1 GBP = 92.50 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദ്ദേശിക്കാം; പ്രാക്ടീസ് ടെസ്റ്റിന് 1500റോളം കുട്ടികള്‍

Britishmalayali
kz´wteJI³

പ്രെസ്റ്റന്‍: ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദേശ്ശിക്കാന്‍ അവസരം. ബൈബിള്‍ സംബന്ധിയായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത്. പേരുകള്‍ നിര്‍ദേശിക്കേണ്ട അവസാന തിയതി ജൂണ്‍ 10 ആയിരിക്കും. പേര് നിര്‍ദേശിക്കുന്നവര്‍ അവരുടെ മുഴുവന്‍ പേര്, മിഷന്‍/ ഇടവക എന്നിവ കൃത്യമായി ചേര്‍ത്തിരിക്കണം. മത്സരത്തോടൊപ്പം നിങ്ങള്‍ തിരെഞ്ഞെടുത്ത പേരിന്റെ അര്‍ത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കല്‍ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളില്‍ പ്രതിപാതിച്ചിരിക്കണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍[email protected]എന്ന ഇമെയിലില്‍ അയക്കുകഈമെയിലില്‍ സബ്‌ജെക്ട് എന്ന് ചേര്‍ത്തിരിക്കണം .ആദ്യഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിയഞ്ഞൂറോളം കുട്ടികള്‍ ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ യോഗ്യത നേടിയത്. ജൂണ്‍ 10 ആണ് ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. ജൂണ്‍ 6 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. പതിമൂന്നാം തിയതി മുതല്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെയും വികാരിജനറാള്‍മാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിള്‍ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കുള്ള യൂസര്‍ നെയിമും പാസ്‌വേര്‍ഡും അവരുടെ രെജിസ്റ്റഡ് ഇമെയിലില്‍ ഈ ദിവസങ്ങളില്‍ ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങളും http://smegbbiblekalotsavam.com/?page_id=595 ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിള്‍ ക്വിസ്. പി ആര്‍. ഓ .ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category