1 GBP = 94.00 INR                       

BREAKING NEWS

എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസില്‍ 13 കമ്പനി എം.ഡിമാര്‍ക്ക് കാര്യ വിവര പത്രിക ഹാജരാക്കാന്‍ തിരുവനന്തപുരം സബ് കോടതിയുടെ അന്ത്യശാസനം; 161 കോടി രൂപ 15 കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടാന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ അതിവേഗ നടപടിയുമായി കോടതി; സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്ത 2 കമ്പനി എംഡിമാരെ എക്സ്പാര്‍ട്ടിയാക്കിയും ഇടപെടല്‍; കാസര്‍കോട്ടെ വിഷ പ്രയോഗത്തില്‍ ഖജനാവിനുണ്ടായ നഷ്ടം പരിഹരിക്കാനുള്ള കേസ് അടുത്ത ഘട്ടത്തിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം : കാസര്‍ഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് നല്‍കിയ 161 കോടി രൂപ 15 കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനടക്കം 13 കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ ജൂലൈ 2 നകം കാര്യ വിവര പത്രിക കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം സബ് കോടതിയുടെ അന്ത്യശാസനം.

സിവിള്‍ നടപടി ക്രമത്തിലെ ഉത്തരവ് 8 ചട്ടം 1 പ്രകാരം പ്രതിക്ക് സമന്‍സ് കൈപ്പറ്റി 30 ദിവസത്തിനകം കാര്യ വിവര പത്രിക സമര്‍പ്പിക്കാഞ്ഞതിനാലാണ് കോടതിയുടെ അന്ത്യശാസനം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാദിയായി ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയില്‍ ഹാജരാകാന്‍ സബ് കോടതി ഉത്തരവിട്ടത്. അതേ സമയം സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്ത കേസിലെ മറ്റു പ്രതികളായ രണ്ടു കമ്പനി എം.ഡി മാരെ സബ് ജഡ്ജി സി.ആര്‍.ബിജുകുമാര്‍ എക്സ്പാര്‍ട്ടിയാക്കി ഉത്തരവിട്ടു.

എട്ടാം പ്രതിയായ കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് കമ്പനി എം.ഡി , പതിമൂന്നാം പ്രതി മധുസൂദന്‍ ഇന്‍ഡസ്ട്രീസ് കമ്പനി എം.ഡി എന്നിവരെയാണ് ഹാജരാകാത്ത വീഴ്ചക്ക് അവര്‍ക്ക് ഒന്നും പറയാനില്ലെന്ന നിഗമനത്തില്‍ (അവരുടെ ഭാഗം കേള്‍ക്കാതെ) അവര്‍ക്കെതിരെ നഷ്ടപരിഹാര വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി എക്സ്പാര്‍ട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സിവിള്‍ നടപടി ക്രമത്തിലെ ഓര്‍ഡര്‍ 9 റൂള്‍ 6 പ്രകാരമാണ് രണ്ടു പ്രതികളെയും എക്സ്സ്പാര്‍ട്ടിയാക്കിയത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളില്‍ നിന്ന് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്സ് പാര്‍ട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയില്‍ ഹാജരായ ഒന്നാം പ്രതി ബെയര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിള്‍ നിയമ നടപടി ക്രമത്തിലെ ഓര്‍ഡര്‍ 8 റൂള്‍ 1 പ്രകാരം തര്‍ക്കം കാണിച്ച് കാര്യ വിവര പത്രിക സമര്‍പ്പിച്ചു. നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിങ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ഡമം പ്രോസസ്സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കില്‍പെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിന്‍ ആഗ്രോ കെമിക്കല്‍സ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, കര്‍ണ്ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മധുസൂധന്‍ ഇന്‍ഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റല്‍ ആഗ്രോ കെമിക്കല്‍സ് ലിമിറ്റഡ്, ഷാ വാലസ് ആന്‍ഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതല്‍ 16 വരെയുള്ള പ്രതികള്‍.

സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിര്‍ത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലില്‍ സ്വീകരിച്ചത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 2000 - 2002 വര്‍ഷം വരെയാണ് കീടനാശിനി തളിച്ചത്. എന്നാല്‍ 2003 ല്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നത്. എന്നിട്ടും കമ്പനികളുടെ സ്വാധീനം മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വിഷാംശം, ശ്വസിച്ച 400 ഓളം ജനങ്ങള്‍ മരണപ്പെടുകയും അനവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവശ്ച്ചവമായി മാറുകയും ചെയ്തു.

കാസര്‍ഗോട്ടെയും സമീപ ജില്ലയിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിള്‍ കേസുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വാദിയായി 15 നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീര്‍ത്ത് അടക്കാനുള്ള പണം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാല്‍ കോട്ടയത്തെ കേസ് പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ വാദിയായി തിരുവനന്തപുരം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

പതിനാറാം പ്രതിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിള്‍ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേര്‍ത്തതാണ്. സിവിള്‍ നിയമ പ്രകാരം അവശ്യ കക്ഷികളെ കക്ഷി ചേര്‍ത്ത് കേസ് ഫയല്‍ ചെയ്യാത്ത പക്ഷം അക്കാരണത്താല്‍ തന്നെ കേസ് തള്ളിപ്പോകുന്നതാണ്. സിവിള്‍ നടപടി ക്രമത്തിലെ ഓര്‍ഡര്‍ 1 റൂള്‍ 9 പ്രകാരമാണ് അവശ്യ കക്ഷിയെ കേസില്‍ കക്ഷി ചേര്‍ക്കാത്ത പക്ഷവും അനാവശ്യമായി കക്ഷികളെ ( കേസുമായി ബന്ധമില്ലാത്തവരെ തെറ്റായി ) ചേര്‍ക്കുന്ന പക്ഷവും സിവിള്‍ കേസ് കോടതി തള്ളിക്കളയുന്നത്.

പ്രതികള്‍ക്കുള്ള സമന്‍സുത്തരവ് നടപ്പിലാക്കാന്‍ പ്രതികളുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലാ കോടതിയിലെ നാസറേറ്റ് വിഭാഗത്തിലെ അമീന്മാരോട് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category