1 GBP = 94.00 INR                       

BREAKING NEWS

പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാള്‍ മോദി ബഹുദൂരം മുന്നില്‍; മോദി ഭരണത്തില്‍ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളില്‍ കേരളം ഇല്ലെന്നും സര്‍വേ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡും, സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിവിധ കാരണങ്ങള്‍ മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ? ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ മോദിക്ക് 65 ശതമാനം പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയായിരുന്നു എതിരാളി. സര്‍വേയില്‍ പങ്കെടുത്ത 66.2 ശതമാനം പേരും മോദിക്ക് അനുകൂലമായി പ്രതികരിച്ചു. രാഹുലിന് 23.21 ശതമാനം പേരുടെ പിന്തുണ മാത്രം. 58.36 ശതമാനം പേര്‍ മോദിയുടെ പ്രകടനത്തില്‍ വളരെ തൃപ്തരാണെങ്കില്‍, 24.04 ശതമാനം പേര്‍ കുറച്ചുതൃപ്തരാണ്. 16.71 ശതമാനം പേര്‍ സംതൃപ്തരേയല്ല. ഒഡീഷയാണ് മോദിയുടെ ഭരണത്തിന് ഏറ്റവും മാര്‍ക്ക് നല്‍കിയത്.-95.6. ഹിമാചലും, ഛത്തീസ്ഗണ്ഡും തൊട്ടുപിന്നാലെ.

തമിഴ്നാട്ടുകാര്‍ക്കും കേരളീയര്‍ക്കും മോദിയുടെ പ്രകടനത്തില്‍ അത്ര തൃപ്തി പോരാ-യഥാക്രമം-(32.89%) കേരളം (32.15%) -പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്ല എന്നതും സര്‍വേ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തൃപ്തി രേഖപ്പെടുത്തിയ ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല എന്നതും ശ്രദ്ധേയം.

മുഖ്യമന്ത്രിമാരില്‍ ആര്‍ക്കാണ് ജനപ്രീതി?

സംശയം വേണ്ട.. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടക്കം മികച്ചുനില്‍ക്കുന്ന ഒഡീഷയുടെ നവീന്‍ പട്നായിക്കാണ് ഏറ്റവും ജനപ്രിയന്‍. പട്നായിക്കും ഛത്തീസ്ഗഡിന്റെ ഭൂപേഷ് ഭാഗേലും കേരളത്തിന്റെ പിണറായി വിജയനും തമ്മിലായിരുന്നു പൊരിഞ്ഞ മത്സരം. ഏറ്റവും ജനപ്രീതി കുറഞ്ഞവര്‍: ഹരിയാനയുടെ മനോഹര്‍ ലാല്‍ ഖട്ടറും, ഉത്തരാഖണ്ഡിന്റെ ടി.എസ്.റാവത്തും, പഞ്ചാബിന്റെ അമരീന്ദര്‍ സിങ്ങും.

അതാത് സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പിണറായി വിജയന്‍ മൂന്നാമതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ജനപ്രീതിയില്‍ ഒന്നാമത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലാണ് രണ്ടാം സ്ഥാനത്ത്.
ഒഡിഷയില്‍ 82.96 ശതമാനം പേര്‍ നവീന്റെ നേതൃത്വത്തിന് പൂര്‍ണ പിന്തുണ നല്‍കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി 81.06 ശതമാനം വോട്ടും പിണറായി വിജയന് 80.28 ശതമാനം വോട്ടും നേടി. കേരളത്തിന് പിന്നില്‍ ആന്ധ്രാ, മഹാരാഷ്ട്ര, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സ്ഥാനം.

രാഹുല്‍ ഗാന്ധി മൂന്നുസംസ്ഥാനങ്ങളില്‍ ജനപ്രിയന്‍

മൂന്നു സംസ്ഥാനങ്ങളില്‍ മോദിയേക്കാള്‍ ജനപ്രിയനാണ് രാഹുല്‍. ഗോവ-52.4%, കേരളം-46.87%, തമിഴ്നാട്-42.76% ഈ സംസ്ഥാനങ്ങളില്‍ മോദിക്ക് ജനപ്രീതി കുറവാണ്.-യഥാക്രമം-41.3%, 36.4%, 37.64%.

സി വോട്ടറാണ് ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി സര്‍വേ നടത്തിയത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശത്തെയും 3000 ത്തിലേറെ പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category