1 GBP = 94.00 INR                       

BREAKING NEWS

പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാന്‍ കൈകള്‍ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാന്‍ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി; രണ്ട് സംസ്ഥാനങ്ങളിലായി പടര്‍ന്ന് കിടന്ന കൊലപാതക കേസില്‍ ഒരു വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും

Britishmalayali
kz´wteJI³

ലക്‌നൗ: കൃത്യം ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശ് പൊലീസ് ഒരു തുമ്പും വാലും ഇല്ലാത്ത മൃതദേഹത്തിന്റെ പിന്നാലെ പ്രതികളെ പിടിക്കാനായി പരക്കം പായുന്നത്. കൈകളും തലയും അറുത്ത് മാറ്റിയ ശരീരം. തെളിവിനായി ഒരു വസ്ത്രത്തിന്റെ നൂല്‍ പോലും ശരീരത്തിലുമില്ല. പൊലീസിനെ തെല്ലൊന്ന് വട്ടം ചുറ്റിച്ചെങ്കിലും ണ്ട് സംസ്ഥാനങ്ങളിലായി പടര്‍ന്ന് കിടന്നഅതീവ രഹസ്യമായി നടന്ന ഒരു കൊലപാതകത്തിന്റെ ചുരുള്‍ ഒരു വര്‍ഷം കൊണ്ട് അഴിച്ചെടുത്ത് പ്രതികളെ പിടികൂടിയിരിക്കുകയാണ്. എക്ത ജസ്വാള്‍ എന്ന പെണ്‍കുട്ടിയുടെ മരണ വാര്‍ത്ത വീട്ടിലെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം വരെ വാട്സ് ആപ്പിലും ഫേസ്ബുക്കിലുമെല്ലാം ഡി.പി മാറ്റിക്കൊണ്ടിരുന്ന തങ്ങളുടെ മകള്‍ ഒരു വര്‍ഷം മുന്നേ മരിച്ചെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കള്‍ക്കും ആയില്ല.

2019 ജൂണ്‍ 13ന് മീററ്റില്‍നിന്നാണ് തലയും കൈകളും മുറിച്ചുമാറ്റിയ നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് കണ്ടെടുക്കുന്നത്. ശരീരത്തില്‍ നിന്നും വസ്ത്രങ്ങള്‍ വരെ മാറ്റി തിരിച്ചറിയാന്‍ ഒരടയാളം പോലും ബാക്കിവയ്ക്കാതെ അതിവിദഗ്ദമായാണ് കൊലയാളി മൃതദേഹം ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശ് പൊലീസ് പല സംസ്ഥാനങ്ങളിലായി ഒരു വര്‍ഷത്തോളം നടത്തിയ അന്വേഷണത്തിനുശേഷം കഴിഞ്ഞ ദിവസമാണ് കൊലയാളിയെ കണ്ടെത്തിയത്. ലുധിയാനയില്‍ നിന്നും മുഹമ്മദ് ഷാക്കിബ് എന്ന കാമുകനൊപ്പം നാടുവിട്ട സമ്പന്നകുടുംബത്തില്‍ പെട്ട എക്ത ജസ്വാള്‍ എന്ന പെണ്‍കുട്ടിയാണ് അതിക്രൂരമായ കൊലപാതകത്തിന് ഇരയായത്. കുടുംബത്തിന്റെ സഹായത്തോടെയാണ് മുഹമ്മദ് ഷാക്കിബ് എക്തയെ കൊലപ്പെടുത്തിയത്. ഇയാളെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു.

2019 ജൂണില്‍ ആദ്യം ഏക്തയുടെ ഒരു കൈയാണ് പൊലീസിന് ആദ്യം ലഭിക്കുന്നത്. ദവസങ്ങള്‍ക്കപ്പുറം മൃതദേഹം കണ്ടെത്തി. ആരെന്നു തിരിച്ചറിയാന്‍ യാതൊരു തെളിവും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ പൊലീസും വട്ടം ചുറ്റി. തുടര്‍ന്ന് അന്ന് പരിധിയില്‍വന്നുപോയ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് അതീവ രഹസ്യമായി നടത്തിയ ഒരു കൊലപാതകം പൊലീസ് ചുരുളഴിച്ചെടുക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വരെ വിശ്വസിപ്പിച്ചായിരുന്നു പ്രതി കുറ്റം ഒളിപ്പിച്ചു വെച്ചത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ലുധിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഫോണ്‍ നമ്പര്‍ സംശയാസ്പദമായി. തുടര്‍ന്ന് ലുധിയാനയില്‍ കാണാതായവരെ കുറിച്ചായി പൊലീസിന്റെ അന്വേഷണം. ടാക്‌സി ബിസിനസ് നടത്തി സമ്പന്നനായ ഒരാളുടെ മകളെ കാണാതായെന്ന വിവരം അറിഞ്ഞതോടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു. 2019 മേയിലാണ് എക്ത ജസ്വാള്‍ എന്ന പത്തൊന്‍പതുകാരിയെ കാണാതായത്. കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ഏക്തയെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. പിന്നീട് ഇവള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെങ്കിലും തങ്ങളുടെ മകള്‍ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇവരുടെ വിശ്വാസം. അതിവിദഗ്ദമായി അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കള്‍ക്ക് മുന്നില്‍ സ്ഥാപിക്കുകയായിരുന്നുഷാക്കിബ്.

