1 GBP = 92.50 INR                       

BREAKING NEWS

വീണപ്പോള്‍ അടിക്കാന്‍ പാകത്തില്‍ അമ്മ തലമുടിക്കുത്തിന് പിടച്ചുനിര്‍ത്തി; പിന്നെ തല്ലിയപ്പോള്‍ നിലത്തുവീണുപോയി; അലമാരയില്‍ നിന്നും കുട്ടിക്ക് വയമ്പരയ്ക്കുന്ന കല്ലെടുത്ത് ദേഹത്തുകയറിയിരുന്ന് കണ്ണിന്റെ ഭാഗത്തും മുഖത്തും ശരീരമാസകലവും ചതച്ചു; മൂക്കില്‍ക്കൂടി രക്തം ചീറ്റിയിട്ടും അക്രമം തുടര്‍ന്നു; ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള മകളെ ഒന്നെടുക്കാന്‍ പോലും കഴിയുന്നില്ല; ഭര്‍ത്താവില്‍ നിന്നുണ്ടായ ക്രൂരമര്‍ദ്ദനത്തെ കുറിച്ച് അള്ളുങ്കല്‍ സ്വദേശിനി ബിനി മിഴിനീരോടെ വിവരിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

കോതമംഗലം: ഒച്ചപ്പാട് കേട്ട് തൊട്ടിലില്‍കിടന്നുറങ്ങുന്ന കുഞ്ഞ് ഉണര്‍ന്നാലോ എന്നുകരുതി അമ്മയുടെ മുറിയിലേയ്ക്ക് പോന്നു. ഇവിടെ വച്ച് കരണത്തടിച്ചു. വീണപ്പോള്‍ വീണ്ടും അടിക്കാന്‍ പാകത്തില്‍ അമ്മ തലമുടിക്കുത്തിന് പിടച്ചുനിര്‍ത്തി. പിന്നെ തല്ലിയപ്പോള്‍ നിലത്തുവീണുപോയി. തുടര്‍ന്ന് അലമാരയില്‍ നിന്നും കുട്ടിക്ക് വയമ്പരയ്ക്കുന്ന കല്ലെടുത്ത് ദേഹത്തുകയറിയിരുന്ന് കണ്ണിന്റെ ഭാഗത്തും മുഖത്തും എന്നുവേണ്ട ശരീരമാസകലം ചതച്ചു. മൂക്കില്‍ക്കൂടി രക്തം ചീറ്റിയിട്ടും അക്രമം തുടര്‍ന്നു. അടിയേറ്റതിനെത്തുടര്‍ന്ന വാരിയെല്ലിന്റെ ഭാഗത്ത് ശക്തമായ വേദനയുണ്ട്. ഇത് മൂലം ഒന്നരവയസ്സുകാരിയായ മകളെ ഒന്നെടുക്കാന്‍പോലും കഴിയുന്നില്ല. ഭര്‍ത്താവ് കൊമ്പനാട് ക്രാരിയേലി കൊച്ചുകുടിയില്‍ വീട്ടില്‍ ജോബിയില്‍ (41) നിന്നും ദാമ്പത്യജീവിതത്തിനിടെ നേരിട്ട അക്രണത്തെക്കുറിച്ച് നേര്യമംഗലം അള്ളുങ്കല്‍ സ്വദേശിനി ബിനി മിഴിനീരോടെ മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങിനെയാണ്.

