1 GBP = 93.00 INR                       

BREAKING NEWS

കൊല്ലം നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ കുത്തേറ്റയാള്‍ മരിച്ചു; ഏറ്റുമുട്ടിയത് ചിന്നക്കട കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്ന രണ്ടു സംഘങ്ങള്‍; നെഞ്ചില്‍ കുത്തേറ്റ് മരിച്ചത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദയ് കിരണ്‍; കുത്തിയ മൊട്ട ബിജുവും പരിക്കേറ്റ് ആശുപത്രിയില്‍; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ വന്‍ സുരക്ഷ; ഗുണ്ടകളുടെ കുടിപ്പകയില്‍ കൊല്ലത്ത് ഭീതി

Britishmalayali
kz´wteJI³

കൊല്ലം: ഗര ഹൃദയത്തില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മുഖ്യപ്രതിയെ അയത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നക്കട പുള്ളിക്കട കോളനിയില്‍ ഗായത്രി നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന്‍ - അനിത ദമ്പതികളുടെ മകന്‍ ഉദയകിരണ്‍ (കിച്ചു 25 ) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 2 ന് രാത്രി 10.20ന് നടന്ന സംഘര്‍ഷത്തില്‍ കുത്തേറ്റ ഉദയ കിരണ്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഇയാളെ കുത്തിയ ആശ്രാമം ലക്ഷ്മണ നഗര്‍ 31 ശോഭ മന്ദിരത്തില്‍ വിഷ്ണു എന്ന മൊട്ട വിഷ്ണുവിനെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കിളികൊല്ലൂര്‍ ചേരി ക്ഷേത്ര നഗര്‍ 63 ല്‍ ശരണ്‍ ( ശംഭു 22 ) , ഉളിയക്കോവില്‍ നഗര്‍ പാരിപ്പള്ളി പടിഞ്ഞാറ്റതില്‍ വിഷ്ണു (പട്ടര് വിഷ്ണു- 29 ) , ആശ്രാമം ലക്ഷ്മണ നഗര്‍ 64 ല്‍ ജിതിന്‍ (ദീപു 22) എന്നിവരെ ഈസ്റ്റ് പൊലീസ് പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ പൊലീസ് മുന്‍കരുതല്‍ ശക്തമാക്കി.

ചിന്നക്കട കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്ന ഉദയകിരണിന്റെ സംഘവും മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളും തമ്മില്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രതിഭ ജംഗ്ഷനിലുള്ള ബാറില്‍ വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരു സംഘങ്ങളും തമ്മില്‍ പലതവണ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. ജൂണ്‍ ഒന്നിന് മൊട്ട വിഷ്ണുവിന്റെ സംഘാംഗമായ അമലിനെ ഉളിയക്കോവിലില്‍ വച്ച് ഉദയ കിരണ്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനു പകരം ചോദിക്കാനായി ഉദയ കിരണ്‍ താമസിക്കുന്ന പുള്ളിക്കട കോളനിയിലെത്തിയ മൊട്ട വിഷ്ണുവും സംഘവുമായി ഉദയകിരണിന്റെ സംഘം ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ നെഞ്ചില്‍ കുത്തേറ്റ ഉദയ കിരണിനെ ആശ്രാമത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വന്‍ തുക ആവശ്യമായി വന്നതോടെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 27 മുതല്‍ കാപ്പ നിയമ പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന മൊട്ട വിഷ്ണു കോവിഡ് 19 പശ്ചാത്തലം മുതലെടുത്ത് രണ്ടു മാസം മുന്‍പ് ജയില്‍ മോചിതനാവുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ട മംഗല്‍ പാണ്ഡെ എന്ന എബിന്‍ പെരേരയുടെ സംഘാംഗമായ ഇയാള്‍ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ചിന്നക്കട കൃഷ്ണകുമാര്‍ എന്നയാളിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന പുള്ളിക്കട സ്വദേശി മുരുകന്‍ എന്നയാളുടെ മകനായ ഉദയ കിരണ്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ശുചി മുറി മാലിന്യം നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഉടമയായ ഉദയ കിരണും വിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആശ്രാമത്തെ ഒഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിച്ച വിഷ്ണുവും സുഹൃത്തുക്കളും തുടര്‍ന്ന് ഉദയ മുരുകന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അസഭ്യം പറഞ്ഞിരുന്നു. തുടര്‍ന്ന് സഹോദരന്‍ പ്രകാശ് ഉദയകിരണിനെ വിളിച്ചു വരുത്തുകയായിരുന്നു. വീടിനു മുന്നില്‍ വച്ച് ഇരു സംഘങ്ങളും ഏറ്റുമുട്ടുകയും രക്ഷപെടാനായി ഓടിയ ഉദയ കിരണിനെ പിന്നാലെയെത്തിയ വിഷ്ണു തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category