1 GBP = 93.00 INR                       

BREAKING NEWS

കറന്റില്ലാത്തതിനാല്‍ ഷോക്കടിപ്പിച്ച് വകവരുത്താനുള്ള ശ്രമം പൊളിഞ്ഞു; ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടെങ്കിലും കത്തിക്കാനായില്ല; രണ്ടുപേരെയും തലയ്ക്കടിച്ച് വീഴ്ത്തിയത് സ്വീകരണമുറിയിലെ ടീപോയ് കൊണ്ട്; കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് ചെങ്ങളത്തെ പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍; കേസില്‍ കുമരകം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന; ഇയാള്‍ക്ക് ഷീബ സാലിയുമായി പണമിടപാട് ഉണ്ടായിരുന്നുവെന്നും വിവരം

Britishmalayali
kz´wteJI³

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. കേസില്‍ വാഗണ്‍ ആര്‍ കാറുമായി കടന്ന കുമരകം സ്വദേശി കസ്റ്റഡിയിലായതായി സൂചന. യുവാവിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്.ഇയാള്‍ക്ക് കൊലപാതകം നടന്ന വീടുമായി ബന്ധമുണ്ട്. മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു. കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞതെന്നണ് പൊലീസ് പറയുന്നത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടെങ്കിലും കത്തിക്കാന്‍ കഴിഞ്ഞില്ല.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് െകാലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിയും ഭര്‍ത്താവുമായി അടുപ്പമുള്ളയാളാണ് പിടിയിലായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ യുവാവെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് നിര്‍ണായകമായത്. ദൃശ്യം പരിശോധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് നിര്‍ണായകമായത്.

കൊല്ലപ്പെട്ട ഷീബ സാലിക്കും ഭര്‍ത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തില്‍ വൈദ്യുതി കമ്പികള്‍ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വര്‍ണവും കവര്‍ന്നതെന്നും പൊലീസ് കരുതുന്നു.

മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോയത്. കുമരകം വഴി വെച്ചൂര്‍ വരെ ഇയാള്‍ കാറോടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.

രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്ക് ഇയാള്‍ കാറോടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷീബയുടെ മരണം തലയ്ക്കടിയേറ്റെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയുടെ ഇരുവശങ്ങളിലും ക്ഷതമുണ്ട്. കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഷാനി മന്‍സിലില്‍ ഷീബയും ഭര്‍ത്താവ് മുഹമ്മദ് സാലിയും ചുറ്റുപാടുള്ളവരുമായ നല്ല ബന്ധം സൂക്ഷിക്കുന്നവരാണ്. അതിനാല്‍ തന്നെ അയല്‍വാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘം പറയുന്നത്.

ഇവര്‍ക്ക് ശത്രുക്കള്‍ ഉള്ളതായി അറിയില്ലെന്നു ബന്ധുക്കള്‍ പറയുന്നു. സംഭവം നടന്ന ദിവസം അസാധാരണമായ ശബ്ദമൊന്നും അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. വീടിന്റെ ഹാളിനുള്ളില്‍ മേശപ്പുറത്ത് പൊട്ടിയ നിലയില്‍ ഗ്ലാസ് കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായേക്കും. വീടുമായി അടുത്ത പരിചയമുള്ളവരാരോ ആകാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്.

സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. കാറില്‍ ഒരാള്‍ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇരുവരുടെയും തലയ്ക്കുള്ള പരുക്ക് ടീപോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. രണ്ടു പേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വീടിന്റെ മുന്‍വാതിലിനോടു ചേര്‍ന്നു തന്നെയാണു ഷീബയുടെ മൃതദേഹം കണ്ടത്.

വാതില്‍ തുറന്നയുടന്‍ അക്രമികള്‍ 2 പേരെയും കീഴ്‌പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു. രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. കാര്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ചെക് പോസ്റ്റുകളിലും അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. കോട്ടയത്തും മറ്റിടങ്ങളിലും റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തി. അക്രമികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന മുഹമ്മദ് സാലിയുടെ ആരോഗ്യനില വെല്ലുവിളിയെന്ന് പൊലീസ് പറയുന്നുദേഹമാസകലം മര്‍ദ്ദനമേറ്റ ഭര്‍ത്താവ് അബ്ദുല്‍ സാലിയെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ച് കൊന്ന ശേഷം ഷീബ സാലിയുടെ കാലുകള്‍ ഇതേ ഇരുമ്പ് കമ്പികൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. അബ്ദുള്‍ സാലിക്ക് ദേഹമാസകലം അടികൊണ്ട് പാടുണ്ട്.

വീട്ടിലെ ഫാനിന്റെ ഒരു ലീഫ് പൊട്ടി താഴെ വീണ നിലയിലായിരുന്നു. അക്രമികള്‍ ടീപ്പോയി തകര്‍ത്തിരുന്നു. ഗ്യാസ് ലീക്കായി കിടക്കുകയായിരുന്നു. വീട്ടിലെ കാറും മോഷണം പോയിട്ടുണ്ട്. പ്രാഥമികമായി കൊലപാതകം എന്ന വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്. അക്രമികള്‍ ക്രൂരമായി പരുക്കെല്‍പ്പിച്ച അബ്ദുള്‍ സാലിയുടെ നിലയും ഗുരുതരമാണ്. രണ്ടു യുവാക്കള്‍ വാടകയ്ക്ക് വീട് തേടി ഇവരുടെ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇവരുടെ വീടിനടുത്തുള്ള ഒരു വീട് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ആ വീട് തേടിയെത്തിയ യുവാക്കള്‍ അക്രമം നടന്ന വീട്ടിലേക്കാണ് എത്തിയത്. വീട്ടില്‍ ആളനക്കം കണ്ടില്ല. ഗ്യാസിന്റെ മണവും വ്യാപിച്ചിരുന്നു. ഇവര്‍ ഫയര്‍ഫോഴ്‌സില്‍ വിളിക്കുകയും അടുത്തുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു. ഫയര്‍ഫോഴ്‌സാണ് വാതില്‍ തുറന്നു അകത്ത് കയറുകയും ഗ്യാസ് ഓഫ് ചെയ്യുകയും ചെയ്തത്. ക്രൂരമായ കൊലപാതകത്തിനാണ് ഷീബ ഇരയായത്. രാവിലെയോ ഉച്ചയ്‌ക്കോ ആണ് കൊല നടന്നത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category