള്‍ പരിശീലനം നേടുന്നത് അഫ്ഗാനിസ്ഥാനില്‍. താലിബാന് കീഴില്‍ ഇവര്‍ പ്രത്യേക പരിശീലനം നേടുന്നതായി യു.എന്‍ രക്ഷാസമിതിയാണ റിപ്പോര്‍ട്ട് ചെയ്തത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഇന്ത്യയെ ആക്രമിക്കാന്‍ അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഇരു ഭീകരവാദ സംഘടനകളിലെ അംഗങ്ങള്‍ക്കും താലിബാനാണ് പരിശീലനം നല്‍കുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നംഗ്രഹാര്‍ പ്രവിശ്യയിലെ താലിബാന്‍ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുര്‍ ബാബ, ഷെര്‍സാദ് എന്നീ ജില്ലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇരു സംഘടനകളില്‍ നിന്നുമായി ഏകദേശം 800 മുതല്‍ 1000 വരെ ഭീകരര്‍ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കാനാണ് ഇവരെ അഫ്ഗാനിലേക്ക് അയയ്ക്കുന്നത്.

ഇതിന് പുറമെ കുനാര്‍, നൂരിസ്താന്‍ എന്നീ പ്രവിശ്യകളിലും മറ്റ് ഭീകര സംഘടനകള്‍ ഉണ്ട്. തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളാണ് ഈ മേഖലകളിലും ഉള്ളത്. ഇവയ്‌ക്കെല്ലാം അഫ്ഗാന്‍ താലിബാന്റെ പിന്തുണയും പരിശീലനവും ലഭിക്കുന്നുണ്ട്. ഹഖാനി നെറ്റ്വര്‍ക്ക്, അല്‍ ഖ്വായിദ എന്നീ സംഘടനകളുമായി ഇപ്പോഴും താലിബാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം അമേരിക്കയുമായി സമാധാന കരാര്‍ യാഥാര്‍ഥ്യമായതിനാല്‍ അഫ്ഗാന്‍ സര്‍ക്കാരിനെതിരെ താലിബാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category