1 GBP = 94.00 INR                       

BREAKING NEWS

ജോലിയും ബിസിനസും ഇല്ലാതാകുന്ന കോവിഡ് കാലത്തു ചിലവ് ചുരുക്കി നേടി യുകെ മലയാളികള്‍; മിക്ക കുടുംബങ്ങള്‍ക്കും സമ്പാദ്യം ഉയര്‍ന്നു തുടങ്ങി, ചിലവുകള്‍ പ്രധാനമായും ഭക്ഷണത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ 500 പൗണ്ട് വരെ ലാഭിച്ചവര്‍; പുതിയ ജീവിതം നേടാന്‍ അറിയാം ഈ അനുഭവ പാഠങ്ങള്‍

Britishmalayali
kz´wteJI³

കവന്‍ട്രി: ലോകത്തിന്റെ സമ്പത്തിനെ കോവിഡ് എത്രത്തോളം പിടിച്ചുലയ്ക്കും എന്ന് നിലവില്‍ ആര്‍ക്കും പറയാനാകുന്നില്ല, ഒരു തലമുറ മാത്രം അനുഭവിച്ചാല്‍ അതിന്റെ കെടുതികള്‍ അവസാനിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പരമാവധി രണ്ടു ലക്ഷം എന്ന് പ്രതീക്ഷിച്ചിടത്തു നിലവില്‍ മൂന്നര ലക്ഷത്തിലേറെ പേരെ കൊന്നൊടുക്കി കഴിഞ്ഞ കോവിഡ് പല രാജ്യങ്ങളിലും പ്രഹരം തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ. അതിനാല്‍ ഇപ്പോള്‍ ഒരു കണക്കെടുപ്പിനു പോലും ലോകം അശക്തമാണ്. അനേക ലക്ഷം മനുഷ്യര്‍ നിന്ന നില്‍പ്പില്‍ ഇല്ലാതായത് പോലെ രാജ്യങ്ങള്‍ തന്നെ സാമ്പത്തികമായി ഇല്ലാതായേക്കും എന്ന ഭീതി കൂടി വളരുകയാണ് . കാരണം അത്രയ്ക്ക് ആഴത്തില്‍ ഉള്ള മുറിവുകള്‍ സംഭവിച്ചു കഴിഞ്ഞു . കരകയറാന്‍ പറ്റാത്ത വിധം വലിയ ആസ്തികള്‍ പോലും ഉണ്ടായിരുന്ന കമ്പനികള്‍ വരെ ഓര്‍മ്മയിലേക്ക് നീങ്ങുകയാണ്. മനുഷ്യന്റെ മരണക്കണക്കിനേക്കാള്‍ വേഗത്തില്‍ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ വന്നു തുടങ്ങി . വ്യോമ മേഖലയില്‍ തുടങ്ങിയ തൊഴില്‍ നഷ്ട്ടം ഐ ടി , ടൂറിസം , ബാങ്കിങ് , മാനേജ്മെന്റ് , പൊതുമേഖലാ തുടങ്ങി സര്‍വ മേഖലയിലേക്കും പടര്‍ന്നു കയറുകയാണ് . വലിയ കോര്പറേറ്റുകളില്‍ ഒറ്റയടിക്ക് പതിനായിരങ്ങള്‍ക്കാണ് തൊഴില്‍ നഷ്ട്ടമാകുന്നത് . ഇതോടെ ഒരു കാര്യം ഉറപ്പായി , ജീവിതം തല്ക്കാലം പഴയ നിലയില്‍ ആകുക എന്നത് വെറുമൊരു സ്വപ്നം ആയിരിക്കും . 

