1 GBP = 94.00 INR                       

BREAKING NEWS

മഡാലിന്‍ മെക്കയിനെ ബാലപീഢകന്‍ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞത് തന്നെ 13 വര്‍ഷം നീണ്ട സംശയങ്ങള്‍ക്ക് ഒടുവില്‍ പരിസമാപ്തിയാകുന്നു

Britishmalayali
kz´wteJI³

2007-ല്‍ പോര്‍ച്ചുഗലിലെ പറൈയ ഡ ലലിലേക്ക് ഒരു വിനോദയാത്രയ്ക്ക് പോയപ്പോള്‍ അത് ഒരിക്കലും തീരാത്ത നൊമ്പരങ്ങളാകും തരിക എന്ന് ജെറി മെക്കാനും കേറ്റ് മെക്കാനും ഒരിക്കലും ഓര്‍ത്തിട്ടുണ്ടാകില്ല. മറ്റു രണ്ട് മക്കളോടൊപ്പം അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മന്‍ഡാലിന്‍ മെക്കാനേയും ഹോട്ടല്‍ അപ്പര്‍ട്ട്മെന്റിലെ മുറിയില്‍ ഉറക്കി കിടത്തിയിട്ട് സുഹൃത്തുക്കളുമൊത്ത് റസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് ആ ദമ്പതിമാര്‍. തിരിച്ചെത്തിയപ്പോല്‍ മാഡി എന്ന് വിളിക്കുന്ന മാന്‍ഡലിനെ കാണാനില്ല. ഒരു കുട്ടിയുമായി ഒരാള്‍ രാത്രി നടന്നു പോകുന്നത് കണ്ടു എന്ന് അവരുടെ ഒരു സുഹൃത്ത് പോലീസിനെ അറിയിച്ചു.

ഹോട്ടലില്‍ നിന്നും ഒരല്പം മാറി താമസിക്കുന്ന റോബര്‍ട്ട് മ്യുറല്‍ എന്ന പ്രോപ്പര്‍ട്ടി ബില്‍ഡറേയുാണ് ആദ്യം പോര്‍ച്ചുഗീസ് പോലീസ് സംശയിക്കുന്നത്. എന്തായാലും അയാളെ കേസുമായി ബന്ധിപ്പിക്കാന്‍ കാതലായ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിനു ശേഷം മ്യുറലിനെ കുറ്റവിമുക്തനാക്കിയെങ്കിലും യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായില്ല. കേസ് എഴുതിത്തള്ളുകയും ചെയ്തു.മാന്‍ഡലില്‍ മരിച്ചിരിക്കും എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്.

2012-ല്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് കേസ് വീണ്ടും അന്വേഷിക്കുവാന്‍ പോര്‍ച്ചുഗല്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും തെളിവില്ലെന്ന കാരണത്താല്‍ അവര്‍ അത് നിരാകരിക്കുകയായിരുന്നു. പിന്നീട് 2013 ല്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് കേസിന്റെ അന്വേഷണം പുനരാരംഭിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന 38 പേരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. 2014-ല്‍ ബ്രിട്ടീഷ് ഓഫീസര്‍മാര്‍ പോര്‍ച്ചുഗലില്‍ എത്തുകയും പോര്‍ച്ചുഗീസ് പോലീസിനൊപ്പം അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2015 ആയപ്പോഴേക്കും ഈ കേസിന്റെ അന്വേഷണത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ 10 മില്ല്യണ്‍ പൗണ്ട് ചെലവാക്കിയിരുന്നു. 2016-ല്‍ അന്നത്തെ തെരേസാ മാ സര്‍ക്കാര്‍ വീണ്ടുമൊരു 95,000 പൗണ്ട് കൂടി ഇതിലേക്ക് അനുവദിക്കുകയും ചെയ്തു. പിന്നീട് 2017-ല്‍ 85,000 പൗണ്ടും 2018 - ല്‍ 1,50,000 പൗണ്ടും ഈ കേസ്ന്വേഷണത്തിനായി ചെലവഴിച്ചു. ഇതിനിടയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും രോഷമുയര്‍ന്നിരുന്നു.

