1 GBP = 92.50 INR                       

BREAKING NEWS

സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരത്തെ വൈദികന് രോഗം ബാധിച്ചത് ആശുപത്രിയില്‍ നിന്നെന്ന സംശയം അതിശക്തം; നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാല്‍ ഫാ കെ ജി വര്‍ഗീസിന്റെ സംസ്‌കാരചടങ്ങില്‍ അനിശ്ചിതത്വം തുടരുന്നു; മതാചാരം ഒഴിവാക്കി ദഹിപ്പിക്കാനും സാധ്യത

Britishmalayali
kz´wteJI³

തിരുവനന്തപുരം: മ്പര്‍ക്കം വഴിയും ഉറവിടം കണ്ടെത്താന്‍ കഴിയാതെയും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോടെ സര്‍ക്കാര്‍. ഇന്നലെ മാത്രം 12 പേര്‍ക്കാണു സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മരിച്ച വൈദികനു രോഗം പകര്‍ന്നത് എങ്ങനെയെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതും ആശങ്കയായി തുടരുന്നു.

സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. മെയ് 10നു ശേഷം കണ്ടെത്തിയ 906 രോഗികളില്‍ 83 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിനു പുറമേ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ ഒട്ടേറെപ്പേര്‍ക്ക് അവിടെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മരിച്ച വൈദികന്‍ 43 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യാത്ര ചെയ്തിട്ടില്ല.

മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കവുമുണ്ടായിട്ടില്ല. ആശുപത്രിയില്‍ ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും രോഗം പടര്‍ന്നത് എങ്ങനെയെന്ന ചോദ്യവും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. അതിനിടെ വൈദികന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാല്‍ മലമുകള്‍ ശ്മശാനത്തില്‍ സംസ്‌കരിക്കാനിടയില്ല. മൃതദേഹം ദഹിപ്പിക്കുന്നതും പരിഗണനയിലുണ്ട്. വൈദികന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പേരൂര്‍ക്കട ആശുപത്രിയിലും ഇദ്ദേഹത്തെ പരിചരിച്ചവര്‍ നിരീക്ഷണത്തിലാണ്.

നാലാഞ്ചിറ സ്വദേശിയായ ഫാ. കെ ജി വര്‍ഗീസിന്റെ സംസ്‌കാരചടങ്ങില്‍ അനിശ്ചിതത്വം തുടരുകയാണ്. മലമുകള്‍ ഓര്‍ത്തഡോക്സ് സെമിത്തേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മുടങ്ങിയത്. പ്രദേശത്ത് സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസ് തീര്‍പ്പാകുന്നതിന് മുന്‍പ് സംസ്‌കാരം നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടതോടെയാണ് വൈദികന്റെ സംസ്‌കാരം നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങിയത്. തുടര്‍ന്നാണ് മറ്റ് സാധ്യതകള്‍ കുടുംബവും സഭ അധികൃതരും ആലോചിച്ചത്.

വൈദികന്റെ ഇടവക ദേവാലയത്തിലെ സെമിത്തേരിയില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടത്താന്‍ കഴിയാത്തതിനാല്‍ മലമുകളിലെ ശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു. പല മതവിഭാഗങ്ങള്‍ സംസ്‌കാരത്തിന് ഉപയോഗിക്കുന്ന ശ്മശാനമാണിത്. ഇവിടെ സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് മുന്‍പും തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.

കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം 12 അടി താഴ്ചയില്‍ കുഴിയെടുത്ത് വേണം മൃതദേഹം സംസ്‌കാരിക്കാന്‍. എന്നാല്‍ വൈദികന്റെ ഇടവക സെമിത്തേരിയില്‍ ഇത് കഴിയാത്തതിനാലാണ് മലമുകളിലെ ശ്മശാനം തെരഞ്ഞെടുത്തത്. ഇന്നലെയാണ് വൈദികന്‍ മരണമടഞ്ഞത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ഏപ്രില്‍ 20നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനുശേഷം പേരൂര്‍ക്കടയിലേക്ക് മാറ്റിയെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുകയാണ്. ആദ്യം ചികിത്സിച്ച പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ രണ്ടു മെഡിസിന്‍ വാര്‍ഡുകള്‍ പൂട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ക്വാറന്റീനിലായി. വാര്‍ഡുകളോ തീവ്ര പരിചരണ വിഭാഗമോ പൂട്ടിയിട്ടില്ല.

ഫാ.വര്‍ഗീസ് നാലാഞ്ചിറ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം ആണെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പള്ളിവക സെല്ലാറില്‍ അടക്കാന്‍ അനുവാദമില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭയുടെ മലമുകളിലെ സെമിത്തേരിയില്‍ അടക്കാന്‍ തീരുമാനിച്ചു. അവിടെ ആഴത്തില്‍ കുഴിയെടുത്തുവെങ്കിലും സമീപ വാസികളില്‍ ചിലര്‍ എതിര്‍ത്തു. കുഴി ബലമായി മൂടിക്കുകയും ചെയ്തു. ബൈക്ക് അപകടത്തെ തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ മെഡിക്കല്‍ കോളജ്, പേരൂര്‍ക്കട ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഫാ.വര്‍ഗീസ് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി സ്‌കാന്‍, എക്സ്റേ എന്നിവയെടുത്തിട്ടുണ്ട്. ട്യൂബിലൂടെയായിരുന്നു ആഹാരം നല്‍കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category