1 GBP = 92.50 INR                       

BREAKING NEWS

കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് എന്റെ കറുത്ത മകള്‍ ചോദിക്കുമ്പോള്‍ എനിക്കുത്തരം പറയണം; റെഡിറ്റ് സ്ഥാപകനും സെറീന വില്യംസിന്റെ ഭരത്താവുമായ അലെക്സിസ് സ്ഥാനം ഒഴിഞ്ഞത് പകരം കറുത്ത വര്‍ഗ്ഗക്കാരനെ നിയമിക്കാന്‍; ജോര്‍ജിന്റെ കൊലപാതകത്തില്‍ അമേരിക്ക ഇളകി മറിയുമ്പോഴും ചില അപൂര്‍വ്വ മാതൃകകള്‍

Britishmalayali
kz´wteJI³

സെറീനാ വില്യംസിന്റെ ഭര്‍ത്താവും റെഡിറ്റിന്റെ സഹസ്ഥാപകനുമായ അലെക്സിസ് ഒഹാനിയന്‍ കമ്പനിയുടെ ബോര്‍ഡ് അംഗത്വം രാജിവച്ചു. തന്റെ കറുത്ത മകള്‍, അച്ഛന്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് ചോദിക്കുമ്പോള്‍ അതിന് ഉത്തരം പറയാനാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രണ്ട് വയസ്സുള്ള അലെക്സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍ ആണ് ഇവരുടെ മകള്‍.

തനിക്ക് വേണ്ടി, തന്റെ കുടുംബത്തിനു വേണ്ടി, തന്റെ രാജ്യത്തിനു വേണ്ടിയാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം പകരം ആ സ്ഥാനത്ത് ഒരു കറുത്ത വര്‍ഗ്ഗക്കാരനെ നിയമിക്കുമെന്നും പറഞ്ഞു. വംശീയ വിദ്വേഷത്തിന് തന്റെ രീതിയില്‍ ഒരു മറുപടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിനെ കുറിച്ച് ജീവനക്കാര്‍ക്ക് തുറന്ന കത്തെഴുതി കമ്പനി തിരിച്ചടി നേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനങ്ങള്‍ക്ക് ഒരു കമ്മ്യുണിറ്റി കണ്ടുപിടിക്കാന്‍ ഉതകുന്ന വിധത്തിലാണ് ഇത് സ്ഥാപിച്ചത് എന്നോര്‍മ്മിപ്പിച്ച ഓഹാനിയന്‍ ഇതാണ് സമൂഹത്തിന് സംഭാവനകള്‍ നല്‍കേണ്ട ശരിയായ സമയമെന്നും വീഡിയോയില്‍ പറഞ്ഞു. തന്റെ സ്ഥാനത്തേക്ക് കറുത്തവര്‍ഗ്ഗക്കാരനായ ഒരാളെ കമ്പനി നിയമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തനിക്ക് ഭാവിയില്‍ റെഡിറ്റില്‍ നിന്നു ലഭിക്കുന്ന വരുമാനം കറുത്തവര്‍ഗ്ഗക്കാരുടെ സേവനത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായ കോളിന്‍ കീപെര്‍നിക്ക്സ് നോ യുവര്‍ റൈറ്റ്സ് എന്ന പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പോസ്റ്റ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച സെറീന തന്റെ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്നെഴുതി. മകളും അവളുടെ അച്ഛനെ കുറിച്ച് അഭിമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളക്കാരുടെ മേധാവിത്വം വളര്‍ത്തുകയും അത് ഉപയോഗിച്ച് പണം സമ്പാദിക്കുകയും ഇപ്പോള്‍ അവരെ വെറുക്കുകയും ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം റെഡിറ്റിന്റെ മുന്‍ സി ഇ ഒ എല്ലെന്‍ പാവൊ തുറന്നടിച്ചിരുന്നു. പ്രക്ഷോഭത്തെ അനുകൂലിച്ച് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് എഴുതിയ കത്തിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടയില്‍ ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയാകെ കത്തിപ്പടരുന്ന പ്രക്ഷോഭണം പുതിയ തലത്തിലേക്ക് കടക്കുകയാണ്. വൈറ്റ്ഹൗസിന് സമീപമുള്ള റോഡിന് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാസ എന്ന് വാഷിംഗ്ടണ്‍ ഡി സി മേയര്‍ നാമകരണം ചെയ്തു. 1600 പെനിസില്‍വാനിയ അവന്യൂവിലേക്ക് നീളുന്ന റോഡില്‍ ഈ മുദ്രാവാക്യം എഴുതിവയ്ക്കുകയും ചെയ്തു. ഇതില്‍ കോപാകുലനായ ട്രംപ് കഴിവുകെട്ട സ്ത്രീ എന്നാണ് മേയറെ വിശേഷിപ്പിച്ചത്. മാത്രമല്ല ഉട്ടാവ നാഷണല്‍ ഗാര്‍ഡിലെ 1200 സൈനികരെ ഡി സി ഹോട്ടലുകളില്‍ നിന്നും ശനിയാഴ്ച്ച ഒഴിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

അതിനിടയില്‍ ഏകദേശം ഒരു ദശലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രകടനം ഈ വാരാന്ത്യത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ മുന്നോടിയായി വൈറ്റ്ഹൗസിന് മുന്നിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഒമ്പത് അടി ഉയരമുള്ള കറുത്ത വേലികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും തയ്യാറായി നില്‍ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category