അങ്ങനെ നീണ്ടുപോയ ഒരു കേസിനാണ് ഇപ്പോള്‍ ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ക്ക് നീണ്ടകാലത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന 43 കാരനായ ഒരു ജര്‍മ്മന്‍കാരനാണ് മാഡിയുടെ തിരോധാനത്തിന് പിന്നില്‍ എന്നാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് പറയുന്നത്. മാഡിയെ കാണാതെയാകുന്ന 2007 മേയ് 3 ന് അയാല്‍ പറൈയ ഡ ലസില്‍ ഉണ്ടായിരുന്നു.ഇയാള്‍ ഒരു ബാല പീഡകനാണെന്നും പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ രണ്ട് കേസുകളില്‍ ശിക്ഷ ലഭിച്ച ആളാണെന്നും ഒരു ജര്‍മ്മന്‍ സ്റ്റേറ്റ് പ്രോസിക്യുട്ടര്‍ സ്ഥിരീകരിച്ചു.

കുട്ടിയെ കാണാതായ കാലയളവില്‍ അയാള്‍ ലസില്‍ ഉണ്ടായിരുന്നതായും വിവിധ റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ട ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അക്കാലയളവില്‍ അയാള്‍ക്ക് മയക്ക് മരുന്ന് വില്പനയും വീടുകളും ഹോട്ടലുകളും കൊള്ളയടിക്കലുമായിരുന്നു തൊഴില്‍ എന്നായിരുന്നു പിന്നീട് തെളിഞ്ഞത്. അപ്പാര്‍ട്ട്മെന്റിലേക്ക് കൊള്ളനടത്താനെത്തിയ അയാള്‍ കുട്ടിയുമായി കടന്ന് കളഞ്ഞിരിക്കാം എന്നാണ് ഇപ്പോള്‍ പോലീസ് കരുതുന്നത്.

കുട്ടിയെ കാണാതായ കാലയളവില്‍ അയാള്‍ അവിടെ ജീവിച്ചിരുന്നതായും കുട്ടിയുടെ തിരോധാനത്തോടെ അയാള്‍ അവിടം വിട്ടതായും പോലീസ് പറയുന്നു. മാത്രമല്ല അയാളുടെ പേരിലുണ്ടായിരുന്ന കാര്‍, കുട്ടിയെ കാണാതായ ദിവസം ജര്‍മ്മനിയില്‍ മറ്റൊരാളുടെ പേരില്‍ റീ റെജിസ്ട്രേഷന്‍ നടത്തിയതായും കണ്ടെത്തി. പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി ഒരു വെള്ളക്കാരനാണെന്നും, ജര്‍മ്മന്‍ കാരനാണെന്നും, ഇപ്പോള്‍ മറ്റൊരു കേസില്‍ ജര്‍മ്മന്‍ ജയിലില്‍ ആണെന്നും മാത്രമേ പോലീസ് വെളിപ്പെടുത്തുന്നുള്ളു. കുട്ടി മരണമടഞ്ഞു എന്നും അവര്‍ പറയുന്നു.

എന്നെങ്കിലും തങ്ങളുടെ മകളെ കാണാനാവുമെന്ന പ്രതീക്ഷയിലിരിക്കുന്ന മാഡിയുടെ മാതാപിതാക്കള്‍ ഒരു ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. മകള്‍ മരിച്ചുവെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറാല്ല. ഇതൊരു കൊലപാതകകേസായി പരിഗണിച്ച് മുന്നോട്ട് പോകാനാണ് ജര്‍മ്മന്‍ പോലീസിന്റെ തീരുമാനമെങ്കിലും, മൃതദേഹം ലഭിക്കുന്നതുവരെ തങ്ങളുടെ മകള്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ മാതാപിതാക്കള്‍ തയ്യാറല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category