1 GBP = 93.00 INR                       

BREAKING NEWS

നിങ്ങള്‍ ഒരു മലയാളി നഴ്സ് ആണോ? വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ) എങ്കില്‍ ഈ ആറു രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക; ഇവിടെ ജോലി ലഭിച്ചില്ലെങ്കില്‍ മാത്രം മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ ശ്രമിക്കാം.

Britishmalayali
kz´wteJI³

ലോകമൊട്ടാകെ പടര്‍ന്ന കോവിഡ് 19 നിരവധി തൊഴിലുകളാണ് നഷ്ടപ്പെടുത്തിയത്. പല മേഖലകളിലും വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായപ്പോള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉയര്ന്നുവന്നത് ആരോഗ്യ രംഗത്തായിരുന്നു. അതില്‍ തന്നെ, നഴ്സ്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആയിരുന്നു ആവശ്യകത കൂടുതല്‍. അതിവേഗം പടര്‍ന്നുപിടിച്ച കൊറോണ പല രാജ്യങ്ങളിലും ആരോഗ്യമേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

മലയാളികള്‍ ഏറെയുള്ള ഒരു തൊഴില്‍ മേഖലയാണ് നഴ്സിംഗ് എന്നത്. ലോകത്തിന്റെ ഏതൊരു കോണിലും നിങ്ങള്‍ക്ക് ഒരു മലയാളി നഴ്സിനെയെങ്കിലും കാണുവാനാകും. ഇപ്പോള്‍ തുറന്നിരിക്കുന്ന പുതിയ അവസരങ്ങളുടെ വാതിലുകള്‍ തീര്‍ച്ചയായും ഈ രംഗത്തുള്ള മലയാളികള്‍ക്കും പ്രത്യാശക്ക് വക നല്‍കുന്നുണ്ട്. ധാരാളം രാജ്യങ്ങളില്‍ ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടെങ്കിലും, നഴ്സായി ജോലിചെയ്യുവാന്‍ ഏറ്റവും നല്ലത് ഇനിപ്പറയുന്ന അഞ്ച് രാജ്യങ്ങളാണ്.

ആസ്ട്രേലിയ
ആസ്ട്രേലിയയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരു രംഗമാണ് നഴ്സിംഗ്. മാത്രമല്ല, നല്ല ശമ്പളവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ലോകത്തില്‍ ഈ മേഖലയില്‍ ഏറ്റവുമധികം ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ആസ്ട്രേലിയ. ഇവിടെ നഴ്സായി ജോലി ലഭിക്കുവാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്.

ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍
നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട നൈപുണ്യം തെളിയിക്കുന്നതിന് ഒരു സ്‌കില്‍ അസസ്മെന്റ് പാസായാല്‍ മാത്രമേ ഈ മാര്‍ഗ്ഗത്തിലൂടെ ആസ്ട്രേലിയയില്‍ എത്താനാകൂ. ഇതുവഴി പോകുന്നവര്‍ക്ക് സ്പോണ്‍സര്‍മാരുടെ ആവശ്യം ഉണ്ടാകുന്നില്ല. അത്തരത്തില്‍ ആരെങ്കിലും സ്പോണസര്‍ ചെയ്യുന്നുണ്ടെങ്കില്‍, സ്‌കില്‍ അസസ്മെന്റില്‍ 5 മുതല്‍ 10 പോയിന്റ് വരെ അധികം ലഭിച്ചേക്കാം. എന്നാല്‍ ഈ അസ്സസ്മെന്റില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ റെജിസ്റ്റ്രര്‍ ചെയ്യേണ്ടതുണ്ട്. ഇംഗ്ലീഷ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ആസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി വഴിയാണ് റെജിസ്റ്റര്‍ ചെയ്യേണ്ടത്.

