1 GBP = 93.00 INR                       

BREAKING NEWS

പ്രമുഖ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ഉല്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി; അംഗീകൃത ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ ശേഖരം കണ്ടെത്തിയതുകൊല്ലം ഉമയനല്ലൂരിന് സമീപത്തെ ഗോഡൗണില്‍ നിന്നും; 'ചക്കിലാട്ടിയ വെളിച്ചെണ്ണ' എന്ന പേരില്‍ പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത് പാംഓയിലും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം

Britishmalayali
kz´wteJI³

കൊല്ലം: പ്രമുഖ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ഉല്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി. കൊല്ലം ഉമയനല്ലൂരിന് സമീപത്തെ ഗോഡൗണില്‍ നിന്നാണ് അംഗീകൃത ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ ശേഖരം ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. സ്റ്റിക്കറും സീലും അതേപടി പകര്‍ത്തി 'ചക്കിലാട്ടിയ വെളിച്ചെണ്ണ' എന്ന പേരില്‍ പാം ഓയിലും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം ആണ് വിതരണത്തിനായി തയ്യാറാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മുഖത്തല സ്വദേശി സജീര്‍ ഉമയനല്ലൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

മായം ചേര്‍ത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസന്‍സ് റദ്ദാക്കിയ അഞ്ചോളം ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും അംഗീകൃത ബ്രാന്‍ഡിന്റെ രണ്ട് വ്യാജ പതിപ്പും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടുകട എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ നിന്നും നിന്നും ലൈസന്‍സ് സംഘടിപ്പിച്ച ശേഷം ഉമയനല്ലൂരിലെ ഗോഡൗണില്‍ രഹസ്യമായി വെളിച്ചെണ്ണ നിര്‍മ്മിച്ച് വരികയായിരുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ട ഉടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

ആറുമാസം മുമ്പ് മുഖത്തലയില്‍ സമാനമായ രീതിയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച കുറ്റത്തിന് സജീര്‍ പിടിയിലായിരുന്നു. തുടര്‍ന്ന് ഗോഡൗണ്‍ വാടകയ്ക്ക് ഏറ്റെടുത്ത നിഷാദ് വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണം തുടരുകയായിരുന്നു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കിലെ അടഞ്ഞുകിടക്കുന്ന മിഠായികളുടെ മറവിലാണ് വെളിച്ചെണ്ണ നിര്‍മ്മിച്ചിരുന്നത്. സാധനങ്ങളും വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ് ഗോഡൗണ്‍ സീല്‍ ചെയ്തിട്ടുണ്ട് ഉണ്ട്.

മറ്റൊരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഉള്ള ബ്രാന്‍ഡിന്റെ പേര് ഉപയോഗിച്ച് വ്യാജരേഖ ചമച്ചതിനും ഇരുവര്‍ക്കുമെതിരെ എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുമെന്നും കൊട്ടിയം പൊലീസ് അറിയിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ ശ്രീകലയുടെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ റസീമ, മാനസ, സുജിത് പെരേര, ഡോ.അസീം, മോനു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category