1 GBP = 93.00 INR                       

BREAKING NEWS

357 പുതിയ മരണം കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ കോവിഡ് മരണം 40,000 കടന്നു; ആര്‍ നിരക്കില്‍ വടക്കന്‍ ഇംഗ്ലണ്ട് മാരക സ്റ്റേജില്‍; മൂന്നിരട്ടിയെങ്കിലും രോഗികളും മരണവുമെന്ന് സൂചന; രണ്ടാഴ്ചയ്ക്കകം എല്ലാം ശരിയാവുമെ ന്ന് കരുതി യുകെയിലെ ജനങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ഔദ്യോഗിക മരണസംഖ്യ ഇന്നലെ 40,000 കടന്നു. പുതിയ 357 മരണങ്ങള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. അതിലും ഭയാനകമായ കാര്യം ഇംഗ്ലണ്ടിലെ രണ്ട് മേഖലകളില്‍ വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആര്‍'' നിരക്ക്, ഉയര്‍ന്ന് മാജിക്ക് സംഖ്യയായ 1 ന് മുകളില്‍ എത്തി എന്നതാണ്. ഇന്നലെ 343 മരണങ്ങളാണ് ഇംഗ്ലണ്ടില്‍ നടന്നത്. സ്‌കോട്ട്ലാന്‍ഡില്‍ ഒമ്പതും വെയില്‍സില്‍ നാലും മരണങ്ങള്‍ നടന്നപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു മരണം നടന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഇനിയും ആയിരങ്ങള്‍ വരും. ലബോറട്ടറി പരിശോധനകളില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ മാത്രമേ സര്‍ക്കാര്‍ പുറത്തുവിടുന്നുള്ളു. പരിശോധനയും ചികിത്സയും ലഭ്യമാകാതെ മരണമടഞ്ഞ ധാരാളം കോവിഡ് രോഗികളുണ്ട്. ഇതിനിടയിലാണ്, ഒരു രോഗിയില്‍ നിന്നും എത്രപേരിലേക്ക് രോഗം പകര്‍ന്ന് കിട്ടാം എന്ന് സൂചിപ്പിക്കുന്ന ആര്‍ നിരക്ക് നോര്‍ത്ത് വെസ്റ്റിലും സൗത്ത് വെസ്റ്റിലും ഒന്നിന് മുകളില്‍ എത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്.

നമ്പര്‍ 10 ലെ ശാസ്ത്രീയ പാനല്‍ ഏപ്രിലിന് ശേഷം ആര്‍ നിരക്ക് കുറഞ്ഞ് വരികയാണെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. ബ്രിട്ടിനില്‍ ആകെ നോക്കിയാല്‍ ഇത് 0.7 നും 0.9 നും ഇടക്കാണ് എന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം ഇംഗ്ലണ്ടില്‍ ഇത് ഒരല്‍പം കൂടുതലാകാന്‍ ഇടയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍, എന്‍ എച്ച് എസ് ഇംഗ്ലണ്ടിലെ വിവരങ്ങളും റീജിയണല്‍ ഹെല്‍ത്ത് ഓഫീസില്‍ നിന്നുള്ള വിവരങ്ങളും ആന്റിബോഡി പരിശോധനാ ഫലങ്ങളും വിലയിരുത്തി പി എച്ച് ഇ/ കേംബ്രിഡ്ജ് ടീം നടത്തിയ പഠനത്തില്‍ പറയുന്നത് ഏകദേശം 17,000 ത്തോളം പേര്‍ക്ക് ദിനംപ്രതി കോവിഡ് ബാധ ഏല്‍ക്കുന്നു എന്നാണ്. ഇത് 25,000 വരെ പോകാമെന്നും ഇവര്‍ പറയുന്നു.

അതേ സമയം ഇന്നലെ 2,07,231 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധയ ഉള്‍പ്പടെയുള്ളതാണിത്. എന്നാല്‍ പൊതുജനങ്ങളില്‍ എത്രപേരെ പരിശോധനക്ക് വിധേയരാക്കി എന്ന കണക്ക് പുറത്തുവിട്ടിട്ടില്ല. മേയ് 22 വരെ ഏകദേശം 2.1 ദശലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കിയതായ കണക്കുകള്‍ പുറത്തുവന്നിരുന്നു. അതിന് ശേഷമുള്ള കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. ആരോഗ്യ വകുപ്പിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ 1,650 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും പറയുന്നുണ്ട്.

ഇതിനിടയില്‍ ആശങ്കയുണര്‍ത്തുന്നത് ഇന്നലെ രേഖപ്പെടുത്തിയ 357 മരണങ്ങളാണ്. തൊട്ട് മുന്‍പത്തെ ദിവസം രേഖപ്പെടുത്തിയ 176 മരണങ്ങളുടെ ഇരട്ടിയോളം വരും ഇത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയതിനേക്കാള്‍ 10% കൂടുതലും. രാജ്യത്തെ 5.62 ദശലക്ഷം പേര്‍ക്ക് രോഗബാധയുണ്ടെന്ന പി എച്ച് ഇ/ കേംബ്രിഡ്ജ് റിപ്പോര്‍ട്ടും ഇന്നലെ പുറത്ത് വന്നിരുന്നു. അതായത് ഏകദേശം 10% ജനങ്ങള്‍ രോഗികളാണ്. ഒ എന്‍ എസ് ഡാറ്റ സൂചിപ്പിക്കുന്നത് 6.78 % പേര്‍ മാത്രം രോഗികളാണെന്നാണ്. ഇതില്‍ ഇംഗ്ലണ്ടിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്.

പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടും രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ് ആശാവഹമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്നലെ വരെയുള്ള ഏഴ് ദിവസങ്ങളില്‍ 13,335 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ അതിന് മുന്‍പത്തെ ആഴ്ച്ച 18,219 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ കാലയളവില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്. അതേ സമയം തങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ സുഖത്തിനും സുരക്ഷക്കുമായി ജോര്‍ജ്ജ് ഫ്ളോയ്ഡ് പ്രക്ഷോഭത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആരോഗ്യ സെക്രട്ടറി ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category