1 GBP = 94.00 INR                       

BREAKING NEWS

എന്റെ അച്ഛനും ഗര്‍ഭിണിയായ ഭാര്യയ്ക്കും കൊറോണ പകര്‍ന്ന് നല്‍കിയത് ഞാനാണ്; എന്റെ അച്ഛന്റെ ജീവന്‍ തിരിച്ചു കിട്ടുമോ? കൊറോണ തടയാതെ പിതാവിനെ കൊന്ന ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമ പോരാട്ടവുമായി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍

Britishmalayali
kz´wteJI³

കൊറോണ ബാധിതനായി മരണമടഞ്ഞ തന്റെ പിതാവിന് വേണ്ടി മാത്രമല്ല, മരിക്കാന്‍ വിധിക്കപ്പെട്ട മറ്റനേകം കോറോണ ബാധിതര്‍ക്കും കൂടി വേണ്ടിയാണ് ഇന്ത്യന്‍ വംശജനായ ഡോ. മിനേഷ് ടലാട്ടിബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്. പിതാവിന് കോവിഡ് ബാധയുണ്ടെന്നറിഞ്ഞതിനാലാണ് മിനേഷ് അദ്ദേഹത്തെ മാര്‍ച്ച് 20 ന് ആശുപത്രിയില്‍ എത്തിക്കുന്നത്. 46 വര്‍ഷത്തോളം ഫാര്‍മസിസ്റ്റായി പ്രവര്‍ത്തിച്ച പിതാവിനോ ഡെന്റിസ്റ്റായ തനിക്കോ അച്ഛന്റെ നില ഗുരുതരമല്ലെന്ന് അറിയാമായിരുന്നു എന്നാണ് മിനേഷ് പറയുന്നത്.

മിനേഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും കോവിഡ് ബാധിച്ചെങ്കിലും അവര്‍ സുഖം പ്രാപിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് അവരെ തിരിച്ചുകിട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പിതാവിന്റെ മരണം മാത്രമല്ല അതുപോലത്തെ മറ്റ് പല മരണങ്ങളും നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്നാണ് മിനേഷ് പറയുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് ഇക്കാര്യത്തില്‍ സുതാര്യതയും വിശദീകരണവും ആവശ്യപ്പെട്ട് താന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഉടനടി ഒരു അന്വേഷണം ആവശ്യമാണ്. നമ്മള്‍ ഇപ്പോഴും ദുരന്തത്തിന്റെ നടുവിലായതിനാല്‍, ചെയ്ത തെറ്റുകള്‍ തിരുത്താനെങ്കിലും അത് ഉപകരിക്കും എന്നാണ് മിനേഷ് പറയുന്നത്. മനുഷ്യാവകാശ നിയമത്തിലെ ജീവിക്കുവാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിച്ചില്ല എന്നാണ് മിനേഷ് ആരോപിക്കുന്നത്.

ഇവര്‍ക്ക് രോഗബാധ ഉണ്ടാകുന്നതിനും ഒരാഴ്ച്ച മുന്‍പാണ് മിനേഷില്‍ ചില ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. എന്‍ എച്ച് എസിന്റെ 111 എന്ന നമ്പറില്‍ വിളിച്ച് ചുമയുള്ള കാര്യം പറഞ്ഞിട്ട് 40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു എന്ന് മിനേഷ് പറയുന്നു. അപ്പോഴേക്കും ഹൃദയ മിടിപ്പിന്റെ നിരക്ക് വര്‍ദ്ധിച്ചതിനാല്‍ സ്വകാര്യ പരിശോധന നടത്തുകയായിരുന്നു. അതില്‍ മിനേഷിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു.

അതിനെ തുടര്‍ന്നാണ് 80 വയസ്സുള്ള, എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത പിതാവുമായി എന്‍ എച്ച് എസ് ആശുപത്രിയിലെത്തുന്നത്. അവിടെ പകുതിയിലധികം കിടക്കകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു, മാത്രമല്ല, ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരില്‍ മിക്കവരും ലീവിലും ആയിരുന്നു. എന്നാല്‍ അവിടെ ഇത്തരം അണുബാധയുണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത നഴ്സുമാരാണ് ഉണ്ടായിരുന്നത്.

കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരുന്ന പിതാവിനെ പിന്നെ മിനേഷ് കാണുന്നത് വെന്റിലേറ്ററിലാണ് ബോധവുമില്ലായിരുന്നു. അത്രയും നേരത്തെ സര്‍ക്കാര്‍ പരിശോധനകള്‍ നിര്‍ത്തിവച്ചതെന്തിനാണ്? ഫെബ്രുവരിയില്‍ തന്നെ സമൂഹ വ്യാപനം ആരംഭിച്ചു എന്ന് എന്തുകൊണ്ട് ജനങ്ങളെ അറിയിച്ചില്ല? ഇതുകൊണ്ടൊക്കെയാണ് ലോകത്തില്‍ കോവിഡ മരണങ്ങളുടെ എണ്ണത്തില്‍ യു കെ രണ്ടാം സ്ഥാനത്തെത്തിയത്. ഡോ. മിനേഷ് പറയുന്നു.

കോവിഡ് ബാധയില്‍ ജീവനുകള്‍ നഷ്ടപ്പെടുവാന്‍ എല്ലാ സാദ്ധ്യതകളുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, കൃത്യ സമയത്ത് കൃത്യമായ വിവരങ്ങള്‍ ജനങ്ങളീലെത്തിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറക്കാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യങ്ങള്‍ നേരായ വഴിക്ക് കൊണ്ടുവന്നാല്‍ ഇനിയൊരു രണ്ടാം വരവുണ്ടായാല്‍ പോലും രാജ്യത്തിന്റെ നില കൂടുതല്‍ സുരക്ഷിതമാക്കാം എന്നും അദ്ദെഹം പറയുന്നു. തെറ്റുകളില്‍ നിന്നും പാഠം പഠിക്കണം. അതിനായാണ് താന്‍ നിയമനടപടിക്ക് മുതിര്‍ന്നതെന്നും മിനേഷ് കൂട്ടിച്ചേര്‍ത്തു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category