1 GBP = 93.00 INR                       

BREAKING NEWS

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അന്‍പതിലധികം പേര്‍ കൂടിച്ചേരുന്നതിലുള്ള നിയന്ത്രണം തുടരാനാണു സാധ്യത. സംസ്ഥാനകമ്മിറ്റിയില്‍ തൊണ്ണൂറോളം പേരുണ്ട്. എല്ലാ ജില്ലാകമ്മിറ്റി ആസ്ഥാനങ്ങളിലും വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പാടാക്കിയശേഷം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അവിടെ ഹാജരായി യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചാണ് ആലോചന

Britishmalayali
kz´wteJI³

ലോക്ഡൗണ്‍ കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നു വിശദീകരിച്ചു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനം സിപിഎം തല്‍ക്കാലം സൈബര്‍ മോദിലേക്കു പൂര്‍ണമായും പ്രവേശിച്ചുവെന്നു വ്യക്തമാക്കുന്നു. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗങ്ങള്‍ നടക്കുമ്പോള്‍ പങ്കെടുക്കാന്‍ കഴിയാത്തവരെ വിഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധിപ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള സമ്പൂര്‍ ിടപെടലിന് പാര്‍ട്ടി തീരുമാനം എടുത്തിരുന്നത്. കമ്പൂ്യട്ടറിന് എതിര്‍ത്തും കൊയ്ത്ത യന്ത്രത്തെ എതിര്‍ത്തും പ്രത്യേശാസ്ത്രം കെട്ടിപ്പിടിച്ച സിപിഎം ജനകീയ അവബോധത്തിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ ശ്ക്തിപ്പെടുത്തുന്നതോടെ പുതിയ യുഗം കൂടി തുറക്കുകയാണ്. രാഷ്ടട്രീയ ഇടപെടല്‍ ശക്തിപ്പെടുത്താന്‍ സിപിഎം സമൂഹമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചരണത്തിനാണ് തുടക്കം കുറിക്കുന്നത്. പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും എല്ലാ പ്രാദേശികഘടകങ്ങളിലേക്കും രാഷ്ട്രീയ സന്ദേശമെത്തിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.സിപിഎം. കേരള എന്ന ഫേസ്ബുക്ക് പേജില്‍ പാര്‍ട്ടിനേതാക്കളും വിവിധമേഖലയിലെ വിദഗ്ധരും വിശദീകരണം നല്‍കുന്നുണ്ട്. ഇത് പരമാവധി പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള 'ഷെയര്‍' സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഉറപ്പാക്കാനാണ് ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടി നടത്തി വരുന്നത്..

രാഷ്ട്രീയപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സംഘടനാസംവിധാനവും അതുവഴിയുള്ള ഇടപെടലും ശക്തിപ്പെടുത്തുകയാണ് സാധാരണ സിപിഎം രീതി. എന്നാല്‍ പ്രതിപക്ഷമടക്കം രാഷ്ട്രീയ അങ്കം പയറ്റുന്നത് ഫേസ്ബുക്ക്, ട്വിറ്റര്‍ വഴിയുള്ള നമമാധ്യമങ്ങളെ ഉന്നം വച്ചുകൊണ്ടാണ്. രാഷ്ട്രീയ കടന്നാക്രമണങ്ങളുമായി പ്രതിപക്ഷത്തെ യുവതുര്‍ക്കികളും സോഷ്യല്‍ മീഡിയയില്‍ സദാ രംഗത്ത് വരുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധനത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ യുവജനപ്രതിനിധികളടക്കം രംഗത്തുണ്ട്. സാധാരണയായി പാര്‍ട്ടി തീരുമാനങ്ങളും നയങ്ങളും തീരുമാനിക്കുന്നത് പാര്‍ട്ടി അംഗങ്ങളുടെ ജനറല്‍ബോഡി വിളിച്ചുചേര്‍ക്കുകയാണ് സംഘടനാരീതി.

