1 GBP = 92.50 INR                       

BREAKING NEWS

ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരത്തെ ലാബ് റിപ്പോര്‍ട്ടുകള്‍ അന്നേ ദിവസത്തെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെട്ടില്ല; അഞ്ച് രോഗികളുടെ വിവരം മറച്ചു വച്ചത് ദുരൂഹമെന്ന ആരോപണം അതിശക്തം; പിണറായി സര്‍ക്കാര്‍ നടത്തുന്നത് പ്രതിച്ഛായ കൂട്ടാനുള്ള കോവിഡ് പ്രതിരോധമോ? കൊറോണയില്‍ സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡില്‍ പിണറായി സര്‍ക്കാര്‍ പറയുന്നത് സത്യമല്ലേ? കോവിഡ് ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍ ചര്‍ച്ചയാക്കുന്നത് ഈ വസ്തുതയാണ്. ആഗോള തലത്തില്‍ പ്രതിച്ഛായ ഉയര്‍ത്താന്‍ സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമാക്കുന്നത്.

സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം അതിശക്തമാണ്. ഇതിനിടെയാണ് തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ പുറത്തായത്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍.ഖോബ്രഗഡെയ്ക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരം ജില്ലയിലെ ലാബ് റിപ്പോര്‍ട്ടുകള്‍ അന്നേ ദിവസത്തെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെട്ടില്ല. ഇത് ഉള്‍പ്പെട്ടത് ദിവസങ്ങള്‍ കഴിഞ്ഞാണെന്നതാണ് പുറത്തു വരുന്ന സൂചന.

23 ന് 9 പേര്‍ക്കു കോവിഡ് പോസിറ്റീവ് ആണെന്നാണു മെഡിക്കല്‍ കോളജിലെ ലാബ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് എത്തിയ കിളിമാനൂര്‍ മടവൂര്‍ സ്വദേശികളായ 4 പേര്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ 23 നു സംസ്ഥാനത്ത് 62 പേര്‍ക്കു കോവിഡ് ബാധിച്ചെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നല്‍കിയ പട്ടികയില്‍ തിരുവനന്തപുരത്തു രോഗികളേയില്ല. ഇത്തരം വിവാദങ്ങള്‍ മുമ്പും ഉയര്‍ന്നിരുന്നു. അന്ന് മറ്റൊരു ലാബില്‍ ചെക്ക് ചെയ്ത ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന വിവാദം.

23ന് പരിശോധനയില്‍ 24 ന് 9 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അന്നു സംസ്ഥാനത്ത് ആകെ 53 രോഗികള്‍; തിരുവനന്തപുരത്തു 12 രോഗികള്‍. 23 ലെ രോഗികളില്‍ നിന്നു 3 പേര്‍ ഈ പട്ടികയില്‍ ഇടംകണ്ടു. മടവൂര്‍ സ്വദേശികളില്‍ 3 പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സമയത്ത് ആരോഗ്യ വകുപ്പ് വെബ്സൈറ്റ് 4 പേരും രോഗബാധിതരാണെന്നു വെളിപ്പെടുത്തി. 23 ലെ ലാബ് റിപ്പോര്‍ട്ടിലുള്ള ബാക്കി 5 പേരുടെ കാര്യം അപ്പോഴും പുറത്തുവിട്ടില്ല. ഇതാണ് ദുരൂഹമാകുന്നത്.

കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍, രോഗികളുടെ യഥാര്‍ഥ കണക്കു പുറത്തുവിടുന്നില്ലെന്ന് 27ന് ആരോപിച്ചിരുന്നു. 28 നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 7 രോഗികള്‍ ഉണ്ടെന്നാണ് അറിയിച്ചത്. ഇതിലെ 4 പേര്‍ 23 ലെ പട്ടികയില്‍ ഉള്‍പ്പെടേണ്ടവരായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നേരത്തെ ഇടുക്കി കളക്ടര്‍ പുറത്തു വിട്ട കോവിഡ് രോഗിയെ മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതിന് സമാനമായ ചര്‍ച്ചയാണ് വീണ്ടും ഉയരുന്നത്.

കേരളത്തില്‍ ഇന്നലെ 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്- 30, യു.എ.ഇ.-17, താജിക്കിസ്ഥാന്‍-2, ജോര്‍ദ്ദാന്‍-1, ഖത്തര്‍-1, സൗദി അറേബ്യ-1, ഒമാന്‍-1) 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-8, തമിഴ്നാട്-6, ഡല്‍ഹി-3, കര്‍ണാടക-2) നിന്നും വന്നതാണ്. 5 പേര്‍ക്ക് (ആലപ്പുഴ, പാലക്കാട്, കൊല്ലം, എറണാകുളം, കണ്ണൂര്‍) സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (കോഴിക്കോട്-1, കൊല്ലം-3, കാസര്‍കോട്-1) രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 24 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (ഒരു പത്തനംതിട്ട), കോഴിക്കോട് ജിലയില്‍ നിന്നുള്ള 5 പേരുടെയും കാസര്‍ഗോഡ് ജിലയില്‍ നിന്നുള്ള 4 പേരുടെയും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 832 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 651 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 35,779 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,08,559 പേരും റെയില്‍വേ വഴി 10,919 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,56,878 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,58,864 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1440 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4004 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 73,712 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 69,606 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 16,711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പറേഷന്‍, കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category