ഞായറാഴ്ചകളില്‍ ജോബി മദ്യപിക്കുക പതിവാണ്. ലഹരി മൂക്കുമ്പോള്‍ വീട്ടില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നില്ലന്നും നിറം പോരെന്നും മറ്റും പറഞ്ഞ് മര്‍ദ്ദിക്കാന്‍ തുടങ്ങും. ഒരു മനുഷ്യജീവിയാണെന്ന പരിഗണന പോലും നല്‍കാതെ തനി കാടന്‍ രീതിയില്‍ ശരീരത്തിന്റെ ഓരോഭാഗവും തല്ലിയും ഇടിച്ചും ചതയ്ക്കും. ചിലപ്പോള്‍ കടിക്കും. കത്തികൊണ്ട് കഴുത്തില്‍ വരയും. കൈയില്‍ക്കിട്ടുന്നതെന്തും ഉപയോഗിച്ച് ആക്രമിക്കും. കൊച്ചിയിലെ ക്യാന വെയര്‍ഹൗസ് ആന്‍ഡ് സപ്ലെളയിസ് എന്ന സ്ഥപനത്തിലെ ഡ്രൈവറാണ് ജോബി. എന്തുചെയ്താലും ചോദിക്കാനും പറയാനും ആരും വരില്ലന്നും പൊലീസ് കേസുണ്ടായാലും സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കാനറിയാമെന്നും പറഞ്ഞായിരുന്നു ഇയാള്‍ കണ്ണില്‍ചോരയില്ലാതെ തല്ലിച്ചതച്ചത്. ബിനി കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞമാസം 29-ന് രാത്രിയിലാണ് ഏറ്റവും ഒടുവില്‍ ജോബിയില്‍ നിന്നും ആക്രമണം നേരിടേണ്ടിവന്നതെന്നാണ് ബിനിയുടെ വിവരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മര്‍ദ്ദനത്തിന്റെ ക്ഷതങ്ങള്‍ ഇപ്പോഴും ഇവരുടെ ദേഹത്ത് വ്യക്തമായി കാാണാം.കൈയില്‍ കടിച്ചതിനെത്തുടര്‍ന്നുണ്ടായ മുറിവ് കരിഞ്ഞ് തുടങ്ങുന്നതെയുള്ളു. കണ്ണിനടിയിലും ചുണ്ടിന്റെ ഭാഗത്തും ചതവേറ്റതിനെതുടര്‍ന്നുള്ള പാടുകളും കാണാം. കഴിഞ്ഞ 29-ന് ഭര്‍ത്താവില്‍ നിന്നും ഇയാളുടെ മാതാവില്‍ നിന്നുമുണ്ടായ ആക്രമണില്‍ നിന്നും കഷ്ടിച്ചാണ് ജീവന്‍ രക്ഷപെട്ടത്. അവശേഷിച്ച സര്‍വ്വശക്തിയുമെടുത്ത് പുറത്തേയ്‌ക്കോടുകയായിരുന്നു.ഓട്ടത്തിനയില്‍ മേശപ്പുറത്തിരുന്ന മൊബൈലും കൈവശപ്പെടുത്തിയിരുന്നു. പുറത്തെ ഇരുളില്‍ ഒളിച്ചിരുന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞു.പുലര്‍ച്ചെ ഒരു മണിയോടെ പൊലീസെത്തി.ഈ സമയത്തും മൂക്കില്‍ നിന്നും രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു.അവശയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞപ്പോള്‍ ആരെങ്കിലും കൂടെ വരാതെ കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ജോയി എന്ന പൊലീസുകാരന്റെ ആദ്യനിലപാട്.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികത്സ ലഭിക്കാനിടയില്ലെന്നും കൊറോണ കാരണം കളമശ്ശേരി മെഡിയക്കല്‍ കോളേജില്‍ അഡ്മിറ്റാക്കാന്‍ സാധ്യതയില്ലെന്നും മറ്റുമുള്ള ഒഴിവുകിഴിവുകള്‍ നിരത്തി ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന ആവശ്യം നടപ്പിലാക്കുന്നതില്‍ നിന്നും പൊലീസ് സംഘം തലയൂരുകയായിരുന്നു.എന്നോട് രാവിലെ സ്റ്റേഷനില്‍ വരാനും നിര്‍ദ്ദേശിച്ചു. ഉടുക്കാന്‍ തുണിപോലുമില്ലന്നറിയിച്ചപ്പോള്‍ വീട്ടില്‍ നിന്നും ആവശ്യമുള്ള സാധനങ്ങള്‍ എടുക്കാന്‍ സൗകര്യം ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. ഇതിന്‍പ്രകാരം ഭര്‍ത്തൃ ഗ്രഹത്തിലെത്തി ആഭരണങ്ങും സര്‍ട്ടിഫിക്കറ്റും ആത്യാവശ്യം വസ്ത്രങ്ങളും എടുത്തു. പിറ്റേന്ന് രാവിലെ 7 മണിയായപ്പോള്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെയും എടുത്ത് ഞാന്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തി.ഉടന്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാവാനായിരുന്നു ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പറഞ്ഞത്.ഇത് പ്രാകാരം ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞ് കൂടെയുള്ളതിനാല്‍ അഡ്മിറ്റാക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.തുടര്‍ന്ന് വീണ്ടും 9 മണിയോടെ സ്റ്റേഷനിലെത്തി.