ലുധിയാനയില്‍ വച്ചു പരിചയപ്പെട്ട കാമുകനൊപ്പം പണവും 25 ലക്ഷം വില വരുന്ന ആഭരണങ്ങളുമായിട്ടാണ് യുവതി ഉത്തര്‍പ്രദേശിലേക്ക് ഒളിച്ചോടിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് യുവതിയുടെ കുടുംബത്തെ കണ്ടെങ്കിലും മകള്‍ മരിച്ചതായി വിശ്വസിക്കാന്‍ അവര്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ എക്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതായിരുന്നു ഇതിനു കാരണം. സ്വന്തം അല്ലെങ്കിലും വിവിധ ചിത്രങ്ങള്‍ എക്തയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാട്‌സാപ്പിന്റെ ഡിപിയും ഇടയ്ക്കിടെ മാറ്റാറുണ്ടായിരുന്നു. ഒരാഴ്ച മുന്‍പുവരെ ഇത്തരത്തില്‍ ചിത്രങ്ങള്‍ മാറ്റിയിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എക്തയുടെ കാമുകനായ മുഹമ്മദ് ഷാക്കിബിനെയും കുടുംബത്തെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുന്നത്. ഇതോടെയാണ് കൊലപാതകത്തിന്റഎ വിവരം പുറം ലോകം അറിയുന്നത്. ലുധിയയാനയില്‍ വച്ചാണ് ഷാക്കിബ് എക്തയെ പരിചയപ്പെടുന്നത്. അമന്‍ എന്ന പേരിലായിരുന്നു എക്തയെ ഷാക്കിബ് പരിചയപ്പെടുന്നത്. അടുപ്പത്തിലായതോടെ 2019 മേയില്‍ ഇരുവരും ഒളിച്ചോടി. മീററ്റിലെത്തിയ ശേഷമാണ് ഷാക്കിബ് എന്നാണ് ഇയാളുടെ പേരെന്നും തന്നെ കബളിപ്പിക്കുയായിരുന്നുവെന്നും എക്ത തിരിച്ചറിയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ എക്തയെ ശീതള പാനിയത്തില്‍ മയക്കുമരുന്നു കലക്കി നല്‍കിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുവന്നു ക്രൂരമായി കൊല്ലുകയായിരുന്നു.

എക്ത കൈയില്‍ ഷാക്കിബിന്റെ പേരു പച്ചകുത്തിയിരുന്നു. ഇത് കണ്ട് പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് കൈകള്‍ മുറിച്ചുമാറ്റിയത്. കൊലയ്ക്കുശേഷം എക്തയുടെ ഫോണിലൂടെ സമൂഹമാധ്യമത്തിലും വാട്‌സാപ്പിലും നിരന്തരമായി ചിത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു ഷാക്കിബ്. ഇതിലൂടെ എക്ത ജീവനോടെയുണ്ടെന്ന പ്രതീതി ബന്ധുക്കള്‍ക്കിടയില്‍ നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരാഴ്ച മുന്‍പുവരെ ഷാക്കിബ് ഇതില്‍ വിജയിക്കുകയും ചെയ്തു.

അതിനിടെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷാക്കിബ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. പൊലീസിന്റെ കൈയില്‍നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്താണ് രക്ഷപെടാന്‍ നോക്കിയത്. ഇതോടെ പൊലീസ് ഷാക്കിബിന്റെ കാലില്‍ വെടിയുതിര്‍ത്തു കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഷാക്കിബിന്റെ പിതാവ്, സഹോദരന്‍, സഹോദരഭാര്യ എന്നിവരടക്കം അഞ്ചുപേരും അറസ്റ്റിലായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category