1 GBP = 92.50 INR                       

BREAKING NEWS

യൂണിവേഴ്‌സിറ്റി കോളേജിലെ കോപ്പിയടിയും കൊറോണ പ്രതിസന്ധിയും തല്ലിക്കെടുത്തിയത് സ്ഥിരജോലിയെന്ന നിരവധി ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നത്തെ; ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റില്‍ എട്ടുമാസവും നിയമനം നടന്നില്ല; നിലവിലുള്ള വേക്കന്‍സികള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; ജൂണ്‍ 30ന് കാലാവധി അവസാനിക്കാനിരിക്കെ നിയമനം ലഭിക്കാതെ സിവില്‍ പൊലീസ് ഓഫീസര്‍ പട്ടികയില്‍ കെഎപി നാലാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍

Britishmalayali
kz´wteJI³

 
കോഴിക്കോട്: സിവില്‍ പൊലീസ് ഓഫീസര്‍ പട്ടികയില്‍ കെഎപി നാലാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. 2017ല്‍ വന്ന പിഎസ്സി വിജ്ഞാപനത്തില്‍ 2018 ജൂലെ മാസം നടത്തിയ പരീക്ഷയില്‍ ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്തികളാണ് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായിട്ടും നിയമനം ലഭിക്കാതെ പുറത്തിരിക്കുന്നത്.

1870 പേരുള്ള ലിറ്റില്‍ നിന്നും ഇതുവരെയും നിയമനം നടന്നത് 307 പേര്‍ക്ക് മാത്രമാണ്. വിവരാവകാശ രേഖകള്‍ പ്രകാരം 524 പുതിയ വേക്കന്‍സികള്‍ ഉണ്ടായിട്ടും അവ റിപ്പോര്‍ട്ട് ചെയ്യുന്നു പോലുമില്ല. ഇതുവരെയും ലിസ്റ്റില്‍ നിന്നും നിയമനം നടന്നിരിക്കുന്നത് 37 ശതമാനം മാത്രമാണ്. 462 പേര്‍ക്ക് അഡൈ്വസ്‌മെമോ അയച്ചെങ്കിലും നിരവധിയാളുകള്‍ ഈ ലിസ്റ്റില്‍ നിന്ന് നിമയനത്തിനെത്താത്തവരുമുണ്ട്.

ജൂണ്‍ 30 വരെയാണ് ഈ ലിസ്റ്റിന്റെ കാലാവധിയുള്ളത്. ഇതേ പരീക്ഷയെഴുതിയ മറ്റു ബറ്റാലിയനുകളില്‍ കൃത്യസമയത്ത് നിയമനങ്ങള്‍ നടന്നെങ്കിലും നാലം ബറ്റാലിയിനല്‍ മാത്രമാണ് നിയമനം നടക്കാത്തത്. കാസര്‍കോഡ് ജില്ലയാണ് നാലാം ബറ്റാലിയല്‍. മറ്റു ബറ്റാലിയനുകളെ അപേക്ഷിച്ച് താരതമ്യേന വലിയ ലിസ്റ്റാണ് നാലാം ബറ്റാലിയന്റേത്. നിരവധി പുതിയ ഒഴിവകളുണ്ടായിട്ടും അവ കൃത്യമായ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനം നടക്കാന്‍ വൈകുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഒരു വര്‍ഷം മാത്രം കാലാവധിയുള്ള ലിസ്റ്റിന്റെ എട്ട് മാസവും പൂര്‍ത്തിയായത് ഒരു നിയമനവും നടക്കാതെയാണ്.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ കോപ്പിയടി വിഷയവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ അഞ്ച് മാസം ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതിരുന്നത്. ഇപ്പോള്‍ കൊറോണ കാരണം കഴിഞ്ഞ മൂന്ന് മാസമായും ലിസ്റ്റില്‍ നിന്ന് നിയമനങ്ങളൊന്നും നടന്നിട്ടില്ല. കോവിഡ് പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇനിയും ലിസ്റ്റില്‍ നിന്നും നിയമനം നടത്താതിരുന്നാല്‍ നിവധിയാളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകും. കൊറോണക്ക് മുന്‍പ് തന്നെ ഉണ്ടായിട്ടുള്ള ഒഴിവുകളുണ്ട്. ആ സമയത്ത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതെ ഇഴച്ചു നീക്കിയതാണ് ഇപ്പോള്‍ വിനയായത്.

ജൂണ്‍ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയാല്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ലിസ്റ്റിലെ ഒട്ടനവധി പേര്‍ പ്രായം ചെന്നവരും ഇനിയൊരു പരീക്ഷ എഴുതാന്‍ സാധിക്കാത്തവരുമാണ്.ഏറ്റവും കൂടുതല്‍ ആള്‍ ക്ഷാമം നേരിടുന്ന ഒരു വിഭാഗമാണ് പൊലീസ് സേന കഴിഞ്ഞ ലിസ്റ്റില്‍ നിന്നും ഭൂരിഭാഗം പേര്‍ക്കും നിയമനം ലഭിച്ചിട്ടും ഈ ലിസ്റ്റില്‍ 37 ശതമാനത്തില്‍ താഴെ നിയമനം ലഭിക്കുമ്പോള്‍ ഇനി എന്ത് ചെയ്യണം എന്ന ആശങ്കയിലാണ് ആയിരത്തോളം യുവാക്കള്‍. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീ്ട്ടി തങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category