1 GBP = 94.40 INR                       

BREAKING NEWS

കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളല്‍ വീണ അമേരിക്ക-ചൈന ബന്ധം വീണ്ടും വഷളാകുന്നു; ചൈനയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക: വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത് അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ചൈന അനുമതി നിഷേധിച്ചതോടെ

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തോടെ വിള്ളല്‍ വീണ അമേരിക്ക-ചൈന ബന്ധം വീണ്ടും വഷളാകുന്നു. ചൈനയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും അമേരിക്ക നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുകയാണ്. ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ജൂണ്‍ 16 മുതല്‍ ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാനാണ് നീക്കം.

അമേരിക്കയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും അനുമതി നല്‍കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അനുമതി നല്‍കാന്‍ തയാറായില്ല. അമേരിക്കയില്‍ കോവിഡ് രൂക്ഷമായതോടെയാണ് ചൈന അമേരിക്കയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. പിന്നാലെയാണ് വിമാന സര്‍വീസുകളെയും ബാധിക്കുന്ന തരത്തിലുള്ള നീക്കം ഉണ്ടായത്.

അമേരിക്കയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ചൈനയെ കുറ്റപ്പെടുത്തിയാണ് അമേരിക്ക രംഗത്തെത്തിയത്. ചൈനയിലെ ലാബില്‍ മനുഷ്യ നിര്‍മ്മിതമായ വൈറസാണ് കൊറോണ എന്നാണ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചത്. കൊറോണ വൈറസ് ലോകത്ത് പടര്‍ന്ന് പിടിച്ചതിന് ഉത്തരവാദി ചൈനയാണെന്നും ചൈനയെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസംഗങ്ങളോട് മൗനം പാലിച്ച ചൈന അമേരിക്കന്‍ വിമാനങ്ങള്‍ക്കുള്ല അഅനുമതി നിഷേധിച്ചു കൊണ്ട് പ്രതികാരം വീട്ടി. ഇതോടെയാണ് അമേരിക്കയും ചൈനീസ് വിമാനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category