1 GBP = 93.00 INR                       

BREAKING NEWS

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍

Britishmalayali
kz´wteJI³

പാലക്കാട്: 'വള്‍ ഒറ്റയ്ക്കല്ല, ഗര്‍ഭിണിയാണ്, പോയതു 2 ജീവനുകളാണ്' പൈനാപ്പിളില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു മുഖം തകര്‍ന്നു വേദന തിന്നു ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോര്‍ട്ടത്തിനിടെ വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് ഏബ്രഹാം ഈ സത്യം തിരിച്ചറിഞ്ഞു. വേദനയോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ ഇത് കേട്ടത്. ഈ ആനയുടെ വേദന ലോകത്തിന്റെ നൊമ്പരമാകുകയാണ്. സഹ്യന്റെ ആ മകള്‍ക്കൊപ്പം ഉദരത്തില്‍ വളരാന്‍ തുടങ്ങിയ കുട്ടിയാനയും കേരളത്തിന് ഇന്ന് കളങ്കം. സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ റിപ്പോര്‍ട്ട് തേടി.

മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറ വെള്ളിയാറില്‍ 15 വയസ്സുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും മരണം ലോകമാകെ ചര്‍ച്ചയാക്കുകയാണ്. മനുഷ്യരുടെ ക്രൂരതയുടെ ഉത്തമോദാഹരണം. മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും മേനക ഗാന്ധിയും ചലച്ചിത്ര താരങ്ങളായ അനുഷ്‌ക ശര്‍മ, ശ്രദ്ധ കപൂര്‍, ജോണ്‍ ഏബ്രഹാം, രണ്‍ദീപ് ഹൂഡ, പൃഥ്വിരാജ്, വ്യവസായി രത്തന്‍ ടാറ്റ, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരുടെ പോസ്റ്റുകളിലൂടെ ഈ സംഭവം ലോകം ചര്‍ച്ച ചെയ്യുകയാണ്.

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണിയാണ് ആനയുടെ ജീവനെടുത്തത്. പൈനാപ്പിള്‍ തിന്നപ്പോള്‍ പൊട്ടിത്തെറിച്ചു മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു. മുറിവു പഴുത്തതോടെ തീറ്റയെടുക്കാന്‍ പോലും കഴിയാതെ കാട്ടാന പുഴയോരത്തു നിന്നു. മുറിവില്‍ ഈച്ച വന്നു. പുഴയില്‍ മുഖം താഴ്ത്തിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത് പിന്നീട്. 4 ദിവസത്തിന് ശേഷം മരണം. ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണം. അതിദാരുണമായിരുന്നു ഇത്. മെയ് 23നു പുഴയില്‍ ആനയെ കണ്ട വനം ഉദ്യോഗസ്ഥര്‍ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നല്‍കാന്‍ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന ചെരിഞ്ഞു. ഭ്രൂണത്തിന് 12 മാസം വളര്‍ച്ചയുണ്ടായിരുന്നു.

ഗര്‍ഭിണിയായ കാട്ടാന അനുഭവിച്ച വേദന പുറത്തറിയുന്നത് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. മോഹന്‍ കൃഷ്ണന്റെ സമൂഹമാധ്യമ കുറിപ്പിലൂടെയാണ്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) ഡോ. അടലരശന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കും. പൊലീസ് കേസെടുത്തു. വനം വകുപ്പിന്റെ പരാതിയില്‍ സ്ഫോടക വസ്തു അലക്ഷ്യമായി ഉപയോഗിച്ചതിനാണു കേസ്. ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ആര്‍.ശിവപ്രസാദ് തെളിവെടുത്തു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെ.കെ. സുനില്‍കുമാര്‍ ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പൈനാപ്പിള്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

ആഗോള മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ചയാക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അശാസ്ത്രീയ ഇര പിടിത്തമാണ് ആനയുടെ ജീവനെടുത്തതെന്നാണ് ഉയരുന്ന ആരോപണം.

വേദന പങ്കവിച്ച് ബോളിവുഡ്

സിനിമാ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വരുന്നത്. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ, രണ്‍ദീപ് ഹൂഡ, ശ്രദ്ധ കപൂര്‍, ദിയ മിര്‍സ, റിദ്ധിമ കപൂര്‍, ദിയ മിര്‍സ തുടങ്ങി മിക്കവരും ആനയുടെ ചിത്രം പങ്കുവെച്ച് പ്രതിഷേധം അറിയിച്ചു.

താരങ്ങളില്‍ പലരും മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുമാണ്. ഇത്രയും ഹീനമായ പ്രവൃത്തിയോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പലരും ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതുകൊണ്ടാണ് മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമം വേണ്ടത്, എന്നാണ് അനുഷ്‌ക ശര്‍മ സംഭവത്തിന്റെ വാര്‍ത്ത പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മൃഗസംരക്ഷണ പ്രവര്‍ത്തകയും മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി. എന്നാല്‍ സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേക ഗാന്ധി പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതകള്‍ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു.

ഇതുവരെ 600 ഓളം ആനകള്‍ കേരളത്തില്‍ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മര്‍ദനമേറ്റും പട്ടിണികിടന്നും അല്ലെങ്കില്‍ ബോധപൂര്‍വം കൊലപ്പെടുത്തിയതുമായി ഈ കേസുകള്‍ നിരവധി തവണ താന്‍ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്നെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആന നിരന്തരം മര്‍ദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടന്‍ അത് ചരിയും. ഇതിനെ കുറിച്ച് ഞാന്‍ വകുപ്പില്‍ പരാതി നല്‍കിയിട്ട് ഒരു മാസമാവുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും ഇമെയില്‍ ചെയ്യുകയും ഫോണ്‍ വിളിക്കുകയും ചെയ്യണമെന്ന് അവര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാര്‍മികത ഉണ്ടെങ്കില്‍ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎന്‍ഐയോട് പ്രതികരിച്ചു.

കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍

കായികലോകവും വേദനയിലാണ്. ആനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങിയവര്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്റ്റേഴ്സും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. ചരിഞ്ഞ ആന ഗര്‍ഭിണിയായിരുന്നുവെന്ന് കാണിക്കുന്ന ഹൃദ്യമായൊരു ചിത്രത്തോടു കൂടിയാണ് കോലി സംഭവത്തോട് പ്രതികരിച്ചത്.

'കേരളത്തില്‍ സംഭവിച്ച കാര്യം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി' - കോലി കുറിച്ചു. ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കിയാണ് സംഭവത്തോട് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പുമുണ്ട്. 'ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരമായ പ്രവര്‍ത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നല്‍കുന്നതില്‍ രസം കണ്ടെത്തിയ ചിലരാണ് ഈ നിര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നില്‍. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവര്‍ത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു - ബ്ലാസ്റ്റേഴ്സ് കുറിപ്പില്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category