1 GBP = 94.00 INR                       

BREAKING NEWS

ജോര്‍ജ്ജ് ഫ്ളോയ്ഡ് ചലഞ്ചുമായി വംശീയ വെറിയന്മാരായ ന്യു ജന്‍ പിള്ളേര്‍; കറുത്തവര്‍ഗ്ഗക്കാരെ മുഴുവന്‍ ചവിട്ടിക്കൊല്ലാന്‍ ഉദ്ദേശിച്ചുള്ള സോഷ്യല്‍ മീഡിയ ചലഞ്ചിനെതിരെ ഉണര്‍ത്തെണീറ്റ് ലോകം; കറുത്തവന്റെ മനസ്സിലേറ്റ മുറിവ് കുത്തി വ്രണമാക്കുന്ന ഈ നീഗ്രോഫോബിയയുടെ പുതിയ വൈകൃതമുഖം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

റുത്ത വര്‍ഗ്ഗക്കാരുടെ ഭാഷയോടും സംസ്‌കാരത്തോടും പൈതൃകത്തോടും ലോകമാകമാനമുള്ള ചിലരില്‍ കണ്ടുവരുന്ന വെറുപ്പിനേയും അറപ്പിനേയും സൂചിപ്പിക്കുന്ന സാങ്കേതിക പദമാണ് നീഗ്രോഫോബിയ എന്നത്. കറുത്തതോ ഇരുണ്ടതോ ആയ വസ്തുക്കളോട് ചിലര്‍ക്ക് തോന്നുന്ന ഭയത്തെ സൂചിപ്പിക്കുന്ന മെലാനോഫോബിയയില്‍ നിന്നും വ്യത്യസ്തമായ ഈ മാനസികാവസ്ഥ ഉടലെടുക്കുന്നത് മനസ്സില്‍ തഴച്ചുവളരുന്ന വംശീയ വികാരത്തില്‍ നിന്നാണ്. ഫ്രഞ്ച് മനശാസ്ത്രജ്ഞന്‍ ഫ്രാന്റ്സ് ഫാനോണ്‍ ആണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.

വര്‍ഷങ്ങളോളം അടിമകളായിരുന്നവരുടെ പിന്മുറക്കാരില്‍ പലരും ഉയരങ്ങളില്‍ എത്തിയത് കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന അസൂയയ്ക്ക് ശക്തിവര്‍ദ്ധിച്ചാണ് ഈ അവസ്ഥ വന്നുചേരുന്നതെന്നാണ് പല മനശാസ്ത്രജ്ഞരും ഈ മാനസികാവസ്ഥയെ വിശേഷിപ്പിക്കുന്നത്. യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഈ മാനസികാവസ്ഥയുള്ളവര്‍ ഉണ്ടെങ്കിലും ഇത്തരക്കാരില്‍ ഏറെപേര്‍ അമേരിക്കയിലാണെന്നാണ് അമേരിക്കന്‍ എഴുത്തുകാരിയായ ബാരറ്റ് ഹോംസ് പിറ്റ്നര്‍ പറയുന്നത്.

ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ അതിദാരുണമായ മരണത്തെ തുടര്‍ന്ന് ലോകമെമ്പാടും വംശീയ വെറിക്കെതിരെ മനുഷ്യത്വം നശിക്കാത്തവര്‍ പ്രതിഷേധിക്കുമ്പോള്‍, നീഗ്രോഫോബിയയുടെ വൈകൃതമുഖവുമായി എത്തുകയാണ് അമേരിക്കയിലെ പുത്തന്‍ തലമുറയില്‍ പെട്ട ചിലര്‍. ജോര്‍ജ്ജ് ഫ്ളോയ്ഡ് ചലഞ്ച് എന്ന് പേരിട്ട കാമ്പെയിന്‍ വഴി ജോര്‍ജ്ജിന്റെ ദാരുണമായ മരണം അനുകരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ പുത്തന്‍ തലമുറ.

