1 GBP = 94.00 INR                       

BREAKING NEWS

111 മരണം എന്ന ആശ്വാസം വെറുതെയാക്കി ഇന്നലെ റിക്കോര്‍ഡ് ചെയ്തത് 359 മരണങ്ങള്‍; കൊറോണ മരണം 40,000 കടക്കുമ്പോള്‍ ഓരോ സ്ഥലത്തേയും മരണ നിരക്കിന്റെ കണക്കും പുറത്ത്

Britishmalayali
kz´wteJI³

കോവിഡില്‍ നിന്നും മുക്തി നേടുവാന്‍ തുടങ്ങി എന്ന് വിശ്വസിച്ചിരുന്ന ബ്രിട്ടന്റെ സന്തോഷത്തിന് അറുതി വരുത്തിക്കൊണ്ട് ഇന്നലെ വീണ്ടും 359 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 39,728 ആയി ഉയര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 50,000 മേലെ ആയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടില്‍ 328 പേരും വെയില്‍സില്‍ 17 പേരും സ്‌കോട്ട്ലാന്‍ഡില്‍ 12 പേരും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 2 പേരുമാണ് മരണമടഞ്ഞത്. ആശുപത്രികളിലേയും കെയര്‍ ഹോമുകള്‍ ഉള്‍പ്പടെയുള്ള വിവിധ സെറ്റില്മെന്റുകളിലേയും കൂടിയുള്ള കണക്കാണിത്. കഴിഞ്ഞ ബുധനാഴ്ച്ചത്തെ പ്രതിദിന മരണനിരക്കില്‍ നിന്നും 13% കുറവാണ് ഈ ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. എന്നാല്‍, ബാങ്ക് ഒഴിവും വാരാന്ത്യ ഒഴിവുകളുമായി മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വന്ന കാലതാമസമാണ് കഴിഞ്ഞ ആഴ്ച്ച മരണ സംഖ്യ ഇത്രയധികം ഉയര്‍ത്തിയത്.

ദ്വൈവാരകണക്കിലും ഇന്നലെ 68% ത്തിന്റെ കുറവുണ്ടായതായി ആരോഗ്യ വകുപ്പ് അറിയിക്കുന്നു. ജൂലായ് മാസത്തോടെ കോവിഡ് മരണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് ബ്രിട്ടന്‍ എത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദര്‍ പറയുന്നു.എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തുവന്നത്, ബ്രിട്ടനിലെ ചില പ്രദേശങ്ങളില്‍ കൊറോണ പകര്‍ച്ചവായി അധിക മരണങ്ങളുടെ നിരക്ക് വല്ലാതെ വര്‍ദ്ധിപ്പിച്ചു എന്നാണ്. അതേ സമയം ഇന്നലെ 1,70,000 പേരെ പരിശോധനക്ക് വിധേയമാക്കിയതായും അതില്‍ 1,871 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗവ്യാപനത്തിന്റെ തോത് പ്രതീക്ഷിച്ച വേഗതയില്‍ കുറഞ്ഞു വരാത്തത് ആശങ്കക്ക് വഴി നല്‍കുന്നു എന്ന് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് പറഞ്ഞു. ഇപ്പോഴും പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആര്‍'' മൂല്യം 1 എന്ന മാന്ത്രിക സംഖ്യയോട് വളരെ അടുത്തുതന്നെ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതായത്, രോഗബാധിതരില്‍ നിന്നും ഇപ്പോഴും രോഗം പകരുണ്ടെന്നര്‍ത്ഥം. പ്രതിദിനം ഏകദേശം 8,000 പേര്‍ക്ക് രോഗബാധയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണനിരക്കും പ്രതീക്ഷിച്ചത്ര കുറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ എന്‍ എച്ച് എസ് ഇംഗ്ലണ്ട് രേഖപ്പെടുത്തിയത് 179 മരണങ്ങളാണ്. അതില്‍ രണ്ടുപേര്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വയസ്സുള്ള ആളാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഇതിനിടയിലാണ് ബ്രിട്ടനിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു എന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്‌കോട്ട്ലാന്‍ഡ് പ്രസിദ്ധീകരിച്ച ഒരു കുറിപ്പില്‍ പറയുന്നത് മേയ് 31 വരെ സ്‌കോട്ട്ലാന്‍ഡില്‍ 3,911 പേര്‍ കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയെന്നാണ്.

അതേ സമയം ഒ എന്‍ എസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് മേയ് 22 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 44,401 മരണങ്ങള്‍ സംഭവിച്ചു എന്നാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് റിസര്‍ച്ച് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മേയ് 22 വരെ 716 കോവിഡ് മരണങ്ങള്‍ നടന്നിട്ടുണ്ട്.ഇതെല്ലാം ഒത്തുനോക്കുമ്പോള്‍ ഇതുവരെ ബ്രിട്ടനില്‍ 49,028 കോവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളത്.

 മേയ് 23 നും ജൂണ്‍ 1 നും ഇടയില്‍ 931 മരണങ്ങള്‍ ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തിയതായി എന്‍ എച്ച് എസ് ഇംഗ്ലണ്ട് രേഖകള്‍ പറയുന്നു. ഇതേ കാലയളവില്‍ 78 പേര്‍ വെയില്‍സിലും കോവിഡിന് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട്. മേയ് 23 നും ജൂണ്‍ 2നും ഇടയില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 22 പേര്‍ മരണപ്പെട്ടു. ഇതെല്ലാം കൂടിയാകുമ്പോള്‍ മെയ് 23 ന് ശേഷം 1,031 മരണങ്ങള്‍ കൂടി ബ്രിട്ടനില്‍ നടന്നിട്ടുണ്ട്. അതായത് ഇതുവരെ മൊത്തം 50,059 മരണങ്ങള്‍.

ഏറ്റവും അധികം രോഗബധയുണ്ടായത് ലണ്ടനിലും പ്രാന്തപ്രദേശങ്ങളിലും തന്നെയാണ് ലണ്ടന് പുറത്ത് മരണ സംഖ്യ ഏറ്റവും അധികം വര്‍ദ്ധിച്ചത് ഹെര്‍റ്റ്ഫോര്‍ഡ്ഷയറിലെ ഹെര്‍റ്റ്സ്മെയറിലാണ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category