1 GBP = 92.50 INR                       

BREAKING NEWS

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ച് ഭാര്യയേയും ഭര്‍ത്താവിനേയും തലയ്ക്കടിച്ചു വീഴ്ത്തി; ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിക്കാനാവാത്തത് കറന്റ് ഇല്ലാത്തതിനാല്‍; ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടെങ്കിലും കത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മൊഴി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതത്തില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് സൂചന; കൊലയ്ക്ക് പിന്നില്‍ കുമരകത്തെ ബന്ധു തന്നെ

Britishmalayali
kz´wteJI³

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതത്തില്‍ പ്രതി പിടിയിലായ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന. കുടുംബവുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായത് എന്നാണ് വിവരം. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ല എന്ന സൂചന പൊലീസ് നേരത്തെതന്നെ നല്‍കിയിരുന്നു. കൃത്യമായ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒരാള്‍ മാത്രമാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പണം ഇടപാടുകളാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.

കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ - കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിട്ടിക്കമ്പനി ഉടമകളും പലിശയ്ക്ക് പണം കൊടുക്കുന്നവരും അടക്കം എട്ടോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കുടുംബത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അടക്കമുള്ളവ ഉണ്ടായിരുന്നു എന്നാണ് സൂചന. കവര്‍ച്ചാ ശ്രമമെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വര്‍ണവും കവര്‍ന്നതെന്നും കരുതുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കാര്‍ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പിടിയിലായ ആള്‍ക്ക് മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു.കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടെങ്കിലും കത്തിക്കാന്‍ കഴിഞ്ഞില്ല.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല.

ഷീബയുടെ മൊബൈല്‍ ഫോണ്‍ വീടിന്റെ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് അക്രമികള്‍ കൊണ്ടുപോയോ എന്ന് നേരത്തെ സംശയിച്ചിരുന്നു. ഷീബയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാലി ചികിത്സയിലാണ്. രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം ഫയര്‍ഫോഴ്സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാര്‍ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീട്ടിന് വെളിയിലേക്ക് കൊണ്ട് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണ്ണാഭരണങ്ങളും കാറും നഷ്ടപ്പെട്ടിട്ടുണ്ട്. ഷീബയേയും ഭര്‍ത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന പൊലീസ് നിഗമനമാണ് നിര്‍ണ്ണായകമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category