വിവരം പറഞ്ഞപ്പോള്‍ പൊലീസുകാരും കാര്യമാക്കിയില്ല.ഒരു ഗ്ലാസ്സ് വെള്ളം പോലും കുടുയ്ക്കാന്‍ കിട്ടാതെ വിഷമിച്ചു.ഉച്ചയ്ക്ക് ഒരുമണിയായിട്ടും പൊലീസുകാര്‍ കണ്ടഭാവം നടിച്ചില്ല.ഈ സമയം ജോബിയുമായി അടുത്ത ബന്ധമുള്ള ഭരണപക്ഷ പാര്‍ട്ടി നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി ഉയര്‍ന്ന പൊലീസ് ഉദ്യഗസ്ഥരെ സന്ദര്‍ശിക്കുന്നതും കണ്ടു. തുടര്‍ന്നാണ് കോതമംഗലത്തെ ബസേലിയോസ് ആശുപത്രിയില്‍ ചികത്സതേടിയത്. ബിനി പറഞ്ഞു. ആശുപത്രിയില്‍ നിന്നും നടത്തിയ ഫെയിസ് ബുക്ക് ലൈവിലാണ് ബിനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഈ ലൈവ് വിവരമറിഞ്ഞ് മറുമാടന്‍ വിശദമായ വാര്‍ത്ത നല്‍കിയിരുന്നു.

ഇതിന് പിന്നാലെ വനിത കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയ കേസെടുത്തതായി പത്രക്കുറിപ്പും പുറത്തുവന്നു.ഈ സാഹചര്യത്തില്‍ ഇന്നലെ രാത്രിയോടെ ജോബിയെ കുറുപ്പംപടി പൊലീ്‌സ് അറസ്റ്റുചെയ്തു. ഇയാളെ ഇന്ന കോടതിയില്‍ ഹാജരാക്കും. ഗാര്‍ഹിക പീഡന നിരോധന നിയപ്രകാരമാണ് ഇയാളുടെ പേരില്‍ കെസെടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്. മെയ് 29-ലെ മര്‍ദ്ദനസംഭവത്തില്‍ ബിനിയും കുടംമ്പാംഗങ്ങളും തന്നെയും മാതാവിനെയും ആക്രമിച്ചെന്ന് കാണിച്ച് ജോബിയും മാതാവും ആശുപത്രിയില്‍ ചികത്സതേടിയിരുന്നെന്നും ഇവരുടെ മൊഴിപ്രകാരം കേസെടുത്തിട്ടുണ്ടെന്നും കുറുപ്പംപടി പൊലീസ് അറിയിച്ചു.

തനിക്കുനേരെയുണ്ടായ മര്‍ദ്ദനമറിഞ്ഞ് കൂട്ടിക്കൊണ്ടുപോകാനെത്തിയ തന്റെ മാതാപിതാക്കളെയും സഹോദരനെയും ജോബിയും മാതാവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും ഇതിനെ പ്രതിരോധിക്കുകമാത്രമാണ് താനും കുടംബാംഗങ്ങളും ചെയ്തതെന്നും താന്‍ പൊലീസില്‍ നല്‍കിയ കേസ്സിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജോബിയും മാതാവും മൊഴി നല്‍കി കേസെടുപ്പിച്ചിട്ടുള്ളതെന്നും ബിനി വ്യക്തമാക്കി. ഇന്നലെ പുത്തന്‍കുരിശിലെ വീട്ടിലെത്തി കുറുപ്പംപടി പൊലീസ് ബിനിയുടെ മൊഴിയെടുത്തിരുന്നു. ജോബി മുഖത്ത് കരിങ്കല്ലിനിടിച്ചെന്നും കഴുത്തില്‍ കത്തികൊണ്ട് വരഞ്ഞെന്നും ഇതുകൊല്ലാന്‍ ലക്ഷ്യമിട്ടായിരുന്നെന്നും മൊഴിപറഞ്ഞിട്ടും പൊലീസുകാര്‍ ഇത് രേഖപ്പെടുത്തേണ്ട ആവശ്യമില്ലന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും ബിനി ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category