1 GBP = 94.00 INR                       

BREAKING NEWS

ജോര്‍ജ്ജിനെ കൊല്ലാന്‍ കൂട്ടുനിന്ന മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍; ഭരണഘടനയെ നോക്കുകുത്തിയാക്കിയ നാസി നേതാവാണ് ട്രംപെന്ന് മുന്‍ പെന്റഗണ്‍ മേധാവി; തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്നും കാണെണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഒബാമ; കറുത്ത വര്‍ഗ്ഗക്കാരന്റെ കൊലപാതത്തില്‍ അമേരിക്ക ഇളകി മറിഞ്ഞപ്പോള്‍ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനം തിരുത്തി ട്രംപ്; അഭിപ്രായ സര്‍വ്വേയില്‍ മൂക്കും കുത്തി വീണ് ട്രംപ്

Britishmalayali
kz´wteJI³

ജോര്‍ജ്ജ് ഫ്ളോയ്ഡിനെ പോലീസുകാരന്‍ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തില്‍ ഇന്നലെ മൂന്ന് പോലീസുകാരെക്കൂടി മിന്നീപോളിസ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഡിഗ്രി കൊലപാതകത്തിന് സഹായിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ ഒന്നാം പ്രതി ഡെറക് ഷോവിനോപ്പം ഉണ്ടായിരുന്നവരാണിവര്‍. തോമസ് ലേയ്ന്‍, ജ്. എ. കുവേങ്ങ്, ടാവു താവോ എന്നീ പോലീസ് ഉദ്യോഗസ്ഥരേയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതില്‍ ലേയ്ന്‍, താവോ എന്നിവരെ വൈകിട്ട് 5 മണിയോടെ ഹെന്നെപിന്‍ കൗണ്ടി ജയിലിലെത്തിച്ചു. കുവെങ്ങ് നേരത്തെ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.

കേസ് തെളിഞ്ഞാല്‍ 40 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവരുടെ മേല്‍ ചാര്‍ത്തിയിട്ടുള്ളത്. അതേ സമയം നേരത്തേ മൂന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയ ഒന്നാം പ്രതി ഷോവിന്റെ മേല്‍ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്. ഇതും 40 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമീപകാലത്ത് അമേരിക്ക സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനരോഷത്തിന് ശേഷമാണ് ഈ നടപടിയുണ്ടായത്.

തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണ് ഈ കേസില്‍ നടപടി വൈകിയതെന്ന് മിസ്സെസോട്ട അറ്റോര്‍നി ജനറല്‍ കീത്ത് എല്ലിസണ്‍ പറഞ്ഞു. ജോര്‍ജ്ജിന് നീതി ലഭിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നത് വരെ കാത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006 -ലെ വെയ്ന്‍ രീസ് കൊലപാതകത്തിലും മറ്റ് ആറ് പോലീസുകാര്‍ക്കൊപ്പം ഡെറെക് ഷോവിന്‍ പ്രതിയായിരുന്നു. അതിനുശേഷം 2008-ല്‍ ഒരു ഗാര്‍ഹിക പീഡനകേസുമായി ബന്ധപ്പെട്ട് ലാട്രെല്‍ ടോള്‍സിനെ വെടിവച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഭരണഘടനയെ നോക്കുകുത്തിയാക്കിയ നാസി ഭീകരനാണ് ട്രംപ്

ഇതിനിടയില്‍ നീണ്ട മൗനത്തിന് അറുതിവരുത്തി മുന്‍ ഡിഫന്‍സ് സെക്രട്ടറി രംഗത്തുവന്നു. ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തെ വിമര്‍ശിച്ചെഴുതിയ തുറന്ന കത്തില്‍ അദ്ദേഹം പ്രതിഷേധക്കാരുടെ ലക്ഷ്യത്തെ അഭിനന്ദിച്ചു.ജനങ്ങളുടെ പ്രതിഷേധം നേരിടാന്‍ സൈന്യത്തെ വിളിക്കുന്നത് തുല്യനീതിക്കുള്ള അവകാശത്തിന് എതിരാണെന്ന് ജെയിംസ് മാറ്റിസ് തന്റെ കത്തില്‍ പറയുന്നു. രാജ്യത്തിന് സംഭവിച്ച മുറിവുണക്കാന്‍ ട്രംപിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കന്‍ ജനതയെ ഐക്യത്തോടെ വര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഏക അമേരിക്കന്‍ പ്രസിഡണ്ട് എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കക്കാരെ വിഭജിച്ച് ഭരിക്കുകയാണ് ട്രംപ്. നാസികളുടേ നയവുമായാണ് ട്രംപിന്റെ ഈ നയത്തെ അദ്ദേഹം താരതമ്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പക്വതയാര്‍ജ്ജിച്ച ഒരു നേതൃത്വം ഇല്ലാത്തതിന്റെ ദോഷം രാജ്യം അനുഭവിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ട്രംപിനെ ഒഴിവാക്കി അമേരിക്കക്കാര്‍ക്ക് ഒരുമിക്കാനാവുമെന്നും പറഞ്ഞു. ട്രംപ് സേനയെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് മുന്‍ സൈനിക മേധാവി അഡ്മിറല്‍ മൈക്ക് മുള്ളന്‍ രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ കത്തും പുറത്തുവന്നിരിക്കുന്നത്.