ഇതിനുപുറമെ, കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ഓരോഘട്ടത്തിലും ബ്രാഞ്ച്തലംവരെ റിപ്പോര്‍ട്ടുചെയ്യും. ഓരോവിഷങ്ങളിലും വിശദമായ നിലപാട് വ്യക്തമാക്കി പാര്‍ട്ടി കത്തുമിറക്കും. വര്‍ഗബഹുജന സംഘടനകളിലേക്ക് പാര്‍ട്ടിസന്ദേശമെത്തിക്കാന്‍, അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി ഫ്രാക്ഷന്‍ നടത്തും. എന്നാല്‍ ഇതിന് അല്‍പ്പം ആധുനികവല്‍ക്കരണം വരുത്താനാണ് പാര്‍ട്ടിയുടെ ആലോചന. ഇനി വിവരങ്ങള്‍ ഹൈട്ടെക്കായിട്ടാകും കൈ മാറുക.

സിപിഎമ്മിനും വര്‍ഗബഹുജനസംഘടനകള്‍ക്കും പ്രദേശികതലത്തില്‍പോലും സാമൂഹികമാധ്യമക്കൂട്ടായ്മകളുണ്ട്. സിപിഎം. കേരള ഫേസ്ബുക്ക് പേജിലെ നേതാക്കളുടെ സന്ദേശം അതേസമയത്തുതന്നെ ഈ പേജുകളിലേക്കെല്ലാം ഷെയര്‍ ചെയ്യപ്പെടും. ഇതിനുപുറമെ, പാര്‍ട്ടി അംഗങ്ങള്‍ സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയും ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. പുതിയ പ്രചാരണരീതിയിലേക്ക് സിപിഎം. കടക്കുകയാണെന്ന കോടിയേരിയുടെ സന്ദേശം രണ്ടായിരത്തോളം അക്കൗണ്ടിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.

സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ മറ്റുമാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണത്തെ ചെറുക്കാന്‍ സിപിഎമ്മിന് പുതിയസാധ്യത തേടേണ്ടിയിരിക്കുന്നുവെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സ്പ്രിങ്‌ളര്‍ വിവാദമാടക്കം പാര്‍ട്ടിയെ കോവിഡ് കാലഘടത്തില്‍ പ്രതിരോഘത്തില്‍ നിര്‍ത്തി. പല ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ പാര്‍ട്ടിക്ക് ഒന്നില്‍ കൂടുതല്‍ തവണ ആലോചികജ്‌കേണ്ടി വരുന്ന സ്ഥിതിയാണ്. ഇടത് സര്‍ക്കാരിന്റെ അതേ പാറ്റേണ്‍ പാര്‍ട്ടിയും മുന്നിട്ടിറക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് മികച്ച മൈലേജാണുള്ളത്. ഈ സ്വീകാര്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ജനങ്ങളില്‍ എത്തിച്ചും പാര്‍ട്ടിയുടെ വിശ്വാസീയത ആര്‍ജിക്കുക ലക്ഷ്യമായി നോക്കി കാണുന്നത്. പാര്‍ട്ടിക്കെതിരായ പ്രചരണങ്ങള്‍ തടയാന്‍ സോഷ്യല്‍ മീഡിയ വഴിയുള്ള ആശയ സംവേദനത്തിനും ഒരുക്കമുണ്ട്. എതിരാളികളുടെ പ്രചാരണത്തിന്റെ വസ്തുത ബോധ്യപ്പെടുത്തുകയെന്ന ഉത്തരവാദിത്ത്വമാണ് നിര്‍വഹിക്കേണ്ടത്. വ്യാജപ്രചാരണങ്ങള്‍ വിശ്വസിച്ചുപോകാതിരിക്കാന്‍ പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും പൊതുജനങ്ങളെയും വസ്തുതകള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് കോടിയേരി വിശദീകിച്ചു.

മുഖ്യമന്ത്രിയുടെ തള്ളുകള്‍ എന്ന് ആക്ഷേപം ഉയരുന്ന കാലത്തും പാര്‍ട്ടിയുടെ സ്വീകാര്യതയെ വീണ്ടെടുക്കാനാണ് നവമാധ്യമഭങ്ങളിലൂടെയുള്ള പുതിയ സംവിധാനത്തിന് ല്ക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ നവമാധ്യമപ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ജനകീയകാഴ്ചപ്പാടും വിശദീകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അതേസമയം, രാഷ്ട്രീയലക്ഷ്യത്തോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category