എംപ്ലോയര്‍ സ്പോണ്‍സര്‍ഷിപ്

മൂന്നു തരത്തിലാണ് എംപ്ലോയര്‍ സ്പോണ്‍സര്‍ഷിപ്പ് വിസയുള്ളത്.
457 വിസ - നാല് വര്‍ഷത്തേക്കുള്ള താത്ക്കാലിക വിസയാണിത്. ഇത് നല്‍കുവാന്‍ തൊഴില്‍ ദാതാവ് ഒരു അംഗീകൃത സ്പോണ്‍സര്‍ ആയിരിക്കണം.
ഇ എന്‍ എസ് വിസ - നിങ്ങളുടെ തൊഴില്‍ ദാതാവിന് വേണ്ടി നിങ്ങള്‍ ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും ജോലിചെയ്താല്‍ അപേക്ഷിക്കാവുന്ന സ്ഥിരം വിസയാണിത്. സ്‌കില്‍ അസ്സസ്മെന്റ് പാസ്സാകുകയും 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ടെങ്കില്‍ ഇതിനായി നേരിട്ട് അപേക്ഷിക്കാം.
ആര്‍ എസ് എം എസ് വിസ - റീജിയണല്‍ ഏരിയയില്‍ നിന്നുള്ള ഒരു ജോബ് ഓഫര്‍ ഈ വിസക്ക് ആവശ്യമാണ്. ഇതിന് സ്‌കില്‍ അസ്സസ്സ്മെന്റ് ആവശ്യമില്ല.

ആസ്ട്രേലിയയില്‍ നഴ്സായി പ്രവര്‍ത്തിക്കുവാന്‍ ആസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ സ്പോണ്‍സേഡ് വിസയിലാണ് വരുന്നതെങ്കിലും നിങ്ങള്‍ക്ക് രെജിസ്ട്രേഷന്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ ഇവിടെ എത്തിയതിനു ശേഷം രെജിസ്റ്റര്‍ ചെയ്യുവാനുള്ള യോഗ്യത നേടണം.

ന്യുസിലാന്‍ഡ്

ആസ്ട്രേലിയയിലേതിനോട് സാമ്യമായ സാഹചര്യമാണ് ന്യു സിലാന്‍ഡിലും. ഉയര്‍ന്ന ശമ്പളവും സമൂഹമദ്ധ്യത്തില്‍ മാന്യതയും ഉള്ളവരാണ് ന്യുസിലാന്‍ഡിലെ നഴ്സുമാരും. എന്നാല്‍ ജോലിഭാരം വളരെ കുറവാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ന്യുസിലാന്‍ഡില്‍ ജോലിക്ക് ശ്രമിക്കാന്‍ ആദ്യം ചെയ്യേണ്ടത് നഴ്സിംഗ് കൗണ്‍സില്‍ ഓഫ് ന്യുസിലാന്‍ഡില്‍ റെജിസ്റ്റര്‍ ചെയ്യുകയാണ്. പിന്നീട് ഈ കൗണ്‍സില്‍ ഇവരുടെ യോഗ്യതകളും ഈ രംഗത്തെ മികവും തെളിയിക്കുവാന്‍ ആവശ്യപ്പെടും ഇതിനായുള്ള അസ്സെസ്സ്മെന്റ് പാസായിരിക്കണം.

ഇത് പാസ്സായാല്‍ ന്യുസിലാന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസില്‍ വിസക്കായി അപേക്ഷിക്കാം.

അയര്‍ലന്‍ഡ്

ബ്രിട്ടനിലേതിനോട് സമാനമായ ആരോഗ്യരംഗമാണ് അയര്‍ലന്‍ഡിലും ഉള്ളത്. അതുകൊണ്ട് തന്നെ യു കെ യില്‍ യോഗ്യത നേടിയ ഒരാള്‍ക്ക് ഇവിടെ നഴ്സായി പ്രവര്‍ത്തിക്കുവാനുള്ള യോഗ്യത നേടാന്‍ വളരെ എളുപ്പമാണ്.

