1 GBP = 93.00 INR                       

BREAKING NEWS

ശവപ്പറമ്പുകള്‍ക്ക് സമീപം താമസം; മനുഷ്യന്റെ തലയോട്ടികള്‍ പാനപാത്രങ്ങള്‍; ചിലരൊക്കെ മനുഷ്യമാംസം ഭക്ഷിക്കുന്നവരും; വിചിത്രമായ ജീവിത രീതി പിന്തുടരുന്ന അഘോരികളുടെ ജീവിതം ഇങ്ങനെ

Britishmalayali
kz´wteJI³

യാഥാസ്ഥിക ഹിന്ദുയിസത്തിന് അനുവദിച്ചുകൊടുക്കാനാകാത്ത വിചിത്ര ജീവിത രീതികള്‍ പിന്തുടരുന്ന അഘോരികളെ പലപ്പോഴും ഒരല്പം ഭയത്തോടെയാണ് പൊതുസമൂഹം വീക്ഷിച്ചിട്ടുള്ളത്. ശവപ്പറമ്പുകളോട് ചേര്‍ന്നായിരിക്കും അവരുടെ വാസം. ഒരുതരം വൈര്യാഗ്യജീവിതം നയിക്കുന്ന ഇവര്‍ക്ക് ഭൗതികസുഖങ്ങളിലോ ഭൗതികവൃത്തിയിലോ ഒരു താത്പര്യവും ഇല്ല. മനുഷ്യരുടെ തലയോട്ടികളും അസ്ഥികളും ആഭരണമാക്കുന്ന ഇവര്‍ മൃതദേഹം ദഹിപ്പിച്ച ഭസ്മം ശരീരമാസകലം പൂശിയായിരിക്കും നടക്കുക. പാനപാത്രമായും തലയോട്ടി ഉപയോഗിക്കാറുണ്ട്.

ഉത്തര്‍പ്രദേശിലാണ് ഈ വിഭാഗക്കാര്‍ കൂടുതലായി കാണപ്പെടുന്നത്. ഏത് സമയവും പ്രാര്‍ത്ഥനാ നിരതമായ ആത്മീയ ജീവിതം നയിക്കുന്ന ഇവര്‍ക്ക് മൃതദേഹാരാധനയും ഉണ്ട്. അതുകൊണ്ട് തന്നെ ധാരാളം മൃതദേഹങ്ങള്‍ ദഹിപ്പിക്കുവാനെത്തുന്ന വാരാണസിയുടെ ഗംഗാതീരങ്ങളില്‍ ഇവരെ കൂടുതലായി കാണാനാകും. ഈയടുത്ത് വാരാണസി സന്ദര്‍ശിച്ച പോളിഷ് ഫോട്ടോഗ്രാഫര്‍ ജന്‍ സ്‌ക്വാര ഇവരുടെ ജീവിതത്തെ അടുത്തുനിന്നറിയുകയും ധാരാളം ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഹിന്ദു ദൈവമായ ശിവനെ ആരാധിക്കുന്നവരാണ് അഘോരികളെങ്കിലും അവരുടെ ആചാരങ്ങള്‍ക്ക് യാഥാസ്ഥിതിക ഹിന്ദു ആചാരങ്ങളുമായി പുലബന്ധം പോലുമില്ല. മൃതദേഹാരാധന ഹിന്ദുക്കളില്‍ പതിവില്ല എന്ന് മാത്രമല്ല, അത് വിലക്കപ്പെട്ടതുമാണ്. എന്നാല്‍ അഘോരികളുടെ വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതിലാണ്.

എന്നാല്‍ എല്ലാ അഘോരികളും ഈ ജീവിത രീതി പിന്തുടരുന്നില്ല. ഈ വിശ്വാസ സംഹിതകളെ ആദരിക്കുമ്പോഴും സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്ന ധാരാളം അഘോരികളുമുണ്ട്. സാമൂഹ്യ സേവന മേഖലയില്‍ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുള്ള നിരവധി പേര്‍ അഘോരികളിലുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരാതെ വൈരാഗ്യപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നത്.

ജീവിതത്തിന്റെ മിക്ക സമയത്തും ആരാധനയിലും തപസ്സിലും മുഴുകിക്കഴിയുന്ന അവര്‍ സന്ദര്‍ശകര്‍ അവരെ തേടി എത്തുന്നത് ഇഷ്ടപ്പെടുന്നില്ല. അത് അവരുടെ ശ്രദ്ധ മറ്റുപല കാര്യങ്ങളിലേക്കും തിരിക്കും എന്നാണവര്‍ പറയുന്നത്. മരണമടഞ്ഞ മൃഗങ്ങളുടെ (ഭക്ഷണത്തിനായി കൊലചെയ്യുക അഘോരികള്‍ക്ക് വിലക്കാണ്) മാസം മാത്രം ഭക്ഷിക്കുന്ന ഇവര്‍ ശവശരീരങ്ങള്‍ ദൈവാരാധനക്കുള്ള വേദികളും ആക്കാറുണ്ട്.

വൈരാഗ്യം എന്നാല്‍, നിങ്ങളുടെ അഭിനിവേശങ്ങള്‍, ആഗ്രഹങ്ങള്‍, ലജ്ജ തുടങ്ങിയ വികാരങ്ങളെ ഇല്ലാതെയാക്കലാണ് അതിനാല്‍ തന്നെ ഇക്കൂട്ടര്‍ അല്പ വസ്ത്രധാരികളോ, തീരെ വസ്ത്രം ധരിക്കാത്തവരോ ആയിരിക്കും. അതുപോലെത്തന്നെ പ്രശസ്തിയോടും കീര്‍ത്തിയോടും ഇവര്‍ക്ക് യാതോരു താത്പര്യവുമില്ല.

അതീവ സങ്കീര്‍ണ്ണമായ ഒരു തത്വശാസ്ത്രമാണ് അഘോരി വിശ്വാസത്തിന്റെ അടിത്തറ. എന്നാല്‍ അവരുടെ ആരാധനക്കോ ജീവിത രീതികള്‍ക്കോ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന നിയമങ്ങള്‍ ഒന്നുംതന്നെയില്ല. തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതശൈലിയും പെരുമാറ്റ രീതികളും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category