ഗള്‍ഫിന്റെ നഷ്ട്ടം പകരം വയ്ക്കാനില്ലാത്തത് 

ഭൂരിഭാഗം രാജ്യങ്ങളും ലോക്ഡോണില്‍ തന്നെ തുടരുന്നതിനാല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ വ്യാപാര , വാണിജ്യ മേഖലയില്‍ ആരൊക്കെ അവശേഷിക്കുന്നു എന്നുപോലും പറയാന്‍ കഴിയൂ. ഈ മേഖലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടാകും എന്ന് ഉറപ്പാണ് . ഇവരൊക്കെ പുതിയ ജീവിതമാര്‍ഗവുമായി മടങ്ങി എത്തുംവരെ കുടുംബം അരപ്പട്ടണിയില്‍ ഇനിയുള്ള കാലം മുന്നോട്ടു പോകേണ്ടി വരും . ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ താത്കാലികമായി പിടിച്ചു നിന്നേക്കും എന്ന് പറയുന്നുണ്ടെകിലും ഇതൊക്കെ താല്‍ക്കാലിക ആശ്വാസ വാക്കുകള്‍ മാത്രമാണോ എന്നറിയാന്‍ അല്പം കാലം കൂടി വേണ്ടി വരും . ഗള്‍ഫിന്റെയും ദുബായിയുടെയും തകര്‍ച്ച ഏറെക്കുറെ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ അനേകായിരം പ്രവാസി മലയാളികളാണ് തൊഴില്‍ നഷ്ടവുമായി നാട്ടില്‍ മടങ്ങി എത്തുക . പ്രവാസ ലോകത്തു അല്പമെങ്കിലും പിടിച്ചു നില്‍ക്കുക അമേരിക്കന്‍ , യൂറോപ്പ് , ബ്രിട്ടന്‍ , കാനഡ , ഓസ്‌ട്രേലിയ , ന്യുസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവരായിരിക്കും എന്ന സൂചനകളും ലാഭ്യമായിട്ടുണ്ട് . എന്നാല്‍ ഗള്‍ഫ് മലയാളികളെ അപേക്ഷിച്ചു ഈ നാടുകളില്‍ ഉള്ളവരുടെ എണ്ണം വളരെ കുറവായതിനാല്‍ ഗള്‍ഫ് പണത്തിന്റെ നഷ്ട്ടം നികത്താന്‍ മറ്റു നാടുകളിലെ പ്രവാസി മലയാളികള്‍ വഴി സാധിക്കില്ല എന്നും വെക്തം . മാത്രമല്ല അമേരിക്കയും യൂറോപ്പും ബ്രിട്ടനും ഒക്കെ കോവിഡ് നാശത്തില്‍ ശ്വാസം മുട്ടിയതിനാല്‍ ഈ നാടുകളിലെ മലയാളികളുടെ പോക്കറ്റും കാലിയായി തുടങ്ങുകയാണ് .  

യുകെ മലയാളികളില്‍ ഭൂരിഭാഗവും തകര്‍ച്ചയെ നേരിടും 

യുകെയില്‍ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങുമ്പോഴും ആരോഗ്യ മേഖലയില്‍ ജീവിതം കണ്ടെത്തിയ മലയാളികള്‍ നല്ല പങ്കും കോവിഡിന് ശേഷം പിടിച്ചു നില്ക്കാന്‍ പ്രാപ്തി കാട്ടും എന്നുറപ്പാണ് . എന്നാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവരും ചെറുകിട ബിസിനസുകാരും മുന്നില്‍ ഉള്ള  ഏതാനും വര്‍ഷത്തേക്ക് നക്ഷത്രം എണ്ണും എന്നുറപ്പാണ് . അതും അനായാസം എത്തികൊണ്ടിരുന്ന പണത്തിന്റെ വരവില്‍ വലിയ വീടും ആഡംബര കാറും നാട്ടിലെ സമ്പാദ്യമായ നിക്ഷേപത്തിലും ഒക്കെ പണം ഇറക്കിയവര്‍ക്കു ദുരിതകാലം കടന്നു കയറുക ചിലവ് ചുരുക്കല്‍ എന്ന മാന്ത്രിക ദണ്ട് കൈയിലെടുത്താല്‍ മാത്രം സാധിക്കുന്ന കാര്യമാണ് . വരവറിയാതെ ചിലവ് ചെയ്തു ശീലിച്ചവരുടെ കാര്യം നോക്കാന്‍ ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ വേണ്ടിവരും . മലയാളികളില്‍ ടാക്‌സി ഓടിച്ചവരും ഹോട്ടല്‍ , റെസ്റ്റോറന്റ് ,  ട്രാവല്‍ ഏജന്‍സി ,  കാറ്ററിങ് , ലൈറ്റ് ആന്‍ഡ് സൗണ്ട് , ഡെക്കറേഷന്‍ , ഫോട്ടോ വിഡിയോഗ്രഫി , തുടങ്ങി ചെറുതും വലുതുമായ ബിസിനസ് നടത്തിയവര്‍ മുതല്‍ നേഴ്സിങ് ഏജന്‍സികള്‍ നടത്തിയവര്‍ക്ക് വരെ ആഡംബരം എന്ന വാക്ക് കേട്ടാല്‍ ഞെട്ടല്‍ ഉണ്ടാകുന്ന സമയമാണ് മുന്നില്‍ ഉള്ളത് . 

