1 GBP = 93.00 INR                       

BREAKING NEWS

വീട്ടിലെ പറമ്പില്‍ കുഴിച്ചട്ടത് 38 പവന്‍; ലോക്കറിലുണ്ടായിരുന്നത് പത്ത് പവന്‍; പണയം വച്ചത് ആറും; സ്ത്രീധനമായി കിട്ടയതില്‍ പകുതിയും സൂരജ് അടിച്ചു പൊളിക്കാന്‍ തുലച്ചതിനും തെളിവ്; കൊലപാതകത്തിന് കാരണം വിവാഹ മോചനമുണ്ടായാല്‍ തിരികെ കൊടുക്കാന്‍ പണമില്ലെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിച്ച് സ്വര്‍ണം തേടിയുള്ള യാത്ര; രേണുകയേയും സൂര്യയേയും നാളെ വീണ്ടും ചോദ്യം ചെയ്യും; അമ്മയും മകളും അഴിക്കുള്ളിലാകും എന്നും സൂചന; ഉത്രാ കൊലയില്‍ തെളിവുകള്‍ ചികഞ്ഞെടുത്ത് പൊലീസ്

Britishmalayali
kz´wteJI³

അടൂര്‍: ഞ്ചല്‍ ഏറം വെള്ളാശേരില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അടൂര്‍ പാര്‍ഥസാരഥി ജങ്ഷനു സമീപത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് കിട്ടിയതും നിര്‍ണ്ണായക വിവരങ്ങള്‍. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അന്വേഷക സംഘം പരിശോധിച്ചിരുന്നു. ലോക്കറില്‍ പത്തു പവനും ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കിയ ആറു പവനുമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ബാങ്ക് രേഖകളും പരിശോധിച്ചു. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പരിശോധന മൂന്നു മണിക്കൂര്‍ നീണ്ടു.

ഇതോടെ ആരും അറിയാതെ ലോക്കറില്‍ നിന്ന് സൂരജ് സ്വര്‍ണം എടുത്തതെന്ന് വ്യക്തമായി. വിവാഹസമയത്ത് ഉത്രയ്ക്ക് നല്‍കിയത് 98 പവന്‍ ആഭരണമാണ്. ലോക്കറില്‍നിന്ന് നേരത്തെ എടുത്ത 38 പവന്‍ സൂരജിന്റെ പറക്കോട്ടെ വീടിനു സമീപം കുഴിച്ചിട്ടത് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. ഉത്രയുടെ ആഭരണം ഈടുവച്ച് വാങ്ങിയ ബൈക്ക് സൂരജ് സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ഇത് അന്വേഷകസംഘം പിടിച്ചെടുത്തു. സൂരജ് ആഭരണങ്ങള്‍ മറ്റു ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം സൂരജിനെയും രണ്ടാംപ്രതി ചാവര്‍കോട് സുരേഷിനെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇനിയും അമ്പത് പവനോളം സ്വര്‍ണം കിട്ടാനുണ്ട്.

കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് സംസ്ഥാന വനിതാ കമീഷന് റിപ്പോര്‍ട്ട് കൈമാറി. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കമീഷന്‍ കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിലുള്ള സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം ബുധനാഴ്ചയും ചോദ്യംചെയ്തു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ഇവരെല്ലാം ഗാര്‍ഹിക പീഡന കേസില്‍ പ്രതിയാകും.

ഉത്രയുടെ ബന്ധുക്കളും സൂരജിന്റെ സുഹൃത്തുക്കളുമായ എട്ടുപേരെ റൂറല്‍ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളെ കോടതിയില്‍ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് വനംവകുപ്പ് കസ്റ്റഡി അപേക്ഷ നല്‍കും. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് ഇരു പ്രതികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസും തലവേദനയായി മാറും.

മൂര്‍ഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭര്‍ത്താവ് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഗുളിക ജ്യൂസില്‍ ചേര്‍ത്തു നല്‍കി മയക്കിയ ഉത്രയുടെ ഇടതുഭാഗത്ത് മുര്‍ഖനെ ജാറില്‍നിന്ന് കുടഞ്ഞിടുകയായിരുന്നു. കൃത്യം നടത്തിയത് രാത്രി 12നും 12.30നും ഇടയില്‍ അരണ്ട വെളിച്ചത്തിലായിരുന്നു. ഏപ്രില്‍ 24 മുതല്‍ മെയ് ആറുവരെ പ്ലാസ്റ്റിക് ജാറില്‍ അടച്ചുസൂക്ഷിച്ച മൂര്‍ഖനെ ഉത്രയുടെ ശരീരത്തില്‍ കുടഞ്ഞിട്ടപ്പോള്‍ പാമ്പ് തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. പാമ്പിന്റെ ചീറ്റലില്‍ താന്‍ ഭയന്നു വിറച്ചുപോയെന്നും പ്രതി പറഞ്ഞു.

ഉത്രയെ വകവരുത്താന്‍ മൂന്നു തവണയാണ് കെണി ഒരുക്കിയെന്ന് അന്വേഷക സംഘത്തോട് സൂരജ് സമ്മതിച്ചു. ഫെബ്രുവരി 29ന് സ്റ്റെയര്‍കേസില്‍ അണലിയെ ഇട്ടശേഷം ഉത്രയോട് മുകള്‍നിലയില്‍നിന്ന് ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടതാണ് ആദ്യത്തെ കെണി. അന്നു പക്ഷെ, ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കിലേക്ക് മാറ്റി. ഇതേ പാമ്പിനെയാണ് മാര്‍ച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്രയുടെ പുറത്തുവച്ച് ചാക്കു തുറന്നാണ് കാലില്‍ കടിപ്പിച്ചത്. മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചത് മെയ് ആറിനായിരുന്നു. ഇതാണ് ഉത്രയുടെ കൊലയ്ക്ക് കാരണമായത്.

കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം അമ്മയേയും മകളേയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സൂര്യയുടെ ആണ്‍ സുഹൃത്തിനെ പ്രതിചേര്‍ക്കുന്നതും പരിഗണനയിലാണ്. ഉഗ്രവിഷമുള്ള പാമ്പിനെ സൂരജ് പലതവണ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവും സൂരജിന്റെ പിതാവുമായ സുരേന്ദ്രന്‍ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതായി സഹോദരി സൂര്യയും സമ്മതിച്ചു. എന്നാല്‍ കൊലപാതകം നടത്താനുള്ള ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി.

കേസില്‍ അറസ്റ്റിലായി കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയ സുരേന്ദ്രനും ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. സൂരജിന്റേയും രേണുകയുടേയും സൂര്യയുടേയും മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഉത്രയുടെ കൊലപാതകത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ ഉള്ളതായി വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട് കൊല്ലം ജില്ലാ റൂറല്‍ എസ്പി. എസ്.ഹരിശങ്കറിന് കൈമാറി. കൊലപാതകവും സ്ത്രീധന, ഗാര്‍ഹിക പീഡനവും ഒരു അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കുന്നത് ഗുണകരമാകുമെന്ന് കണ്ടതിനാലാണ് റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category