1 GBP = 92.50 INR                       

BREAKING NEWS

ഒരു ദശലക്ഷം പേരില്‍ എത്രപേര്‍ക്ക് രോഗം എന്ന കണക്കില്‍ കൊറോണയുടെ ആഘാതം കൂടിക്കൂടി വരുന്നു; മരണ നിരക്കിലാവട്ടെ വമ്പന്‍ ഇടിവും; ലോകം എമ്പാടും കൊലയാളി വൈറസ് തളര്ന്നു എന്ന നിഗമനത്തില്‍ ശാസ്ത്ര ലോകം; വൈറസിന്റെ കരുത്തും ചോര്‍ന്നു കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കഴിഞ്ഞ ഡിസംബര്‍ മാസം അവസാനം ചൈനയിലെ വുഹാനില്‍ ആരംഭിച്ച കൊറോണയുടെ തേരോട്ടം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. തേരോട്ടത്തിന് വേഗത വര്‍ദ്ധിച്ച ഈ ഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ രോഗികളായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മരണ സംഖ്യയില്‍ കാര്യമായ ഇടിവും ഉണ്ടായിട്ടുണ്ട്. വൈറസിന്റെ ശക്തി ചോര്‍ന്നുതുടങ്ങി എന്നതിന്റെ തെളിവാണ് ഇതെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്നലെ ലോകമാകമാനമായി ഒരു ദശലക്ഷം പേരില്‍ 16 പേര്‍ക്കാണ് രോഗബാധയുണ്ടായത്. രോഗവ്യാപനം തുടങ്ങിയതില്‍ പിന്നെ ഏറ്റവും വലിയ രണ്ടാമത്തെ നിരക്കാണിത്.

കഴിഞ്ഞ ഏശു ദിവസങ്ങളിലായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ശരാശരി 1,14,000 ആയിരുന്നു. അതിനു മുന്‍പത്തെ ആഴ്ച്ച ഇത് 86,000 ആയിരുന്നു. തെക്കേ അമേരിക്കയിലും ഇന്ത്യയിലും, റഷ്യയിലും ഉണ്ടായ വ്യാപനമാണ് എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായത്. എന്നാല്‍ മരണസംഖ്യ അതിനനുസരിച്ച് ഉയരുന്നില്ല. ഇന്നലെ ലോകത്ത് ദശലക്ഷം പേരില്‍ 0.67 മരണങ്ങള്‍ ഉണ്ടായപ്പോള്‍, മരണനിരക്ക് ഏറ്റവും അധികമായ ഏപ്രില്‍ 16 ന് അത് 1.35 ആയിരുന്നു. മേയ് മാസം ആദ്യം പ്രതിദിനം 5,100 പേര്‍ വീതമാണ് മരിച്ചതെങ്കില്‍, മേയ് 29 ന് ശേഷം അത് 4,300 ആയി കുറഞ്ഞിട്ടുണ്ട്.

ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും , ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് വൈറസിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നാണ്. മിലന്‍, സാന്‍ റാഫേല്‍ ആശുപത്രിയിലെ ഡോ. ആല്‍ബര്‍ട്ടോ സാന്‍ഗ്രിലോ ആണ് ഇത്തരത്തിലൊരു നിഗനമനം ആദ്യമായി പറഞ്ഞത്. രോഗികളില്‍ കണ്ടെത്തിയ വൈറസിന്റെ തോതിലും മേയ് അവസാനത്തോടെ കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ് അദേഹം പറയുന്നത്. ഈ നിഗമനത്തെ വേറെയും പല വിദഗ്ദരും ശരിവയ്ക്കുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ദര്‍ ഈ നിഗമനത്തെ എതിര്‍ക്കുന്നു. വ്യാപനത്തിന്റെ കാര്യത്തിലോ, ശക്തിയുടെ കാര്യത്തിലോ വൈറസിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. ചില താരതമ്യ പഠനങ്ങള്‍ അല്ലാതെ മറ്റൊരു തെളിവുംവൈറസിന് ശക്തികുറയുന്നു എന്ന അനുമാനത്തെ പിന്താങ്ങാനില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചതാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനും മരണനിരക്ക് കുറയാനും ഇടയാക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.

മറ്റൊരു കാരണം, ജനങ്ങളില്‍ ഈ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചു എന്നതാണ്. അതിനാല്‍ തന്നെ രോഗബാധയുടെ ആദ്യ നാളുകളില്‍ തന്നെ അവര്‍ ചികിത്സ തേടുന്നു. തുടക്കത്തില്‍ തന്നെ ചികിത്സ ലഭിക്കുന്നതുകൊണ്ട് രോഗം ഗുരുതരമാകാതിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മാത്രമല്ല, ചികിത്സയുടെ ഗുണവും വര്‍ദ്ധിച്ചിട്ടുണ്ട്. എബോളയ്ക്കുള്ള മരുന്നായ റെംഡെസിവിര്‍ കോവിഡിന്റെ ചികിത്സക്ക് ഉത്തമമെന്ന് ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുമുണ്ട്.

നേരത്തെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാതിരുന്ന റഷ്യ, മെക്സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗ വ്യാപനം ശക്തമായി കാണുന്നത്. ഇന്ത്യയിലും രോഗവ്യാപനത്തിന് ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഇറാനില്‍ നിന്നും വന്ന കോറോണയുടെ രണ്ടാം വരവിനെ കുറിച്ചുള്ള സൂചനകള്‍ ലോകമാകെ ആശങ്ക പടര്‍ത്തിയിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category