 
ശീലങ്ങള്‍ മാറും , ചിലവ് ചുരുക്കല്‍ ഏവര്‍ക്കും ഹോബിയാകും 
ഇതോടെ ശീലങ്ങള്‍ പലതും മാറും എന്നുറപ്പാണ് , ചുരുങ്ങിയത് രണ്ടു വര്‍ഷത്തേക്ക് എങ്കിലും എന്നതാണ് നിലവിലെ സാഹചര്യം തുടരും എന്നുറപ്പായതിനാല്‍ മലയാളി കാഴ്ചകള്‍ റീ മോഡിഫൈ ചെയ്താകും കോവിഡിന്റെ ശമനം ഉണ്ടാകുക . പെരുന്നാളും വിവാഹ മാമാങ്കവും ഒക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടി വരുന്ന മലയാളിക്ക് പിറന്നാളുകള്‍ , വിവാഹ വാര്‍ഷികങ്ങള്‍ , സല്‍ക്കാരങ്ങള്‍ , പൊതു ചടങ്ങുകള്‍ , കൂട്ടായ്മകള്‍ എന്നിവയൊക്കെ മിതത്വം പാലിച്ചു ലാളിത്യമായി നടത്താന്‍ പഠിപ്പിക്കുന്ന കാലമാണ് കൂടെയെത്തുന്നത് . കോവിഡ് വന്നില്ലായിരുന്നെകില്‍ ഈ ദിവസങ്ങളില്‍  ലക്ഷക്കണക്കിന് പൗണ്ട് പൊടിക്കാന്‍ തയ്യാറെടുത്തിരുന്ന യുകെ മലയാളികളാണ് ഇപ്പോള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയുന്നത് . ഈ ദിവസങ്ങളില്‍ ബിര്‍മിങ്ഹാമില്‍ ഒരു മലയാളിയുടെ ആയിരത്തിലേറെ പേരെ പങ്കെടുപ്പിച്ചു നടത്താന്‍ ഇരുന്ന ആഡംബര വിവാഹ വാര്‍ഷിക ചടങ്ങു പോലെ നൂറു കണക്കിന് ചെറുതും വലുതുമായ പരിപാടികളാണ് കോവിഡ് കവര്‍ന്നെടുത്തതു . ഇതിന് സാമ്പത്തികമായി സൃഷ്ടിക്കപ്പെട്ട മറുവശം എന്നത് ആയിരക്കണക്കിന് പൗണ്ടിന്റെ മിച്ചം പിടിക്കല്‍ കൂടിയാണ് . അഥവാ പലരുടെ കൈകളില്‍ എത്തേണ്ടിയിരുന്ന പണം ചിലവാക്കേണ്ടിയിരുന്ന വക്തിയുടെ കയ്യില്‍ തന്നെ സുരക്ഷിതം ആയി ഇരിക്കുന്നു എന്നര്‍ത്ഥം . ഈ അര്‍ത്ഥത്തില്‍ കോവിഡ് കഴിഞ്ഞാല്‍ സാധാരണക്കാര്‍ കൂടുതല്‍ ദയനീയ സാഹചര്യത്തിലേക്ക് മാറും എന്ന് പറയാന്‍ വലിയ സാങ്കേതിക വൈദഗ്ധ്യം ഒന്നും ആവശ്യമില്ല . 

