1 GBP = 94.00 INR                       

BREAKING NEWS

ഇന്ത്യയെ പറ്റിച്ച് കോടികളും കൈക്കലാക്കി ബ്രിട്ടനില്‍ സുഖവാസത്തിന് പോയ വിജയ് മല്ല്യയുടെ നല്ല നാളുകള്‍ക്ക് അവസാനമായി; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമ നടപടി പൂര്‍ത്തിയായതോടെ മല്യയെ ബ്രിട്ടന്‍ ഇന്നോ നാളെയോ ഇന്ത്യയ്ക്ക് കൈമാറും; ഇന്ത്യയിലെത്തിക്കുന്ന മല്യയെ പാര്‍പ്പിക്കുക മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ഉടന്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഇതോടെ ഇന്നോ നെോളയെ മല്യയെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി മുങ്ങിയ മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാകും പാര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാന ഹര്‍ജിയും യുകെ കോടതി തള്ളിയതോടെയാണ് മല്യ ഇന്ത്യയിലേക്ക് വരുന്നത്.

വിജയ മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചു. മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും. ഇന്ത്യയിലേയ്ക്ക് തിരിച്ച് അയക്കരുത് എന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പരമോന്നത കോടതിയില്‍ മല്യ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. മെയ് 14നാണ് മല്യയുടെ ഹര്‍ജി കോടതി തള്ളിയത്. വരുന്ന ഏത് ദിവസവും മല്യയെ രാജ്യത്തേക്ക് തിരിച്ച് എത്തിച്ചേക്കാം എന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.


എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും മല്യയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്. മല്യയ്‌ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്നും അതിനാല്‍ ആദ്യം മല്യ തങ്ങളുടെ കസ്റ്റഡിയില്‍ ആയിരിക്കും എന്നുമാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടമനിലെ കോടതി മെയ് 14ന് മല്യയുടെ ഹര്‍ജി തള്ളിയതിന് ശേഷം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. 28 ദിവസത്തിനുള്ളില്‍ മല്യയെ തിരിച്ച് എത്തിക്കേണ്ടതുണ്ട്.

2018ല്‍ മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാര്‍പ്പിക്കുകയെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

കിങ്ഫിഷര്‍ ഉടമയായ വിജയ് മല്യ 9000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലടക്കം പ്രതിയാണ്. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. 17 ഓളം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ച് അടക്കാതെയാണ് മല്യ രാജ്യം വിട്ടത്. വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം എന്നും നേരത്തെ മല്യ ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച് ഇക്കാര്യം മല്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category