1 GBP = 94.00 INR                       

BREAKING NEWS

ബ്രിട്ടീഷ് വ്യവസായ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ അലോക് ശര്‍മ്മയെ പരിശോധിച്ചത് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ രോഗ ലക്ഷണങ്ങള്‍ കണ്ട്; തളര്‍ന്നിരുന്ന അലോകിന് കൊറോണ സ്ഥിരീകരിച്ചതോടെ ബ്രിട്ടന്‍ മുള്‍മുനയില്‍

Britishmalayali
kz´wteJI³

കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് ഇന്‍സോള്‍വന്‍സി ബില്‍ അവതരണത്തിനിടയില്‍ ചേംബറില്‍ തളര്‍ന്നിരുന്ന ബ്രിട്ടീഷ് വ്യവസായ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ അലോക് ശര്‍മ്മകോവിഡ് പരിശോധനക്ക് വിധേയനായി. തുടര്‍ന്ന് വീട്ടിലെത്തിയ അദ്ദേഹം ഇപ്പോള്‍ ഐസൊലേഷനിലാണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇടക്കിടക്ക് തൂവാലകൊണ്ട് മുഖം തുടക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷത്തെ നിഴല്‍ മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ എതിരാളിയായ എഡ് മിലിബാന്‍ഡ് അദ്ദേഹത്തിന് നേരെ ഒരു ഗ്ലാസ് വെള്ളം നീട്ടുകയും ചെയ്തു.

അലോക് ശര്‍മ്മക്ക് രോഗബാധ പരിശോധനക്ക് വിധേയനായതോടെ ഹൗസ് ഓഫ് കോമണ്‍സ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മന്ത്രിമാര്‍ പ്രസ്താവനകള്‍ നല്‍കുന്ന ഡെസ്പാച്ച് ബോക്സ് ശുചീകരണവും ആരംഭിച്ചു. ഉടന്‍ വെര്‍ച്ച്വല്‍ സെഷന്‍ ആരംഭിക്കുമെന്നും അറിയുന്നു. പാര്‍ലമെന്റിലെ വെര്‍ച്ച്വല്‍ പങ്കാളിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ച നടപടി ശുദ്ധമണ്ടത്തരമാണെന്ന് ഇത് തെളിയിക്കുന്നു എന്നാണ് എസ് എന്‍ പി ഉപനേതാവ് ക്രിസ്റ്റി ബ്ലാക്ക്മാന്‍ പറഞ്ഞത്. സര്‍ക്കാര്‍ ഈ തെറ്റ് തിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശര്‍മ്മയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മിലിബാന്‍ഡിനോട്, ശര്‍മ്മ പോസിറ്റീവ് ആകുകയാണെങ്കില്‍ സെല്‍ഫ് ഐസൊലേഷന് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 ആകുവാന്‍ സാദ്ധ്യതയുള്ള ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ശര്‍മ്മ പാര്‍ലമെന്റില്‍ എത്തിയത് ശരിയായ നടപടിയല്ലെന്നും മിലി ബാന്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കട്ടെ എന്ന് പ്രത്യാശിച്ച മിലിബാന്‍ഡ്, പക്ഷെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമായിട്ടും ഐസൊലേഷനില്‍ ഇരിക്കാത്തത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പറഞ്ഞു.

എം. പിമാര്‍ ഐസൊലേഷനില്‍ ആണെങ്കില്‍ അവര്‍ക്ക് വിദൂരസ്ഥലങ്ങളില്‍ ഇരുന്ന് വോട്ട് ചെയ്യാവുന്ന സൗകര്യം നിര്‍ത്തലാക്കുന്നതിനായി ഇന്നലെ വോട്ട് ചെയ്ത ആളാണ് ശര്‍മ്മ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും എല്ലാം ഈ നീക്കത്തിന് എതിരായിരുന്നു. നിരവധി എം പി മാര്‍ക്ക്, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഇതുമൂലം കഴിയില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.

ഇതിനിടയില്‍ ഇപ്പോള്‍ രോഗമുക്തി നേടുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഈ രോഗവ്യാപനത്തെ ചെറുക്കാന്‍ തന്റെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാം എന്നും കൂട്ടിച്ചേര്‍ത്തു. തീര്‍ത്തും നിരാശാജനകമായ ഒരു കാര്യമാണത്, അതേസമയം ഒഴിവാക്കാനാകാത്തതും, അദ്ദേഹം പറഞ്ഞു. എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന സമയത്ത് തീര്‍ത്തും ഉപകാരപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം അത് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category