കൂടുതലും വെള്ളക്കാരായ ഇവര്‍, താഴെ കിടക്കുന്ന സുഹൃത്തുക്കളുടെ കഴുത്തില്‍ മുട്ടമര്‍ത്തി നിന്ന് ചിരിക്കുന്ന ഫോട്ടോകളാണ് ഈ ചലഞ്ചിലേക്ക് പ്രവഹിക്കുന്നത്. ഒരു ദാരുണ സംഭവത്തിന്റെ പരിഹാസ്യമായ പാരഡിയുമായി എത്തിയിരിക്കുന്ന ഈ പുത്തന്‍ തലമുറ വെള്ളക്കാര്‍ ഉന്നം വയ്ക്കുന്നത് കറുത്തവന്റെ മനസ്സിലേറ്റ മുറിവിനെ കുത്തി വ്രണമാക്കുവാനാണ്.സ്നാപ് ചാറ്റിലൂടെ നിരവധി വീഡിയോകളാണ് ഈ കൊലപാതകത്തിന്റെ പുനരാവിഷ്‌കാരങ്ങളായി പ്രചരിക്കുന്നത്. അതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലും മറ്റ് സോഷ്യാല്‍ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്നുമുണ്ട്.

ഒരു ദുരന്തത്തെ ആഘോഷമാക്കി മാറ്റുന്ന ഇവരുടെ പൈശാചിക മനസ്ഥിതിയെ ശക്തിയായി എതിര്‍ത്തുകൊണ്ടാണ് പക്ഷെ കൂടുതല്‍ പേരും കമന്റുകളിടുന്നത്. ഇതില്‍ ഭയാനകം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു വീഡിയോയില്‍ ഒരു വെള്ളക്കാരനായ കൗമാരക്കാരന്‍ ബ്രൗണ്‍ നിറമുള്ള ഒരു പശുവിന്റെ കഴുത്തില്‍ മുട്ടമര്‍ത്തുന്ന രംഗമുണ്ട്. ഇങ്ങനെയൊരു വീഡിയോ അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല.ചാര്‍ഡന്‍, ഓഹിയോ എന്ന ലോക്കേഷനുമായിട്ടാണ് ഈ ചലഞ്ചിലേക്കുള്ള ആദ്യ വീഡിയോ എത്തിയത്. സ്നാപ് ചാറ്റില്‍ വീഡിയോ ഷെയര്‍ ചെയ്ത് അതിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ചാര്‍ഡന്‍ സ്‌കൂള്‍ ഡിസ്ട്രിക്ട് ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തിയെങ്കിലും ഇതില്‍ പങ്കെടുത്ത കൗമാരക്കാരെ കണ്ടെത്താനായില്ല. ഒരു മനുഷ്യന്റെ ധാരുണ അന്ത്യം ആഘോഷമാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും തങ്ങളുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ആരും ഇതില്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയില്‍ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത രണ്ട് പെണ്‍കുട്റ്റികളുടെ എന്റോള്‍മെന്റ് മിസ്സോറി സ്റ്റേറ്റ് യൂണിവേഴ്സിറ്റി റദ്ദ് ചെയ്തു. ഒരാള്‍ മറ്റൊരാളുടെ കഴുത്തില്‍ മുട്ടുകാല്‍ കുത്തിനില്‍ക്കുന്നതും നിലത്തുകിടക്കുന്നയാള്‍ എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നതുമായിരുന്നു വീഡിയോ. തുടര്‍ന്ന് ഇരുവരും പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഇത് ഷൂട്ട് ചെയ്തയാള്‍ ഇരുവരേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ശബ്ദവും ഇതില്‍ കേള്‍ക്കാം.

അതേസമയം ഇത്തരത്തിലുള്ള വീഡിയോ ഷെയര്‍ ചെയ്ത മൂന്ന് കൗമാരക്കാര്‍ വംശീയവിദ്വേഷം പരത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് യു കെ യില്‍ അറസ്റ്റിലായി. ന്യു കാസിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category