ഇന്നുവരെ ജീവിതത്തില്‍ കാണാത്തതൊക്കെയാണ് അമേരിക്കയില്‍ സംഭവിക്കുന്നത്: ഒബാമ

അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടത്തില്‍ സ്വമനസ്സാലെ പങ്കെടുത്ത യുവ തലമുറയെ മുന്‍ പ്രസിഡണ്ട് ബാരക്ക് ഒബാമ അഭിനന്ദിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ ബലം പ്രയോഗിക്കുന്ന നടപടി പുനരവലോകനം ചെയ്യണമെന്ന് അദ്ദേഹം മേയര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനെ മൃഗീയമായി കൊന്നതില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍, ഒബാമ ഫൗണ്ടേഷന്‍ സംഘടിപിച്ച ഒരു വെര്‍ച്ച്വല്‍ ടൗണ്‍ ഹാളിലാണ് ഒബാമ ഇത് പറഞ്ഞത്.

തുടരുന്ന പോലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് നയത്തില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ചുള്ള പാനല്‍ ഡിസ്‌കഷനായിരുന്നു നടന്നത്. അഹമ്മദ് ആര്‍ബറി, ബ്രിയന ടെയ്ലര്‍, ഫ്ളോയ്ഡ് തുടങ്ങിയ കറുത്തവര്‍ഗ്ഗക്കാര്‍ നേരിട്ട ദുരന്തങ്ങള്‍ അമേരിക്കയുടെ ഘടനാപരമായ പ്രതിസന്ധിയെ അതിന്റെ ഔന്നത്യത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ ഇന്നുവരെ തന്റെ ജീവിതത്തില്‍ കാണാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയില്‍ കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാപം അടിച്ചൊതുക്കാന്‍ സൈന്യത്തെ ഇറക്കാതെ ട്രംപ്

ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലാകെ ഉയര്‍ന്ന ജനരോഷം പലയിടങ്ങളിലും സംഘടിത കലാപങ്ങളായി മാറിയപ്പോള്‍ അത് അടിച്ചൊതുക്കാന്‍ സൈന്യത്തെ ഇറക്കുമെന്നായിരുന്നു പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്പറഞ്ഞത്. ഇതിന്റെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ ശക്തി വര്‍ദ്ധിക്കുകയായിരുന്നു. അതീവ സുരക്ഷാ സംവിധാങ്ങളുള്ള വൈറ്റ്ഹൗസില്‍ വരെ പ്രതിഷേധക്കാര്‍ എത്തിയത് ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു. പ്രതിഷേധത്തിന് ശക്തി വര്‍ദ്ധിക്കുമ്പോള്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയാണ് ട്രംപ്. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കില്ലെന്ന് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ വ്യക്തമാക്കി.

സൈന്യത്തിന്റെ 82 എയര്‍ബോണ്‍ ഡിവിഷനിലെ 200 സൈനികര്‍ വാഷിംഗ്ടണിലേക്ക് പുറപ്പെട്ടെങ്കിലും തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. നഗരങ്ങളുടെ നിയന്ത്രണം സൈന്യത്തിന് കൈവരുന്ന 1807-ലെ ഇന്‍സറക്ഷന്‍ ആക്ട് പ്രയോഗിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നാണ് എസ്പര്‍ ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കുത്തനെ ഇടിഞ്ഞ ഗ്രാഫുമായി ട്രംപ്

കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊലപാതകവും തുടര്‍ന്നുള്ള പ്രതിഷേധവുമെല്ലാം ഡോണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തിന് വിഘ്നം സൃഷ്ടിക്കുമെന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷാവസാനം പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കൊറോണയെ കൈകാര്യം ചെയ്ത രീതിക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ട്രംപിന്, കൂനിന്മേല്‍ കുരു എന്ന് പറഞ്ഞതുപോലെയായി ജോര്‍ജ്ജിന്റെ മരണവും തുടര്ന്നുള്ള പ്രതിഷേധങ്ങളും.

ഏറ്റവും പുതിയ ദേശീയ സര്‍വ്വേയില്‍ ജോ ബിഡന്‍ ട്രംപിനേക്കാള്‍ 11 പോയിന്റ് കൂടുതല്‍ നേടിവൈറ്റ്ഹൗസിലേക്കുള്ള കുതിപ്പില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. വിസ്‌കോണ്‍സിന്‍, അരിസോണ, ടെക്സാസ് എന്നിവിടങ്ങളിലാണ് ട്രംപിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 52 ശതമാനം പേര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചപ്പോള്‍ 42% മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തന്നെ ബിഡന്‍ സാവധാനം മേല്‍ക്കൈ നേടിവരികയായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രം വോട്ടുചെയ്തിട്ടുള്ള ടെക്സാസില്‍ പോലും ട്രംപിന് ബിഡനേക്കാള്‍ ഒരു പോയിന്റ് മുന്നിലെത്താനെ കഴിഞ്ഞുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category