1 GBP = 93.00 INR                       

BREAKING NEWS

ലോകത്തിലെ കൊറോണ മരണ നിരക്ക് നാല് ലക്ഷത്തിലേക്ക്; 1,10000 പേരും മരിച്ചത് അമേരിക്കയില്‍; മരണ നിരക്കില്‍ ബ്രിട്ടനെ മറികടന്ന് രണ്ടാമതെത്താന്‍ കുതിച്ച് ബ്രസീല്‍; ഇന്നലെയും 1,337 പേര്‍ മരിച്ചതോടെ ബ്രസീലിലെ മരണ നിരക്ക് 33,884 ആയി

Britishmalayali
kz´wteJI³

ലോകത്തുകൊറോണ മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകത്ത് 6,688,679 പേര്‍ കൊറോണ രോഗികളായപ്പോള്‍ 392,123 പേരാണ് മരിച്ചത്. 3,228,039 പേര്‍ രോഗമുക്തി നേടി. കോവിഡ് മരണ നിരക്ക് നാല് ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ അതില്‍ ഒരു ലക്ഷത്തി പതിനായിരം പേരും മരിച്ചത് അമേരിക്ക എന്ന ഒറ്റ രാജ്യത്താണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മറ്റെല്ലാ രാജ്യങ്ങളിലും മരണ നിരക്ക് നാല്‍പ്പതിനായിരത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് അമേരിക്കയില്‍ മരണ നിരക്ക് കുതിച്ചുയരുന്നത്.

ഇന്നലെയും 1,029 പേര്‍ മരിച്ചതോടെ അമേരിക്കയിലെ മരണ നിരക്ക് 1,10,171 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 16,991 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെയും പുതുതായി 21,854 പേരില്‍ വൈറസ് ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 19, 23,637 ആയി. വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതാണ് അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിരവധി ആളുകള്‍ കൂട്ടം കൂടുന്നതും പ്രതിഷേധിക്കുന്നതുമെല്ലാമാണ് അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്.

നിലവില്‍ അമേരിക്കയിലേക്കാളും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ബ്രസീല്‍ താമസിയാതെ മരണ കണക്കില്‍ രണ്ടാമത് നില്‍ക്കുന്ന ബ്രിട്ടനെ കടത്തി വെട്ടും. 1,337 പേരാണ് ഇന്നലെ ബ്രസീലില്‍ മരിച്ചത്. ഇതോടെ ബ്രസീലിലെ മരണ നിരക്ക് 33,884 ആയി. ഇന്നലെ 28,882 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 6,12,862 ആയി. 8,318 പേരാണ് ബ്രസീലില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

രോഗവ്യാപനം കുറവായ രാജ്യമാണെങ്കിലും മരണ കണക്കില്‍ കുതിപ്പ് നടത്തുകയാണ് മെക്സികോ.1,092 പേരാണ് മെക്സികോയില്‍ ഇന്നലെ മരിച്ചത് ഇതോടെ മെക്സികോയിലെ മരണ നിരക്ക് 11,729 ആയി. രാജ്യത്ത് 1,01238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 3,912 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ മരണ നിരക്കും രോഗവ്യാപനവും കുറയുകയാണ്. 39,904 ആണ് ബ്രിട്ടനിലെ മരണ നിരക്ക്. ഇന്നലെ 176 പേരാണ് രാജ്യത്ത് മരിച്ചത്. ഇറ്റലയില്‍ ഇന്നലെ 88 പേര്‍ മരിച്ചപ്പോള്‍ സ്പെയിനില്‍ അഞ്ച് മരണമാണ് സംഭവിച്ചത്. ഇന്നലെ 37 പേര്‍ മരിച്ച ജര്‍മനിയിലെ മരണ കണക്ക് 8,736 ആയി. പെറുവില്‍ ഇതുവരെ 5,031 പേര്‍ മരിച്ചു. കാനഡയില്‍ ഇന്നലെ 139 പരണമാണ് സംഭവിച്ചത്.

അതേസമയം ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് പിടിവിട്ട് ഉയരുമെന്ന ആശങ്ക ശക്തമാക്കി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. അമേരിക്കയില്‍ 16,939 രോഗികളും ഇന്ത്യയില്‍ 8,944 രോഗികളുമാണ് ഗുരുതരാവസ്ഥിയിലുള്ളത്. നിലവില്‍ മരണ കുതിപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ബ്രസീലിനെയും കടത്തി വെട്ടിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇന്ത്യയില്‍ കുതിച്ചുയരുന്നത്. ദിവസവും ആയിരത്തിലധികം മരണം സംഭവിക്കുന്ന ബ്രസീലില്‍ 8,318 പേര്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ഇന്ത്യ ബ്രസീലിനെയും കടത്തി വെട്ടി ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്നിലെത്തുക ആയിരുന്നു.

അതേസമയം രാജ്യത്തെ കടുത്ത ആശങ്കയിലാക്കി ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം രാജ്യത്ത് 9,889 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,26,588 ആയി. 1,08,364 പേര്‍ രോഗമുക്തരായതാണ് ഏക ആശ്വാസം. 1,11,850 പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച 273 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 6,363 ആയി.

കോവിഡ് കണക്കില്‍ ഇന്ത്യയുടെ കണ്ണു നീരായി മാറിയ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 77,793 ആയി. ഇതില്‍ 44,931 പേര്‍ മുംബൈയിലാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം 2933 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 123 പേര്‍ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതുവരെ 2710 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ 500 ഡോക്ടര്‍മാര്‍ക്കു കോവിഡ് ബാധിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് മരിച്ച പൊലീസുകാരുടെ എണ്ണം 30 ആയി. രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 2500 കടന്നു. ചികില്‍സയിലായിരുന്ന മഹാരാഷ്ട്ര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ആശുപത്രി വിട്ടു.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്നാട്ടിലാണ് ഏറ്റവുമധികം കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1373 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,256 ആയി ഉയര്‍ന്നു. 12,132 പേരാണ് ചികിത്സയിലുള്ളത്. കര്‍ണാടകയില്‍ 257 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 4320 പേര്‍ക്കാണ് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു. 2651 പേരാണ് ചികിത്സയിലുള്ളത്.

ഡല്‍ഹിയില്‍ 25004 കോവിഡ് കേസുകളാണ് ഉള്ളത്. ചികിത്സയിലുള്ളത് 14447 പേര്‍. 9898 പേര്‍ രോഗമുക്തരായപ്പോള്‍ 659 പേര്‍ ഡല്‍ഹിയില്‍ മരിച്ചു. ഗുജറാത്തില്‍ 18609 കാവിഡ് കേസുകളാണ് ഉള്ളത്. ചികിത്സയിലുള്ളത് 4787 പേര്‍. 12667 പേര്‍ രോഗമുക്തരായപ്പോള്‍ 1155 പേര്‍ ഗുജറാത്തില്‍ മരണത്തിന് കീഴടങ്ങി.അതേസമയം വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയ്ക്കുള്ള സാധ്യത സ്ഥിരീകരിച്ചു സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവിലെ ആശുപത്രികള്‍ക്കു പുറമേ, കൂടുതല്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. സമീപദിവസങ്ങളില്‍ തന്നെ താല്‍ക്കാലിക സംവിധാനങ്ങളിലും രോഗികളെ പാര്‍പ്പിക്കേണ്ടിവരുമെന്നു കേന്ദ്രം വ്യക്തമാക്കി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category