1 GBP = 94.00 INR                       

BREAKING NEWS

33 പേരെ അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍; മലപ്പുറം കേന്ദ്രീകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ആനന്ദിച്ച മനോരോഗികളെല്ലാം ആകത്താവും; വല വീശിയിരിക്കുന്നത് ഗ്രൂപ്പില്‍ അംഗമായ 256 പേരെയും; കാമവെറിയന്മാര്‍ പിടിയിലാകുന്നത് ഇന്റര്‍പോള്‍ നിര്‍ദ്ദേശ പ്രകാരം മലപ്പുറം എസ്പി നേരിട്ട് ഒരു മാസം നടത്തിയ അന്വേഷണത്തിനൊടുവില്‍

Britishmalayali
kz´wteJI³

മലപ്പുറം: കുട്ടികളുടെ അശ്ലീലചിത്രം 'ആചാരവെടി' വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റിലായതോടെ ഗ്രൂപ്പ് അംഗങ്ങളായ മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍. കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങളും വീഡിയോയും വ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച് ആനന്ദിച്ച മലപ്പുറത്തുകാരില്‍ 33 പേരെ പൊലീസ് കുരുക്കിയുപ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഗ്രൂപ്പില്‍ അംഗങ്ങളായ 256 പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരാനാണ് പൊലീസ് നീക്കം. ഇതോടെ പലരും പരിഭ്രാന്തിയിലായിരിക്കുകയാണ്.

ഈ ഗ്രൂപ്പില്‍ വിദേശത്തുള്ളവരടക്കം അംഗങ്ങളായിട്ടുണ്ട്. ഇവരെ പിടികൂടാനും പൊലീസ് നീക്കം തുടങ്ങി കഴിഞ്ഞു. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരെയും കേസ് എടുത്തു. ഇന്റര്‍പോള്‍ നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം ആയതിനാല്‍ വിദേശത്തുള്ളവരെയും ഉയടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വാട്സാപ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്ത പൊലീസ് പിന്നീട് അറസ്റ്റിലായവരുടെ എണ്ണം 33 ആയി ഉയര്‍ത്തി.

ഗ്രൂപ്പ് അംഗങ്ങളില്‍ പലരും വിദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്.

ഈ വിവരം ഇന്റര്‍പോള്‍ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശിയായ അശ്വന്ത് എന്ന 21കാരനാണ് ഗ്രൂപ് അഡ്മിന്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്മിനെ തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏല്‍പിക്കുകയും സൈബര്‍ഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

അതീവ രഹസ്യമായിട്ടാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ഈഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കും എതിരെ കേസെടുക്കാനാണ് തീരുമാനം. അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുള്‍പ്പടെയുള്ളവരുടെ ഫോണുകളില്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്.

കുട്ടികളുടെ ദൃശ്യങ്ങളോടു താല്‍പര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ ലഭ്യമല്ലാതിരിക്കെ ഇവ ഡാര്‍ക് വെബ് വഴി ഡൗണ്‍ലോഡ് ചെയ്തെടുത്തതാകും എന്നാണ് വിലയിരുത്തല്‍. രാജ്യാന്തര നിയമങ്ങള്‍ പ്രകാരം, കുട്ടികളുടെ നഗ്നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചവര്‍ മാത്രമല്ല, അതില്‍ അംഗങ്ങളും കുറ്റക്കാരാകും. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്സ് ആപ്പ് ഗ്രുപ്പിയുടെ പ്രചരിപ്പിച്ച ഈസംഘത്തിലെ രണ്ടു പേരെ ചങ്ങരംകുളം പൊലീസ് ഇന്നലെയാണ് പിടികൂടിയത്. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്.

ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ എമര്‍ജന്‍സി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയില്‍ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പൊലീസിന്റെ സൈബര്‍ ഡോമില്‍ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേര്‍ പിടി കുടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category