1 GBP = 92.50 INR                       

BREAKING NEWS

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു ഇന്ത്യയുടെ അത്ഭുത മരുന്ന്; ഹൈഡ്രോക്സിക്ലോറോക്വിനിനെ കുറിച്ചുള്ള ഏറ്റവും വലിയ പഠനം ഇടക്ക് വച്ച് അവസാനിപ്പിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി; കൊലയ്ക്ക് കൊടുക്കുന്ന ഈ മരുന്ന് ആരും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

Britishmalayali
kz´wteJI³

മേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രിയപ്പെട്ട മരുന്നിന് ഇപ്പോള്‍ അവസാന പ്രതീക്ഷയും ഇല്ലാതെയായി. ലോകത്തെ ഭീതിയിലാഴ്ത്തുന്ന കൊറോണയെന്ന ഭീകരനെ നിലക്ക് നിര്‍ത്താന്‍ ഏറ്റവും നല്ലതെന്ന് ട്രംപ് ഒരായിരം ആവര്‍ത്തി ഉരുവിട്ട ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണവൈറസിനെ ചികിത്സിക്കാന്‍ ഉതകുന്ന മരുന്നല്ലെന്ന് ലോകത്തെ ഏറ്റവും വലിയ പഠനം തെളിയിച്ചിരിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍, ഈ മരുന്ന് വൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ട ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഇത് റിക്കവറി ട്രയലില്‍ നിന്നും പിന്‍വലിച്ചു.

യു കെ യിലെ വിവിധ ആശുപത്രികളില്‍ ഉള്ള 1,500 രോഗികളിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. ഏകദേശം 170 ആശുപത്രികളിലായിട്ടായിരുന്നു പരീക്ഷണം നടന്നത്. ഈ മരുന്ന് നല്‍കിയതുകൊണ്ട് യാതോരു ഗുണവും ഇല്ലെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. മരുന്ന് കഴിച്ചവരില്‍ 25% പേര്‍ മരണമടഞ്ഞപ്പോള്‍, ഈ മരുന്ന് കഴിക്കാത്തവരില്‍ മരണനിരക്ക് 23.56% ആയിരുന്നു. മാത്രമല്ല അറിത്മിയാസ്, തലവേദന, ശര്‍ദ്ദി തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നതില്‍ നിന്നും പിന്മാറണമെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍, ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഇത് രോഗബാധ തടയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈഡ്രോക്സിക്ലോറോക്വിനിന്റെ റിക്കവറി ട്രയല്‍ ഫലങ്ങള്‍ ജൂലായ് മാസത്തിന് മുന്‍പായി പുറത്തുവിടില്ലെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, ഏറെ വിവാദമായ മരുന്നിന്റെ കാര്യത്തില്‍, കണ്ടെത്തിയ വിവരങ്ങള്‍ നേരത്തേ പുറത്ത് വിട്ട് കാര്യങ്ങള്‍ നേരെയാക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഇപ്പോള്‍ ഇത് പുറത്തുവിടുന്നതെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡണ്ടായിരുന്നു ഈ അത്ഭുത മരുന്നിനായി ഏറെ വാദിച്ച പ്രമുഖന്‍. ഇന്ത്യയിലും ചൈനയിലും ചിലര്‍ ഇത് കോവിഡ്-19 ചികിത്സക്ക് ഉപയോഗിക്കുന്നുമുണ്ട്.

ഇതിനു മുന്‍പാണ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സറ്റ് ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് രോഗികളില്‍ മരണകാരണമാകുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ലോകത്തിന്റെ ഫലഭാഗങ്ങളിലും ഈ മരുന്നില്‍ നടത്തിയിരുന്ന പരീക്ഷണങ്ങള്‍ന്‍ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കി. ഇപ്പോള്‍ പുറത്തുവന്ന ഫലം ലോകാരോഗ്യ സംഘടനയുമായി പങ്കുവച്ചിട്ടുണ്ടെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ പീറ്റര്‍ ഹോര്‍ബി അറിയിച്ചു.

എന്നാല്‍ രോഗപ്രതിരോധത്തിനായി പലയിടങ്ങളിലും ഉപയോഗിക്കുന്ന മരുന്ന് അക്കാര്യത്തില്‍ ഫലവത്താണോ എന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി 40,000 ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് നല്‍കും. കൊറോണാ ബാധയുള്ളവര്‍ക്കല്ല ഇത് നല്‍കുന്നത് എന്നതിനാല്‍ ഈ പരീക്ഷണത്തില്‍ അപകട സാധ്യത തീരെയില്ലെന്ന് ഇതില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ പഠനം മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category