ഇതിനേക്കാള്‍ പറ്റിയ സമയം വേറെ വരാനില്ല 

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്ന പല്ലവി പോലെ ചെലവ് ചുരുക്കല്‍ ശീലിക്കാന്‍ ഇതിലും പറ്റിയ സമയം വേറെയില്ല എന്നതാണ് സാമ്പത്തിക ലോകത്തെ പുതു വര്‍ത്തമാനം . നിലവില്‍ ജനങ്ങള്‍ ഭക്ഷണത്തിനു മാത്രമാണ് പ്രധാനമായും പണം ചിലവാക്കുന്നത് . അതിനാല്‍ തന്നെ സാധാരണക്കാര്‍ 250 മുതല്‍ 500 പൗണ്ട് വരെ മിച്ചം പിടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു . യാത്രകള്‍ ഇല്ലാതായപ്പോള്‍ കാര്‍ ഓടിക്കുന്ന ചിലവും പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും ഒക്കെ ഇല്ലാതായപ്പോള്‍ കാലിയായിക്കൊണ്ടിരുന്ന പോക്കറ്റില്‍ പണം മിച്ചം വരുന്ന മാജിക്കും ലോക്ഡോണ്‍ കാലത്തു തന്നെയാണ് സംഭവിക്കുന്നത് . വസ്ത്രങ്ങളും ആഭരണങ്ങളും ഫാഷന്‍ സാധനങ്ങളും ഒക്കെ വരവും ചിലവും അറിയാതെ വായ്പകളുടെ ബലത്തില്‍ വാങ്ങികൂട്ടിയവര്‍ക്കും സമ്പാദ്യ ശീലം പഠിക്കാന്‍ ഉള്ള ഏറ്റവും മികച്ച  അവസരമായി ലോക്ഡോണ്‍ മാറ്റിയെടുക്കാം . 

ഇതൊക്കെ ഇനിയും പഠിക്കാനായില്ലെങ്കില്‍ കോവിഡില്‍ നിന്നും നേട്ടം ഉണ്ടാക്കാം എന്നതില്‍ വലിയ പരാജയം കൂടിയാണ് സംഭവിക്കുന്നത് . വലിയ തോതില്‍ പണം കൈകളില്‍ എത്തിയവരുടെ കാര്യത്തില്‍ ഇതത്ര പ്രത്യക്ഷമായി അനുഭവപ്പെട്ടില്ലെങ്കിലും ചെറിയ ജീവിതത്തില്‍ ഒതുങ്ങി കൂടിയവര്‍ക്കു ലോക്ഡോണ്‍ കാലത്തു തൊഴില്‍ നഷ്ട്ടമായിട്ടില്ലെങ്കില്‍ കൈകളില്‍ മിച്ചം വന്ന പണത്തിന്റെ കണക്കു അത്ഭുതം സൃഷ്ടിച്ചേക്കും . കാരണം ചെലവ് ചുരുക്കല്‍ മൂലം മിച്ചം വന്ന പണമാണിത് . ലോക്ഡോണ്‍ കഴിഞ്ഞാലും അതിന്റെ പാതിയെങ്കിലും മിച്ചം പിടിക്കാന്‍ ഉള്ള ശീലം വളര്‍ത്താന്‍ ആയാല്‍ കോവിഡിന് ശേഷമുള്ള വിഷമം നിറഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കാര്യമായ പ്രയാസം കൂടാതെ തരണം ചെയ്യാനാകും എന്നതാണ് കോവിഡ് കാലം പഠിപ്പിക്കുന്ന ഒന്നാം പാഠം . 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category