1 GBP = 94.00 INR                       

BREAKING NEWS

അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന് വേണ്ടി ആയിരങ്ങള്‍ ലണ്ടന്‍ തെരുവില്‍ ഇറങ്ങി അക്രമങ്ങള്‍ തുടങ്ങി; ഏറ്റുമുട്ടാന്‍ അര്‍ദ്ധനഗ്‌നരായ യുവതികളും; ജോര്‍ജ്ജ് ഫ്ളോയിഡിന് പിന്തുണ അര്‍പ്പിച്ച് പോലീസ് കാട്ടിയ സംയമനം വെറുതെയായപ്പോള്‍ അക്രമകാരികളില്‍ പലരും അറസ്റ്റില്‍

Britishmalayali
kz´wteJI³

അമേരിക്കയിലെ മിന്നീപോളീസില്‍ ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ ലണ്ടന്‍ തെരുവുകളില്‍ ഇറങ്ങി. നടന്‍ ജോണ്‍ ബൊയേഗ, ഗായകന്‍ ലിയം പേയ്നെ തുടങ്ങിയ പ്രമുഖരുള്‍പ്പടെ 15,000 പേരോളമാണ് കറുത്ത വര്‍ഗ്ഗക്കാരന്റെ ജീവനും വിലയുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരുവില്‍ പ്രതിഷേധിച്ചത്. തികച്ചും സമാധാനപരമായ ഈ പ്രതിഷേധം കഴിഞ്ഞ ഉടനെ ഒരു കൂട്ടം ആളൂകള്‍ ഒരു പോലീസ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടു. ഇതിനെ തുടര്‍ന്ന് റയട്ട് പോലീസിനെ രംഗത്തെത്തിക്കുകയുണ്ടായി.

പ്രതിഷേധം വൈകിട്ടത്തോടെ സമാധാനപരമായി അവസാനിച്ചതിനു ശേഷവും മാസ്‌ക് ധാരികളായ 200 ഓളം പേര്‍ ഡൗണിംഗ് സ്ട്രീറ്റ് പരിസരത്തുതന്നെ തുടരുകയായിരുന്നു. രാത്രി ഏകദേശം ഒമ്പതരയോടെ അവിടെ വാഹനത്തിലെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് അക്രമത്തിനിരയായത്. വാഹനം നശിപ്പിക്കുവാനും ശ്രമം നടന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തുകയും അക്രമികളെ കൈകാര്യം ചെയ്യുകയുമായിരുന്നു. 13 പേര്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് സൂചന.

ഡൗണീംഗ് സ്ട്രീറ്റിന് പുറത്ത് കെട്ടിയ താത്ക്കാലിക ബാറിയര്‍ തകര്‍ക്കാനും ചിലര്‍ ശ്രമിച്ചു. നമ്പര്‍ 10 ന്റെ ഗെയിറ്റിനു നേരെ പ്ലാസ്റ്റിക് കുപ്പികളും മറ്റും എറിയുകയും ചെയ്തു. വെസ്റ്റ്മിനിസ്റ്ററിലും അക്രമാസക്തരായ ജനക്കൂട്ടം പോലീസിന് നേരെ തിരിഞ്ഞു. കുപ്പികളും മറ്റും പോലീസിന് നേരെ എറിയുന്ന ദൃശ്യങ്ങള്‍ കാണാമായിരുന്നു. ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിന് വെളിയിലും സമാനമായ സംഭവം അരങ്ങേറി.

ഡൗണിംഗ് സ്ട്രീറ്റിന് സമീപം ഒരു എമര്‍ജന്‍സി വര്‍ക്കറെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് വ്യക്തമാക്കി. നേരത്തെ ഡൗണിംഗ് സ്ട്രീറ്റിന് വെളിയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നപ്പോള്‍ ഒരു വരി മെട്രോപോളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുട്ടുകുത്തിനിന്ന് ജോര്‍ജ്ജ് ഫ്ളോയ്ഡിനോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രതിഷേധക്കാരില്‍ അവിടെയവിടെയായി ചില അക്രമകാരികള്‍ ബോറിസിനും ട്രംപിനും എതിരായി മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. പോലീസുകാര്‍ക്ക് നേരെ കുപ്പിയും മറ്റും എറിയുകയും ചെയ്തിരുന്നു.

ഹൈഡ് പാര്‍ക്കിലും ഉച്ചയോടെ ധാരാളം പ്രതിഷേധക്കാര്‍ ഒത്തുകൂടി. വംശീയാധിപത്യത്തിനെതിരെ മുദ്ര്യാവാക്യം മുഴക്കിയും ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ അവസാന വാക്കുകള്‍ ഏറ്റുപറഞ്ഞും അവര്‍ പ്രതിഷേധിച്ചു. അതിനു ശേഷം പാര്‍ക്ക് വിട്ട പ്രതിഷേധക്കാര്‍ പാര്‍ക്ക് ലൈനില്‍ കൂടി വിക്ടോറിയയിലേക്ക് മാര്‍ച്ച് ചെയ്തു. അതിനുശേഷം വെസ്റ്റ്മിനിസ്റ്ററിന്റെ ഹൃദയഭാഗത്തുള്ള പാര്‍ലമെന്റ് സ്‌ക്വയറില്‍ എത്തിയ പ്രതിഷേധക്കാരില്‍ ചിലര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിമക്ക് മുകളില്‍ വലിഞ്ഞുകയറുകയും ചെയ്തു.

അതിനിടയില്‍ അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ശക്തിയായി അപലപിച്ചു. എന്നാല്‍ ഡോണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ പ്രതികരിച്ച രീതിയെ വിമര്‍ശിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category