അപ്റ്റിറ്റിയുഡ് ടെസ്റ്റും ക്ലിനിക്കല്‍ അസ്സസ്സ്മെന്റ് പ്രോഗ്രാമും പാസാകണമെന്നത് അത്യാവശ്യമാണ്. അതുകഴിഞ്ഞാല്‍ അയര്‍ലാന്‍ഡ് പ്രൊഫഷണല്‍ നഴ്സിംഗ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത് ഒരു വ്യക്തിഗത ഐ ഡി നമ്പര്‍ നേടാം. . അതിനു ശേഷമാണ് തൊഴില്‍ ദാതാവില്‍ നിന്നും എംപ്ലോയ്മെന്റ് പെര്‍മിറ്റ് നേടേണ്ടത്. പിന്നീട് ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിസക്ക് അപേക്ഷിക്കാനാകും.

യു എ ഇ

ലോകത്തില്‍ അതിവേഗം വളരുന്ന ആരോഗ്യരംഗമാണ് യു എ യിലേത്. ഇവിടെ ധാരാളം ഒഴിവുകള്‍ നിലവിലുള്ളതിനാല്‍ റെജിസ്ട്രേഷന്‍ തുടങ്ങിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകും. അതുപോലെത്തന്നെ ജോലിഭാരവും മറ്റുപലയിടങ്ങളിലേയും അപേക്ഷിച്ച് കുറവുമാണ്.

ശമ്പളത്തില്‍ നിന്നും വരുമാന നികുതി നല്‍കേണ്ട, സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ജോലിസ്ഥലത്തേക്ക് സൗജന്യ ഗതാഗതം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും യു എ ഇ യെ നഴ്സുമാര്‍ ജോലിചെയ്യുവാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാക്കുന്നു.

യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം രെജിസ്‌റ്റ്രേഷന് അപേക്ഷിക്കാം. അതുപോലെ, നിങ്ങളുടെ ആരോഗ്യസ്ഥിതി നല്ലതാണെന്നും സ്വഭാവം നല്ലതാണെന്നും തെളിയിക്കുന്ന തൊഴില്‍ ദാതാവിന്റെ സാക്ഷ്യപത്രവും ആവശ്യമാണ്.

നോര്‍വേ

മറ്റേതൊരു രാജ്യത്തേക്കാള്‍ അധികം സാമ്പത്തിക നേട്ടങ്ങളാണ് നോര്‍വ്വേയിലെ നഴ്സുമാര്‍ക്ക് ഉള്ളത്. മാത്രമല്ല, സൗഹാര്‍ദ്ദപൂര്‍വ്വമായ അന്തരീക്ഷവും ചിട്ടയായ ജോലിക്രമങ്ങളും ജോലിയില്‍ മടുപ്പ് തോന്നിക്കുകയുമില്ല.

ഇവിടത്തെ ആരോഗ്യ രംഗം ഇംഗ്ലണ്ടിലേതിനും അമേരിക്കയിലേതിനും തികച്ചും വ്യത്യസ്തമായ ഒന്നാണ് നഴ്സുമാരില്‍ ഭൂരിഭാഗം പേരെയും നിയമിക്കുന്നത് തദ്ദേശ ഭരണസ്ഥാപനങ്ങളായിരിക്കും. അതിനായി ഡയറക്ടറേറ്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സില്‍ നിന്നും ഔപചാരികമായ അംഗീകാരം നിങ്ങള്‍ നേടേണ്ടതുണ്ട്. അതിനായി ഒരു നിശ്ചിത തുക ഫീസായി നല്‍കി അപേക്ഷിക്കണം.

നോര്‍വീജിയന്‍ ഭാഷയിലെ പ്രാവീണ്യം അത്യാവശ്യമാണ്. തൊഴില്‍ രംഗത്തെ യോഗ്യതക്ക് പുറമെ നോര്‍വീജിയന്‍ ഭാഷയില്‍ ബി 2 തലത്തിലുള്ള പരീക്ഷ പാസാക്കുകയും വേണം.

കൊറോണാനന്തര ലോകത്ത് ഏറ്റവുമധികം തൊഴില്‍ സാദ്ധ്യതകള്‍ തുറന്ന് തന്നിട്ടുള്ളത് ആരോഗ്യ രംഗത്താണ്. വേണ്ടവിധത്തില്‍ അത് ഉപയോഗിക്കണം എന്നുമാത്രം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category